This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജിയന്‍ ഉള്‍ക്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജിയന്‍ ഉള്‍ക്കടല്‍

കാനഡയിലെ പടിഞ്ഞാറന്‍ ഓണ്ടറിയോയിലുള്ള ഹൂറണ്‍ തടാകത്തിന്റെ വടക്കുകിഴക്കന്‍ ശാഖ. ബ്രൂസ് ഉപദ്വീപും, മാനിടൂലിന്‍ ദ്വീപും ഈ ഉള്‍ക്കടലിനെ പ്രധാന ജലാശയത്തില്‍ നിന്നും വേര്‍തിരിക്കുന്നു. നീളം: 190 കി.മീ.; വീതി:80 കി.മീ.;പരമാവധി ആഴം; 128 മീ; വിസ്തീര്‍ണം: 15,500 ച.കി.മീ. തെക്കന്‍ തീരത്തുള്ള ഓവന്‍സൗണ്ട്, മിഡ്ലന്‍ഡ് എന്നിവയാണ് ഇതിന്റെ തീരത്തുള്ള പ്രധാന നഗരങ്ങള്‍. ജോര്‍ജിയന്‍ ബേ ഐലന്‍ഡ്സ് നാഷണല്‍ പാര്‍ക്ക്, മിറീയഡ് ദ്വീപുകള്‍ എന്നിവ ഈ ഉള്‍ക്കടലില്‍ വരുന്നവയാണ്. ഉള്‍ക്കടലിന്റെ തെക്കു കിഴക്കേ കോണിലായി മാനിടൂലിന്‍ ദ്വീപിനും ബ്രൂസ് ഉപദ്വീപിനുമിടയിലുള്ള ചാനലില്‍ സ്ഥിതിചെയ്യുന്ന മുപ്പതോളം ദ്വീപുകളിലായാണ് ജോര്‍ജിയന്‍ ബേ ഐലന്‍ഡ്സ് നാഷണല്‍ പാര്‍ക്കുകള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. ഈ ഉള്‍ക്കടലില്‍പ്പെടുന്ന മിറീയഡ് ദ്വീപുകള്‍ 30,000-ത്തോളമുണ്ട്. ജോര്‍ജിയന്‍ ഉള്‍ക്കടലിന്റെ ഏറിയും ഇറങ്ങിയുമുള്ള തീരപ്രദേശത്ത് ഗ്രണ്ടി തടാകം, കിലിബേര്‍, കിലാര്‍നീ എന്നീ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കുകളും അനേകം കാംപ് സൈറ്റുകളും വേനല്‍ക്കാല സങ്കേതങ്ങളും സ്ഥിതിചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍