This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോനക മാപ്പിളമാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോനക മാപ്പിളമാര്‍

ഒരു മുസ്ലിം മതവിഭാഗം. കേരളത്തിലെത്തിയ രണ്ടു പ്രധാന മുസ്ലിം വിഭാഗങ്ങള്‍ ജോനകമാപ്പിളമാരും കച്ചിമേമോണ്‍മാരുമാണ്. കച്ചു രാജ്യത്തു നിന്നും വ്യാപാരാവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തിയവരാണ് കച്ചിമേമോണ്‍മാര്‍. 1901-ലെ മദ്രാസ് സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച്, ഹിന്ദുമതസ്ഥരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടുണ്ടായ സങ്കരവര്‍ഗമാണ് ജോനകമാപ്പിളമാര്‍. തമിഴര്‍ മുസ്ലിങ്ങളെ 'അറബി' എന്ന അര്‍ഥത്തില്‍ ജോനകര്‍ എന്നു വിളിച്ചിരുന്നു. മത്സ്യബന്ധനം തൊഴിലാക്കിയ മരയ്ക്കാന്മാരെ ഹിന്ദുക്കള്‍ 'ജോനകര്‍' എന്നു വിളിച്ചിരുന്നു എന്നുമൊരു വാദമുണ്ട്.

കേരളക്കരയില്‍ ആദ്യമായെത്തിയ അറബി വ്യാപാരികള്‍ക്കു കേരളസ്ത്രീകളിലുണ്ടായ സന്തതികളും താണജാതികളില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ചവരും ചേര്‍ന്നതാണ് ജോനകമാപ്പിളമാരെന്നാണ് കെ.പി. പദ്മനാഭമേനോന്റെ അഭിപ്രായം. വിദേശവാണിജ്യവര്‍ധനവോടെ ജോനകമാപ്പിളമാര്‍ക്ക് കേരളത്തില്‍ വലിയ സ്വാധീനമുണ്ടായി. പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുന്നതുവരെ വിദേശവാണിജ്യകുത്തക കൈയടക്കിയിരുന്ന ജോനകമാപ്പിളമാരുമായി സാമൂതിരിമാര്‍ വളരെ അടുപ്പത്തിലായിരുന്നു. ഇവരുടെ സഹായത്തോടെയാണ് സാമൂതിരി കൊച്ചി ഉള്‍പ്പെടെ പല നാട്ടുരാജ്യങ്ങളും കീഴടക്കി തിരുനാവായ മാമാങ്കത്തിന്റെ നേതൃസ്ഥാനം നേടിയത്. പോര്‍ച്ചുഗീസുകാരെത്തിയതോടെ വാണിജ്യകുത്തക നഷ്ടപ്പെട്ട ജോനകമാപ്പിളമാര്‍ നാഗപട്ടണം, തൂത്തുക്കുടി, സിലോണ്‍ എന്നിവിടങ്ങളിലേക്ക് കുടിയേറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍