This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ VI (സു. 1295 - 1383)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ VI (സു. 1295 - 1383)-

ബൈസാന്റൈന്‍ (ജോണ്‍ കാന്റാക്യുസെന്‍) ബൈസാന്റൈന്‍ രാജാവ് (ഭ.കാ. 1341-54). ഇദ്ദേഹം ബൈസാന്റൈന്‍ രാജാവ് അന്ത്രോനിക്കസ് III(ഭ.കാ. 1328-41)-ന്റെ മുഖ്യമന്ത്രിയായിരുന്നു. അന്ത്രോനിക്കസിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനും ശിശുവുമായ ജോണ്‍ പാലിയോ ലോഗസി (ജോണ്‍ V)നുവേണ്ടി റീജന്റായി ഭരണച്ചുമതല വഹിച്ചു (1341). വൈദികമേധാവിത്വത്തിന്റെയും മറ്റും പിന്തുണയോടെ ജോണ്‍ V-ന്റെ മാതാവ് ഈ റീജന്‍സിയെ എതിര്‍ത്തത്തോടെ ജോണ്‍ VI സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ച് (1341 ഒ.) കോണ്‍സ്റ്റാന്റിനോപ്പിളില്‍ അധികാരം ഏറ്റെടുത്തു. തുടര്‍ന്ന് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങി. തന്റെ നിലനില്പിനായി ഇദ്ദേഹം തുര്‍ക്കികളുടെ സഹായം തേടി. ജനസമ്മതി നഷ്ടപ്പെട്ട ജോണ്‍ 1354 ന.-ല്‍ സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനായി. ജോണ്‍ V-ന് അധികാരം കൈമാറിയശേഷം ഒരു സന്ന്യാസിമഠത്തില്‍ അഭയം പ്രാപിച്ച ഇദ്ദേഹം 1383 ജൂണ്‍ 15-നു മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍