This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ I (1357 - 1433) - പോര്‍ച്ചുഗല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ I (1357 - 1433) - പോര്‍ച്ചുഗല്‍

പോര്‍ച്ചുഗീസ് രാജാവ് (ഭ.കാ. 1385-1433). പീറ്റര്‍ I-ന്റെ അവിഹിത പുത്രനായി 1357-ല്‍ ലിസ്ബണില്‍ ജനിച്ചു. പീറ്റര്‍ I-ന്റെ യഥാര്‍ഥ പുത്രന്‍ ഫെര്‍ഡിനന്റ് ക-ന്റെ മരണത്തെ (1383) തുടര്‍ന്ന് അദ്ദേഹത്തിന് മറ്റ് ആണ്‍മക്കളില്ലാതിരുന്നതിനാല്‍, പുത്രി ബിയാട്രീസിന് രാജാധികാരം നല്കാന്‍ നടത്തിയ നീക്കത്തെ ജോണ്‍ എതിര്‍ത്തു. തുടര്‍ന്ന് പാര്‍ലമെന്റ് 1385 ഏ. 6-ന് ഇദ്ദേഹത്തെ രാജാവാക്കി. ഇദ്ദേഹം ഇംഗ്ലണ്ടുമായി സഖ്യമുണ്ടാക്കിയിരുന്നു (1386). പോര്‍ച്ചുഗലിന് സാമ്പത്തിക ഭദ്രതയും മെച്ചപ്പെട്ട ഭരണവും ഇദ്ദേഹത്തിന്റെ കാലത്തു ലഭിച്ചു. ഭൂമിശാസ്ത്രപരമായ സവിശേഷത കണക്കിലെടുത്തു പോര്‍ച്ചുഗലിനെ ഒരു വന്‍കിട നാവിക ശക്തിയാക്കാന്‍ ഇദ്ദേഹം പ്രയത്നിച്ചു. 1433 ആഗ. 14-ന് ഇദ്ദേഹം ലിസ്ബണില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍