This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ II (1455 - 95) - പോര്‍ച്ചുഗല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ II (1455 - 95) - പോര്‍ച്ചുഗല്‍

പോര്‍ച്ചുഗീസ് രാജാവ് (ഭ.കാ. 1481-95). പുരോഗമനപരമായ ഭരണം നിലനിര്‍ത്തിയ ഇദ്ദേഹം 'ജോണ്‍ ദ പെര്‍ഫെക്റ്റ്' എന്ന് അറിയപ്പെടുന്നു. പോര്‍ച്ചുഗീസ് രാജാവായിരുന്ന അല്‍ഫോണ്‍ സൊ V-ന്റെ (1432-81)യും ഇസബെല്‍ രാജ്ഞിയുടെയും മകനായി 1455 മേയ് 3-ന് ലിസ്ബണില്‍ ജനിച്ചു. 1476-ഓടെ ഇദ്ദേഹം ഭരണരംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. പിതാവിന്റെ മരണശേഷം ഭരണരംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. പിതാവിന്റെ മരണശേഷം 1481-ല്‍ രാജാവായി. നാടുവാഴി-കുലീന വര്‍ഗങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കേന്ദ്രീകൃത ഭരണസമ്പ്രദായം നടപ്പിലാക്കിയും ഇദ്ദേഹം രാജഭരണം ശക്തിപ്പെടുത്തി. സ്പെയിനുമായി ഇദ്ദേഹം സമാധാനം സ്ഥാപിച്ചു. പോര്‍ച്ചുഗലിന്റെ സമുദ്രാന്തര വികസനം ലക്ഷ്യമാക്കി സ്പെയിനുമായി ടോര്‍ഡെസില്ലാസ് ഉടമ്പടി (1494) ഉണ്ടാക്കി. നാവിക പര്യടനങ്ങളെ ജോണ്‍ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ (1451-1506) യാത്രാപരിപാടികളെ സഹായിക്കാന്‍ ഇദ്ദേഹം സന്നദ്ധത കാട്ടിയില്ല. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി ബര്‍ത്തലോമ്യോ ഡയസ് നാവികപര്യടനം നടത്തിയത് (1488). 1495 ഒ. 25-നു ജോണ്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍