This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ II (1319 - 64) - ഫ്രാന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ II (1319 - 64) - ഫ്രാന്‍സ്

ഫ്രാന്‍സിലെ രാജാവ് (ഭ.കാ. 1350-64). ഫിലിപ്പ് VI(1293-1350)-ന്റെ മകനായി 1319 ഏ. 16-നു ജനിച്ചു. 1333-ല്‍ ഇദ്ദേഹം നോര്‍മന്‍ഡിയിലെ പ്രഭുവായി. പിതാവിനെ പിന്തുടര്‍ന്ന് 1350 ആഗ. 22-ന് ജോണ്‍ ഫ്രാന്‍സിലെ രാജാവായി. ഇംഗ്ലണ്ടുമായുള്ള ശതവര്‍ഷയുദ്ധവും നവാറെയിലെ ചാള്‍സ് II ഉയര്‍ത്തിയ ആഭ്യന്തര കലഹങ്ങളും ഇദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രക്ഷുബ്ധമാക്കി. 1354-ഓടെ ഇംഗ്ലീഷുകാരുമായി നടത്തിയ സമാധാനശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇംഗ്ലീഷുകാരുമായി നടന്ന പോയിറ്റിയേഴ്സ് യുദ്ധത്തില്‍ ഇദ്ദേഹത്തെ തടവുകാരനായി പിടിച്ചു (1356 സെപ്. 19). ലണ്ടനിലെ സാവോയ് കൊട്ടാരത്തില്‍ തടവില്‍ കഴിഞ്ഞ ഇദ്ദേഹം ബ്രെറ്റിനി (Bretigny) ഉടമ്പടിപ്രകാരം (1360 മേയ്) മോചിതനായി. 1360 ഡി.-ല്‍ ഇദ്ദേഹം പാരിസിലെത്തി. മോചനവ്യവസ്ഥ പാലിക്കുന്നതില്‍ പരാജിതനായ ഇദ്ദേഹം 1364 ജനു.-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി സ്വമേധയാ തടവില്‍ പ്രവേശിച്ചു. രോഗബാധിതനായ ജോണ്‍ 1364 ഏ. 8-നു സാവോയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍