This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സ്, ജെയിംസ് (1921 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സ്, ജെയിംസ് (1921 - 77)

Jones, James

അമേരിക്കന്‍ നോവലിസ്റ്റ്. ഇല്ലിനോയിയിലെ റോബിന്‍സണില്‍ 1921 ന. 6-ന് ജനിച്ചു. 1939 മുതല്‍ 44 വരെ യു.എസ്. ആര്‍മിയില്‍ ജോലി ചെയ്തു.

ഫ്രം ഹിയര്‍ റ്റു എറ്റേര്‍ണിറ്റി (1951) ആണ് ആദ്യനോവല്‍. യുദ്ധത്തെക്കുറിച്ചും സൈനിക ജീവിതത്തെക്കുറിച്ചും ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ഈ നോവല്‍ ജോണ്‍സിനെ പ്രസിദ്ധനാക്കി. 1953-ല്‍ ചലച്ചിത്രമാക്കപ്പെട്ട ഈ കൃതി നോവലിസ്റ്റിനു 'നാഷണല്‍ ബുക്ക് അവാര്‍ഡ്' നേടിക്കൊടുത്തു. ആശയദാരിദ്യ്രവുംഇടയ്ക്കിടെ വിലക്ഷണമായ രചനയും കുറവുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നെങ്കിലും അതെല്ലാം നികത്താന്‍ പോന്നത്ര ഊര്‍ജസ്വലതയും വിവരണങ്ങളിലെ സൂക്ഷ്മതയും ഈ കൃതിയുടെ സവിശേഷതയാണ്. പാരിസില്‍ കഴിഞ്ഞ കാലത്ത് (1958-75) എഴുതിയ നോവലുകളാണ് സം കെയിം റണ്ണിങ് (1957), ദ പിസ്റ്റള്‍ (1959), ദ തിന്‍ റെഡ് ലൈന്‍ (1962), ഗോ റ്റു ദ വിഡോ-മേക്കര്‍ (1967), ദ മെറി മന്ത് ഒഫ് മേയ് (1971), എ ടച്ച് ഒഫ് ഡേന്‍ജര്‍ (1973) എന്നിവ. ആദ്യനോവലിന്റെ മേന്മ ഇവയ്ക്കൊന്നും അവകാശപ്പെടാനാവില്ല. ന്യൂയോര്‍ക്കിലെ സതാംപ്റ്റണില്‍ 1977 മേയ് 9-ന് ജോണ്‍സ് അന്തരിച്ചു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍