This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, ലൂയിസ് (1924 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, ലൂയിസ് (1924 - 88)

ന്യൂസിലന്‍ഡുകാരനായ കവിയും 'ന്യൂസിലന്‍ഡു പൊയട്രി ഈയര്‍ ബുക്കി'ന്റെ സ്ഥാപക എഡിറ്ററും. 1924 ആഗ. 24-നു ന്യൂസിലന്‍ഡിലെ വെല്ലിങ്ടണില്‍ ജനിച്ചു. വെല്ലിങ്ടണ്‍ റ്റീച്ചേഴ്സ് ട്രെയിനിങ് കോളജില്‍ നിന്നു ബിരുദം നേടി. വെല്ലിങ്ടണ്‍ സ്കൂളില്‍ അധ്യാപകന്‍; ന്യൂസിലന്‍ഡ് പേരന്റ് ആന്‍ഡ് ചൈല്‍ഡ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍; വിദ്യാഭ്യാസവകുപ്പില്‍ സ്കൂള്‍ പ്രസിദ്ധീകരണങ്ങളുടെ അസിസ്റ്റന്റ് എഡിറ്റര്‍; ആസ്റ്റ്രേലിയയില്‍ മിച്ചല്‍ കോളജ് ഒഫ് അഡ്വാന്‍സ്ഡ് എഡ്യൂക്കേഷനില്‍ ലക്ചറര്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980-ല്‍ വെല്ലിങ്ടണില്‍ തിരിച്ചെത്തിയ ജോണ്‍സണ്‍ മരണംവരെ ന്യൂസിലന്‍ഡ് ലിറ്റററി അഡ്വൈസറി കമ്മിറ്റിയില്‍ അംഗമായിരുന്നു. റഫ്ഷോഡ് എമങ് ദ ലിലീസ്, ദ സണ്‍ എമങ് ദ റൂയിന്‍സ് എന്നീ ആദ്യകൃതികളില്‍ സാമൂഹ്യാവബോധമുള്ള കവിയായാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്നുള്ള കവിതകളില്‍ സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ചേര്‍ത്ത് ഇതിവൃത്തത്തിന്റെ സീമ വികസിപ്പിച്ചു. ബ്രഡ് ആന്‍ഡ് എ പെന്‍ഷന്‍ (തെരഞ്ഞെടുത്ത കവിതകള്‍-1964) ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല സംഭാവനയായി കണക്കാക്കപ്പെടുന്നു. സ്റ്റാന്‍സാ ആന്‍ഡ് സീന്‍, പോയംസ് അണ്‍പ്ളസന്റ്, ദ ഡാര്‍ക്ക് ഗ്ളാസ്, ദ നൈറ്റ് ഷിഫ്റ്റ്, ഫയേഴ്സ് ആന്‍ഡ് പാറ്റേണ്‍സ് മുതലായവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകള്‍. 1988 ന.-ല്‍ ലൂയിസ് ജോണ്‍സണ്‍ അന്തരിച്ചു.

(വി. ജയതിലകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍