This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഗേശ് ദാസ് (1927 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഗേശ് ദാസ് (1927 - )

അസമിലെ പ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തും. 1927-ല്‍ ഹന്‍സാരയില്‍ ജനിച്ചു. ദാവുര്‍ ആരു നായ് (1955) എന്ന നോവലിലൂടെ ശ്രദ്ധേയനായിത്തീര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് സൈനികത്താവളമാക്കപ്പെട്ടിരുന്ന അസമിലെ ധാര്‍മികച്യുതി തീക്ഷ്ണതയോടെ ആവിഷ്കരിക്കുന്ന രചനയാണിത്. ഏറെ പ്രശസ്തിയാര്‍ജിച്ച മറ്റൊരു നോവല്‍ ഹസാര്‍ ഫൂല്‍ (1967) ആണ്. സ്വയം നിര്‍വചിക്കുവാന്‍ വേണ്ടി സമൂഹമധ്യത്തില്‍ അലയാന്‍ വിധിക്കപ്പെട്ട ഒരമ്മയുടെയും മകന്‍ന്റെയും കഥയാണ് ഇതിലെ പ്രതിപാദ്യം. മറ്റു നോവലുകള്‍ ചാ ജൂയി ഖേദി (1969), നെദെഖാ ജ്യൂര്‍ ധോവ (1972) എന്നിവയാണ്. 1980-ല്‍ പൃഥ്വിബിര്‍ ആശുഖ എന്ന ചെറുകഥാസമാഹാരത്തിന് അക്കാദമി അവാര്‍ഡ് ലഭിച്ചു. പ്രസിദ്ധ ചെറുകഥാസമാഹാരങ്ങള്‍ അന്ധരാര്‍ ആന്‍രെ ആന്‍രെ (1958), മൊഡാറാര്‍ ബെഡാന (1963), പപിയ താരാ (1965) എന്നിവയാണ്. ത്രിവേണി (1961) എന്നപേരില്‍ 3 ലഘു നോവലുകളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 കഥാകാരന്മാരുടെ രചനകള്‍ ഉള്‍പ്പെടുത്തി ഒരു കഥാസമാഹാരം എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചതും നാഷണല്‍ ബുക്ക്ട്രസ്റ്റിനു വേണ്ടി ഫോക്ലോര്‍ ഒഫ് അസം എന്ന ഗ്രന്ഥം തയ്യാറാക്കിയതുമാണ് ഇദ്ദേഹത്തിന്റെ ഇതര സാഹിത്യസേവനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍