This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോകൈ, എം (1825 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോകൈ, എം (1825 - 1904)

Jokai, M

ഹംഗേറിയന്‍ നോവലിസ്റ്റ്. 1825 ഫെ. 18-ന് കോമറോമില്‍ ജനിച്ചു. 1846-ല്‍ നിയമ ബിരുദമെടുത്തെങ്കിലും അഭിഭാഷവൃത്തി സ്വകരിച്ചില്ല. സാഹിത്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയവുമാണ് ജോകൈക്ക് ആകര്‍ഷകമായിത്തോന്നിയത്. 1848-ലെ ഹംഗേറിയന്‍ വിപ്ളവപ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. വിപ്ലവം പരാജയപ്പെട്ടതോടെ ഇദ്ദേഹത്തിന്റെ സാഹിത്യപ്രവര്‍ത്തനകാലം മുഴുവന്‍ അധികാരികളുടെ നിരീക്ഷണത്തിനു വിധേയമായിരുന്നു. നാടകങ്ങള്‍ ഹാസ്യരചനകള്‍, കവിതകള്‍ എന്നിവയ്ക്കു പുറമെ ധാരാളം നോവലുകളും ആഖ്യായികകളും എഴുതിയിട്ടുണ്ട്. ദ ടര്‍ക്ക്സ് ഇന്‍ ഹംഗറി (1852), ദ മഗ്യാര്‍ നബോബ് (1853) അതിന്റെ തുടര്‍ച്ചയായ സോള്‍താന്‍ കാര്‍പതി (1854), ദ ന്യൂ ലന്‍ഡ്ലോര്‍ഡ് (1862), ബ്ലാക്ക് ഡയമണ്ട്സ് (1870), ദ റൊമാന്‍സ് ഒഫ് ദ കമിങ് സെന്‍ചുറി (1873), ദ മോഡേണ്‍ മിഡാസ് (1875), ദ കൊമേഡിയന്‍സ് ഒഫ് ലൈഫ് (1876), ഗോഡ് ഈസ് വണ്‍ (1877), ദ വൈറ്റ് വുമണ്‍ ഒഫ് ലൂഷാവു (1884), ദ ജിപ്സിബാരന്‍ (1885) എന്നിവയാണ് പ്രസിദ്ധ കൃതികള്‍. ഇതില്‍ പലതും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1894-ല്‍ ഇദ്ദേഹത്തിന്റെ കൃതികളുടെ ജൂവിലി എഡിഷന്‍ നൂറു വാല്യങ്ങളിലായി പുറത്തിറക്കി. ഒരു ലിബറല്‍ പാര്‍ലമെന്റേറിയനായിരുന്ന ജോകൈ പല പത്രങ്ങളുടെയും എഡിറ്ററുമായിരുന്നു. 1904-ല്‍ ഇദ്ദേഹം അന്തരിച്ചു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍