This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേഠ്വാനി, ഹരികാന്ത് (1935-)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജേഠ്വാനി, ഹരികാന്ത് (1935-)

സിന്ധി സാഹിത്യകാരന്‍. സിന്ധിലെ ജേക്കോബാബാദില്‍ 1935-ല്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആകാശവാണിയില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. ന്യൂഡല്‍ഹി ആകാശവാണിയില്‍ സിന്ധിവാര്‍ത്താവിഭാഗത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. കവി, നാടകകൃത്ത്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജേഠ്വാനിയുടെ പ്രമുഖ കൃതികള്‍ ഹാഫില്‍ ജന്ദാര്‍ രജിസ്താന്‍ (കഥാസമാഹാരം-1975); മകാന്‍ ഖാലി ആഹൈ (ഏകാങ്കം-1975); മഘാരെ ആവാസ് (കവിതാസമാഹാരം-1981) എന്നിവയാണ്. സിന്ധു സമാജ് എന്ന ത്രൈമാസികത്തിന്റെയും (1958-60), സയിത്ധാര (1964-65), അഘാനി (1965-97) എന്നീ മാസികകളുടെയും പത്രാധിപത്യം വഹിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍