This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേക്കബ്സ്, വില്യം വൈമാര്‍ക്ക് (1863 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജേക്കബ്സ്, വില്യം വൈമാര്‍ക്ക് (1863 - 1943)

Jacobs, William Wymark

ഇംഗ്ലീഷ് ചെറുകഥാകൃത്ത്. ലണ്ടനിലെ വാപ്പിങ്ങില്‍, 1863 സെപ്. 8-ന് ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് വാഷിങ്ടണില്‍ സൗത്ത് ഡെവണ്‍ വാര്‍ഫിലെ മാനേരായിരുന്നതുകൊണ്ട് നാവിക-ഡോക് ജീവനക്കാരുടെ ജീവിതശൈലിയെക്കുറിച്ച് കൂടുതലറിയാന്‍ ജേക്കബിന് അവസരം ലഭിച്ചു. തപാലാപ്പീസില്‍ ഗുമസ്തനായിച്ചേര്‍ന്ന (1883) കാലത്തുതന്നെ നാവികര്‍, പടവുകാര്‍ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി കെട്ടുകഥകള്‍ രചിച്ചു തുടങ്ങി. വില്‍ ഓയ്ന്‍ വരച്ച ചിത്രങ്ങളോടുകൂടി പുറത്തിറങ്ങിയ മെനികാര്‍ ഗോസ് (1896), ദി സ്കിപ്പേഴ്സ് വൂയിങ് (1897), ഡീപ് വാട്ടേഴ്സ് (1919), ദ ലേഡി ഒഫ് ദി ബാര്‍ജ് (1902) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'ദി മങ്കീസ് പോ' പോലുള്ള ബീഭത്സ കഥകള്‍ കൂടി ഉള്‍പ്പെട്ട സമാഹാരമാണ് ദി ലേഡി ഒഫ് ദി ബാര്‍ജ്. 1943 സെപ്. 1-നു ജേക്കബ്സ് ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍