This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറാനിയോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറാനിയോള്‍

Geraniol

അനാവൃത്ത മോണോടെര്‍പിനോയ്ഡ് (Acyclic Monoterpenoid) വിഭാഗത്തില്‍പ്പെടുന്ന ഒരു പ്രൈമറി ആല്‍ക്കഹോള്‍. പ്രധാന സ്രോതസ് സസ്യങ്ങളാണ്. ഫോര്‍മുല C10H18O, തിളനില 229-230°C/757 mm Hg മോണോടെര്‍പിനോയിഡുകളാണ് ഏറ്റവും ലഘു. ഇവ സുഗന്ധ തൈലങ്ങളിലെ പ്രധാന ഘടകമാണ്. സസ്യങ്ങളുടെ രസത്തില്‍ (Sap) നിന്നും ടിഷ്യൂകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഈ സുഗന്ധതൈലങ്ങള്‍ പെട്ടെന്ന് ബാഷ്പീകൃതമാകുന്നതുകൊണ്ടാണ് സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. റോസ് ഓയിലിന്റെ പ്രധാന ഘടകമാണ് ജെറാനിയോള്‍.

ജെറാനിയോളിന്റെ പ്രതിപ്രവര്‍ത്തനങ്ങളില്‍ 2-ഉം 7-ഉം കാര്‍ബണ്‍ പരമാണുവില്‍ ഓരോ ഡബിള്‍ബോണ്ടുള്ള ഒരു പ്രൈമറി ആല്‍ക്കഹോള്‍ ആണ് ജെറാനിയോള്‍ എന്നു വ്യക്തമാകുന്നു. രണ്ടു ബ്രോമിന്‍ തന്മാത്രകളുമായി സങ്കലനം ചെയ്ത് ഒരു ടെട്രോബ്രോമൈഡുണ്ടാകുന്നത് രണ്ടു ഡബിള്‍ ബോണ്ടുകള്‍ ഉള്ളതിനു തെളിവാണ്.

ജെറാനിയോളിന്റെ ഒരു ജിയോമെട്രിക് ഐസോമറാണ് നീരോള്‍. നീരോള്‍ അരളിച്ചെടികളില്‍ നിന്നും മറ്റും ലഭിക്കുന്ന ഒരു സുഗന്ധതൈലമാണ്. പല പ്രതിപ്രവര്‍ത്തനങ്ങളും ജെറാനിയോളിന്റെയും നീരോളിന്റെയും ഘടനാസാദൃശ്യം വ്യക്തമാക്കുന്നു.

ചിത്രം:Pg799sre.png

ഉദാ. ജെറാനിയോളും നീരോളും രണ്ടു ഹൈഡ്രജന്‍ തന്മാത്രകളുമായി സങ്കലനം ചെയ്യുന്നു. ഇവ രണ്ടും ഓക്സീകരിക്കുകയും നിരോക്സീകരിക്കുകയും ചെയ്യുമ്പോള്‍ ഒരേ യൗഗികങ്ങളാണ് ഉണ്ടാകുന്നത്.

ജെറാനിയോള്‍ ട്രാന്‍സ് ഐസോമറായും നീരോള്‍ സിസ് ഐസോമറായും ആണ് കണക്കാക്കുന്നത്. ജെറാനിയോളും നീരോളും നേര്‍ത്ത സള്‍ഫ്യൂറിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് α-ടെര്‍പിനിയോള്‍ എന്ന ചാക്രിക യൗഗികം ഉണ്ടാകുന്നു. ഈ പ്രതിപ്രവര്‍ത്തനത്തിന്റെ വേഗം നീരോളിന് ജെറാനിയോളിനെക്കാള്‍ ഏകദേശം ഒന്‍പത് തവണ കൂടുതലാണ്. ചാക്രിക രൂപീകരണത്തില്‍ പങ്കെടുക്കുന്ന C* പരമാണു ആല്‍ക്കഹോളിക് ഗ്രൂപ്പിനോട് കൂടുതല്‍ അടുത്തിരിക്കുന്നതുകൊണ്ടാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍