This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Life)
(Life)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ജീവന്‍==
==ജീവന്‍==
-
==Life==
+
===Life===
അചേതന ലോകത്തെയും സചേതന ലോകത്തെയും വേര്‍തിരിക്കുന്ന പ്രതിഭാസം. ജീവന്‍ അറ്റുപോകുന്ന ഏതൊരു ജീവിയും അചേതന ലോകത്തിന്റെ ഭാഗമായി മാറുന്നു.
അചേതന ലോകത്തെയും സചേതന ലോകത്തെയും വേര്‍തിരിക്കുന്ന പ്രതിഭാസം. ജീവന്‍ അറ്റുപോകുന്ന ഏതൊരു ജീവിയും അചേതന ലോകത്തിന്റെ ഭാഗമായി മാറുന്നു.
വരി 14: വരി 14:
അചേതനവസ്തുക്കളും സചേതനവസ്തുക്കളും നിര്‍മിതമായിരിക്കുന്നത് ഒരേ മൂലകങ്ങളില്‍നിന്നാണ്. അചേതനലോകവും സചേതനലോകവും ഗുരുത്വാകര്‍ഷണം (gravitation), കാന്തത (magnetism), പ്രവര്‍ത്തനം (action), പ്രതിപ്രവര്‍ത്തനം (reaction) മുതലായ ഭൗതികനിയമങ്ങള്‍ക്ക് ഒന്നുപോലെ വിധേയമാണ്. സചേതന ജീവികള്‍ അതുല്യമായത് സവിശേഷ നിലവാരത്തിലുള്ള സംഘാടന(organisation)മുള്ളതിനാലാണ്. സചേതന-അചേതന വസ്തുക്കളുടെ സംഘാടനത്തിന്റെ നിലവാരങ്ങളിലെ വ്യതിയാനങ്ങള്‍ രേഖാചിത്രത്തില്‍ കാണിച്ചിരിക്കുന്നു.

[[ചിത്രം:Scree757.png|300PX]]
+
[[ചിത്രം:Scree757.png|400px]]
സചേതന ലോകത്തിന്റെ സംഘാടനം അതീവ സങ്കീര്‍ണമാണ്. ഇത് ബൃഹത്തായ ജൈവ തന്മാത്രകളില്‍ തുടങ്ങി ജൈവമണ്ഡലം വരെ വ്യാപിച്ചുകിടക്കുന്നു. സചേതന ലോകത്തിനും അചേതന ലോകത്തിനും മുഖ്യമായി രണ്ട് വ്യത്യാസങ്ങളാണുള്ളത്.
സചേതന ലോകത്തിന്റെ സംഘാടനം അതീവ സങ്കീര്‍ണമാണ്. ഇത് ബൃഹത്തായ ജൈവ തന്മാത്രകളില്‍ തുടങ്ങി ജൈവമണ്ഡലം വരെ വ്യാപിച്ചുകിടക്കുന്നു. സചേതന ലോകത്തിനും അചേതന ലോകത്തിനും മുഖ്യമായി രണ്ട് വ്യത്യാസങ്ങളാണുള്ളത്.
വരി 66: വരി 66:
കോശതലത്തിലുള്ള സ്ഥിരാവസ്ഥകളാണ് മറ്റെല്ലാ സ്ഥിരാവസ്ഥകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. അതുപോലെ തന്നെ അനുവര്‍ത്തനം, സ്വയം ശാശ്വതീകരണം (self perpetuation)എന്നിവയുടെ അടിസ്ഥാനവും കോശതലത്തിലുള്ള സ്ഥിരാവസ്ഥകളാണ്. വ്യക്തിതലത്തില്‍ മാത്രമല്ല സ്വയം ക്രമീകൃത സജീവാവസ്ഥ പ്രവര്‍ത്തിക്കുക; പ്രത്യുത, സചേതന ലോകത്തിന്റെ എല്ലാ തലങ്ങളിലും ഇത് പ്രവര്‍ത്തനക്ഷമമാണെന്നു കാണാം.

പ്രത്യുത്പാദനവും നിലനില്പും. ഓരോ ജാതിയില്‍പ്പെട്ട ഓരോ ജീവിയും വിവിധ കാരണങ്ങളാല്‍ മരണമടയുന്നു. ഈ പ്രകൃതി നിയമത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു ജീവികള്‍ക്ക് ഇരയാവുകയോ അല്ലെങ്കില്‍ രോഗബീജങ്ങളുടെ സംക്രമണംമൂലമോ മരണം സംഭവിക്കാം. എന്ന് മാത്രമല്ല, 'ജീവയന്ത്രത്തെ' നിലനിര്‍ത്താനാവശ്യമായ രാസതന്മാത്രകളുടെ പുനഃപ്രതിഷ്ഠാനം പരാജയപ്പെടുന്നതിലൂടെയും മരണം സംഭവിക്കാം.
+
'''പ്രത്യുത്പാദനവും നിലനില്പും.''' ഓരോ ജാതിയില്‍പ്പെട്ട ഓരോ ജീവിയും വിവിധ കാരണങ്ങളാല്‍ മരണമടയുന്നു. ഈ പ്രകൃതി നിയമത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു ജീവികള്‍ക്ക് ഇരയാവുകയോ അല്ലെങ്കില്‍ രോഗബീജങ്ങളുടെ സംക്രമണംമൂലമോ മരണം സംഭവിക്കാം. എന്ന് മാത്രമല്ല, 'ജീവയന്ത്രത്തെ' നിലനിര്‍ത്താനാവശ്യമായ രാസതന്മാത്രകളുടെ പുനഃപ്രതിഷ്ഠാനം പരാജയപ്പെടുന്നതിലൂടെയും മരണം സംഭവിക്കാം.
നിലനില്പിനായി ഒരു നിര്‍ദിഷ്ട ജീവജാതിക്ക് മരണംമൂലമുള്ള നഷ്ടം നികത്തണം. ഇതിനായി പരമാവധി സന്തതികളെ ഓരോ ജീവിയും ഉത്പാദിപ്പിക്കുന്നു. ജീവന്റെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണിത്. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് അതി സങ്കീര്‍ണജൈവ യൌഗികങ്ങളായ ഡി.എന്‍.എ. പോലുള്ള ജൈവ തന്മാത്രകള്‍ സ്വയം ശരിപ്പകര്‍പ്പുകളെ സൃഷ്ടിക്കാനുള്ള കഴിവ് സ്വായത്തമാക്കിയിരുന്നു. ജീവികളുടെ ശാശ്വതീകരണം പ്രാവര്‍ത്തികമാക്കപ്പെടുന്നത് ഇവയുടെ പ്രത്യുത്പാദനത്തിലൂടെയാണ്.

വരി 82: വരി 82:
പക്ഷികളുടെ വിഭിന്ന രൂപാകൃതിയിലുള്ള നഖങ്ങളും ചുണ്ടുകളും ദീര്‍ഘകാല അനുവര്‍ത്തനങ്ങളാണ്. കംഗാരുവിന്റെ വാല് സഞ്ചാരത്തിനുപയോഗപ്പെടുത്തുന്ന അഞ്ചാംകാലാണ്. മനുഷ്യന്റെ ഗുല്ഫലാസ്ഥി (ankle bone)  പുറകോട്ടു തള്ളപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഇരുകാലില്‍ നിവര്‍ന്നുനില്ക്കുവാന്‍ കഴിയുമായിരുന്നില്ല. തള്ളവിരലുകള്‍ക്ക് സ്വതന്ത്രമായ പാര്‍ശ്വചലനമില്ലായിരുന്നുവെങ്കില്‍, മനുഷ്യന്റെ കരങ്ങള്‍ക്ക് സിദ്ധമായിട്ടുള്ള നിരവധി കഴിവുകള്‍ (പണിയായുധങ്ങള്‍ ഉപയോഗിക്കുക, എഴുതുക, നെയ്യുക മുതലായവ) വികസിക്കുമായിരുന്നില്ല. ഇവ ജന്തുലോകത്തു കാണപ്പെടുന്ന ചില ദീര്‍ഘകാല-അനുവര്‍ത്തനങ്ങളാണ്.

സസ്യലോകത്തിനും ദീര്‍ഘകാല-അനുവര്‍ത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. മരുഭൂമികളില്‍ വളരുന്ന സസ്യങ്ങള്‍ ഇലകളില്ലാത്ത അവസ്ഥയിലോ മാംസളമായ ഇലകളുള്ളവയോ ആയിരിക്കും. മരുസസ്യങ്ങളുടെ കാണ്ഡം (stem)
+
സസ്യലോകത്തിനും ദീര്‍ഘകാല-അനുവര്‍ത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. മരുഭൂമികളില്‍ വളരുന്ന സസ്യങ്ങള്‍ ഇലകളില്ലാത്ത അവസ്ഥയിലോ മാംസളമായ ഇലകളുള്ളവയോ ആയിരിക്കും. മരുസസ്യങ്ങളുടെ കാണ്ഡം (stem)രസഭരവും (succulent)ഉപരിവൃതി തടിച്ചതുമായിരിക്കും. രാത്രികാലങ്ങളില്‍ വിടരുന്ന പുഷ്പങ്ങള്‍ സാധാരണയായി വെളുത്തതും സുഗന്ധമുള്ളവയുമായിരിക്കും. ഈ സവിശേഷതകള്‍ പരാഗണകാരികളെ (pollinators)ആകര്‍ഷിക്കാന്‍ സഹായിക്കുന്നു.
-
രസഭരവും (succulent)ഉപരിവൃതി തടിച്ചതുമായിരിക്കും. രാത്രികാലങ്ങളില്‍ വിടരുന്ന പുഷ്പങ്ങള്‍ സാധാരണയായി വെളുത്തതും സുഗന്ധമുള്ളവയുമായിരിക്കും. ഈ സവിശേഷതകള്‍ പരാഗണകാരികളെ (pollinators)
+
-
ആകര്‍ഷിക്കാന്‍ സഹായിക്കുന്നു.
+
സസ്തനികളുടെ രക്തത്തിലുള്ള പ്രോട്ടീന്‍ കൊതുകിന്റെ അണ്ഡോത്പാദനത്തിന് അനുപേക്ഷണീയമാണ്. അനോഫലീസ് ജനുസ്സില്‍പ്പെട്ട പെണ്‍കൊതുകിന് മാത്രമേ രക്തം കുടിക്കാനുതകുന്ന വദനരൂപ ഘടനയുള്ളു. ആണ്‍കൊതുക് സസ്യരസം ഊറ്റിക്കുടിക്കുന്നു. ദീര്‍ഘകാല അനുവര്‍ത്തക സവിശേഷതകള്‍ ലക്ഷോപലക്ഷം വര്‍ഷങ്ങളിലൂടെ സചേതന ലോകത്തില്‍ പരിണമിച്ചവയാണ്. സദാ പരിവര്‍ത്തനവിധേയമായിരിക്കുന്ന പരിസ്ഥിതിയില്‍ അനുവര്‍ത്തക സ്വഭാവങ്ങളില്ലാത്ത ജീവജാലങ്ങള്‍ക്ക് നിലനില്ക്കാനാവില്ല.

വരി 94: വരി 92:
'''ജീവോത്പത്തി'''(Origin of life). ജീവന്‍ ഈ ഭൂമിയില്‍ എങ്ങനെ, എപ്പോള്‍, ഏത് രൂപത്തില്‍ ആവിര്‍ഭവിച്ചു എന്നതിനെ സംബന്ധിച്ച സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തം ഇന്നുവരെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല.

ഭൗമജീവോത്പത്തി (Origin of life) ആകസ്മികമോ (chance) ആവശ്യാധിഷ്ഠിതമോ (necessity) ആയ ഒരു പ്രതിഭാസമാണോ എന്നതിനെക്കുറിച്ച് വ്യക്തമായ ഒരുത്തരം കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇന്നുവരെ സാധിച്ചിട്ടില്ല. അചേതന വസ്തുക്കളില്‍നിന്നും സു. 250 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് രാസപരിണാമത്തിലൂടെ ജീവതന്മാത്രകള്‍ സമുദ്രത്തില്‍ ആവിര്‍ഭവിച്ചു എന്നും ഇവയ്ക്ക് തുടര്‍ന്നുണ്ടായ ജൈവപരിണാമത്തിലൂടെ വൈവിധ്യമാര്‍ന്ന ജീവികള്‍ വെള്ളത്തിലും കരയിലും പ്രത്യക്ഷപ്പെട്ടെന്നും അനുമാനിക്കപ്പെടുന്നു. അചേതന വസ്തുക്കളില്‍നിന്ന് സചേതന വസ്തുവിലുണ്ടായ മാറ്റത്തെ പ്രാഗ് ജൈവപരിണാമം (previological evolution) എന്നാണ് വിശേഷിപ്പിക്കുന്നത്.
+
ഭൗമജീവോത്പത്തി (Terrestrial origin of life) ആകസ്മികമോ (chance) ആവശ്യാധിഷ്ഠിതമോ (necessity) ആയ ഒരു പ്രതിഭാസമാണോ എന്നതിനെക്കുറിച്ച് വ്യക്തമായ ഒരുത്തരം കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇന്നുവരെ സാധിച്ചിട്ടില്ല. അചേതന വസ്തുക്കളില്‍നിന്നും സു. 250 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് രാസപരിണാമത്തിലൂടെ ജീവതന്മാത്രകള്‍ സമുദ്രത്തില്‍ ആവിര്‍ഭവിച്ചു എന്നും ഇവയ്ക്ക് തുടര്‍ന്നുണ്ടായ ജൈവപരിണാമത്തിലൂടെ വൈവിധ്യമാര്‍ന്ന ജീവികള്‍ വെള്ളത്തിലും കരയിലും പ്രത്യക്ഷപ്പെട്ടെന്നും അനുമാനിക്കപ്പെടുന്നു. അചേതന വസ്തുക്കളില്‍നിന്ന് സചേതന വസ്തുവിലുണ്ടായ മാറ്റത്തെ പ്രാഗ് ജൈവപരിണാമം (previological evolution) എന്നാണ് വിശേഷിപ്പിക്കുന്നത്.
ജീവോത്പത്തിയെക്കുറിച്ച് ഒട്ടേറെ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. റഷ്യന്‍ ശാസ്ത്രജ്ഞനായിരുന്ന എ.ഐ. ഓപ്പറിനും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന ജെ.ബി.എസ്. ഹാള്‍ഡേനും ആയിരുന്നു ജീവോത്പത്തിയെക്കുറിച്ചുള്ള ജൈവരസതന്ത്ര സിദ്ധാന്തം ആവിഷ്കരിച്ചത്. അതിപ്രാചീനമായ ഭൗമമണ്ഡലത്തില്‍ നിലനിന്നിരുന്ന സവിശേഷ ഭൗതിക-രാസസാഹചര്യങ്ങളില്‍ ലഘുരാസ തന്മാത്രകളില്‍നിന്ന് സങ്കീര്‍ണ ജൈവ യൗഗികങ്ങള്‍ ആവിര്‍ഭവിച്ചു എന്ന അഭ്യൂഹമായിരുന്നു ഇവര്‍ മുന്നോട്ടുവച്ചത്. പില്ക്കാലത്ത് ഈ അഭ്യൂഹം പരീക്ഷണാത്മകമായി സ്ഥിരീകരിച്ചത് ഉറേയും എസ്.എല്‍. മില്ലറുമായിരുന്നു. എന്നാല്‍ ജൈവയൗഗികങ്ങളുടെ ആവിര്‍ഭാവം ആകസ്മികമോ ആസൂത്രിതമോ എന്ന കാര്യത്തില്‍ ശാസ്ത്രത്തില്‍ വിപരീത ദര്‍ശനങ്ങളാണുള്ളത്.

Current revision as of 14:42, 19 ഏപ്രില്‍ 2016

ജീവന്‍

Life

അചേതന ലോകത്തെയും സചേതന ലോകത്തെയും വേര്‍തിരിക്കുന്ന പ്രതിഭാസം. ജീവന്‍ അറ്റുപോകുന്ന ഏതൊരു ജീവിയും അചേതന ലോകത്തിന്റെ ഭാഗമായി മാറുന്നു.

ജീവന്‍ അമൂര്‍ത്തമായ ഒരു സങ്കല്പനമാണെന്ന് ആശയവാദികളും (idealists) അതിഭൗതികവാദികളും (metaphysicistsa) അവകാശപ്പെടുന്നു. അതേ സമയം ജീവന്‍ മൂര്‍ത്തമായ ഒരു സങ്കല്പനമാണെന്നും പരീക്ഷണാത്മകമായി അതിനെ നിര്‍വചിക്കാന്‍ കഴിയുമെന്നുമാണ് ശാസ്ത്രീയ ഭൗതികവാദം (Scientific Materialistic philosophy).

ജീവനെ സംബന്ധിക്കുന്ന ആശയവാദത്തിന്റെ പ്രമുഖവക്താവായിരുന്നു അരിസ്റ്റോട്ടല്‍. പ്രപഞ്ചസ്രഷ്ടാവിനാല്‍ മനുഷ്യനില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഗുണവിശേഷമാണ് ജീവന്‍ (ആത്മാവ്) എന്ന് അരിസ്റ്റോട്ടല്‍ വിശ്വസിച്ചിരുന്നു. ഈ ഗുണവിശേഷത്തെ എന്റിലക്കി (Entelechy)എന്നാണിദ്ദേഹം വിശേഷിപ്പിച്ചത്. പുരാതന ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ ചരിത്രയുഗത്തില്‍ പ്രകൃതി ശാസ്ത്രങ്ങളും സാമൂഹ്യശാസ്ത്രങ്ങളും ഇന്നത്തെപ്പോലെ ആയിരുന്നില്ല. പില്ക്കാലത്തുണ്ടായ എല്ലാ ശാസ്ത്രശാഖകളും അന്ന് തത്ത്വശാസ്ത്രം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

സമകാലീന ജീവശാസ്ത്രത്തില്‍, പ്രത്യേകിച്ച് തന്മാത്രാ ജീവശാസ്ത്രത്തിലും (Molecular biology) ജനിതക ശാസ്ത്രത്തിലും (Genetics) വിപ്ലവകരമായ നിരവധി കണ്ടുപിടിത്തങ്ങളുണ്ടായി. ഇവയുടെ വെളിച്ചത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും വൈറസുകള്‍ മുതല്‍ തിമിംഗലം വരെയുള്ള ജൈവവൈവിധ്യത്തിന് പൊതുവായ ചില രാസഘടനകളുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ബൃഹത്തായ ജൈവതന്മാത്രകള്‍ (biopolymers) അതായത് ഡി.എന്‍.എ., പ്രോട്ടീന്‍, അന്നജങ്ങള്‍, കൊഴുപ്പുകള്‍ മുതലായവ സചേതന ലോകത്തിന്റെ അടിസ്ഥാനശിലകളാണെന്ന് വ്യക്തമായിരിക്കുന്നു.

എന്താണ് ജീവന്‍. ഭൗതിക വസ്തുവില്‍നിന്നും ദീര്‍ഘകാല പരിണാമത്തിലൂടെ ഭൂമിയില്‍ ഉരുത്തിരിഞ്ഞ സചേതന ലോകത്തിന്റെ പൊതുവായ ഗുണവിശേഷമാണ് ജീവപ്രതിഭാസം. അചേതനവസ്തുക്കളുടെ ഭൗതിക-രാസഗുണങ്ങള്‍ അവയില്‍ത്തന്നെ വേര്‍തിരിക്കാനാവാത്തവിധം അന്തര്‍ലീനമാണ്. ജീവന്‍ എന്ന സചേതനലോകത്തിന്റെ ഗുണവിശേഷത്തെ ഒരു വസ്തുവായി വേര്‍തിരിച്ച് കാണിക്കാനും സാധ്യമല്ല. ജീവവസ്തുവിന്റെ പ്രത്യേക രീതിയിലുള്ള (ഊര്‍ജാധിഷ്ഠിതവും സദാ പുനര്‍നവീകരണത്തിനും വിധേയമായുള്ള) നിലനില്പിന്റെ പ്രകാശനമാണ് ജീവന്‍.

അചേതനവസ്തുക്കളും സചേതനവസ്തുക്കളും നിര്‍മിതമായിരിക്കുന്നത് ഒരേ മൂലകങ്ങളില്‍നിന്നാണ്. അചേതനലോകവും സചേതനലോകവും ഗുരുത്വാകര്‍ഷണം (gravitation), കാന്തത (magnetism), പ്രവര്‍ത്തനം (action), പ്രതിപ്രവര്‍ത്തനം (reaction) മുതലായ ഭൗതികനിയമങ്ങള്‍ക്ക് ഒന്നുപോലെ വിധേയമാണ്. സചേതന ജീവികള്‍ അതുല്യമായത് സവിശേഷ നിലവാരത്തിലുള്ള സംഘാടന(organisation)മുള്ളതിനാലാണ്. സചേതന-അചേതന വസ്തുക്കളുടെ സംഘാടനത്തിന്റെ നിലവാരങ്ങളിലെ വ്യതിയാനങ്ങള്‍ രേഖാചിത്രത്തില്‍ കാണിച്ചിരിക്കുന്നു.

സചേതന ലോകത്തിന്റെ സംഘാടനം അതീവ സങ്കീര്‍ണമാണ്. ഇത് ബൃഹത്തായ ജൈവ തന്മാത്രകളില്‍ തുടങ്ങി ജൈവമണ്ഡലം വരെ വ്യാപിച്ചുകിടക്കുന്നു. സചേതന ലോകത്തിനും അചേതന ലോകത്തിനും മുഖ്യമായി രണ്ട് വ്യത്യാസങ്ങളാണുള്ളത്.

1. സചേതന ലോകത്തിന്റെ തന്മാത്രാ നിലവാരമുള്ള വ്യത്യാസങ്ങള്‍ ഭൂഗര്‍ഭശാസ്ത്ര ചരിത്രത്തിന്റെ വളരെ പ്രാചീനമായ ഘട്ടത്തില്‍ത്തന്നെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

2. സചേതന ലോകത്തിന്റെ സംഘാടനം വ്യക്തി നിലവാരത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായി.

തന്മാത്രകളുടെ വിവിധ തലങ്ങളിലുള്ള സംഘാടനത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട പ്രക്രിയകള്‍ പുഞ്ജനം (aggregation), അന്യോന്യപ്രവര്‍ത്തനം (interaction), പരിവര്‍ത്തനം (change) എന്നിവയാണ്. സമ്പൂര്‍ണമായ ഒന്നിന്റെ (whole) രൂപീകരണത്തിലുള്‍പ്പെടുന്ന ഒരു പ്രക്രിയയാണ് പുഞ്ജനം. ഈ പ്രക്രിയയില്‍ പങ്കാളികളാകുന്നവരുടെ ബന്ധങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ് അന്യോന്യ പ്രവര്‍ത്തനം. ഈ പ്രക്രിയ സന്തുലനത്തിലേക്കോ പരിവര്‍ത്തനത്തിലേക്കോ നയിക്കപ്പെടുന്നു.

ഉദാ. 1. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ അണുക്കള്‍ സംയോജിച്ച് പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ സ്ഥിരീകൃതമായ ജലതന്മാത്രയുടെ ഘടനയുണ്ടാകുന്നു. ഇതേ അണുക്കള്‍ക്ക് മറ്റൊരു തരത്തില്‍ സംയോജിക്കാനും പ്രതിപ്രവര്‍ത്തിക്കാനും കഴിയുന്നതിലൂടെ ഹൈഡ്രജന്‍ പെറോക്സൈഡായിത്തീരാനും സാധിക്കും.

2. നാസിക, ക്ലോമം (wind pipe), ശ്വാസകോശങ്ങള്‍, പര്‍ശുകകൂടം (rib cage), പ്രാചീരം (diaphragm) എന്നിവ സംയോജിതമായി പ്രതിപ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ശ്വസനപ്രക്രിയ സന്തുലിതമായി സാക്ഷത്കരിക്കപ്പെടുന്നത്.

സചേതന വസ്തുക്കളും അചേതന വസ്തുക്കളും ഒരേ മൂലകങ്ങളാല്‍ നിര്‍മിതമാണ്. എന്നാല്‍ സചേതന വസ്തുക്കളില്‍ കാണപ്പെടുന്ന എല്ലാ മൂലകങ്ങളുടെയും ശരിയായ അനുപാതക്രമത്തിലുള്ള ഒരു മിശ്രിതമുണ്ടാക്കി അതിന് ഊര്‍ജം നല്കിയാല്‍ ജീവന്‍ സൃഷ്ടിക്കപ്പെടുന്നില്ല. ജീവാവസ്ഥയുടെ നിഗൂഢതയെ വിശദീകരിക്കുകയെന്നുള്ളത് അസാധ്യമായ ഒരു ശാസ്ത്രീയ യത്നമായി ഇന്നും അവശേഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍, സചേതന വസ്തുവിന്റെ ഏറ്റവും സങ്കീര്‍ണമായ തന്മാത്രാഘടന അനുനിമിഷം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നതിനാലാണ്.

ഓരോ ജീവിക്കും ഒരു വ്യക്തിയെന്ന നിലയില്‍ അതിന്റെതായ സാരൂപ്യമുണ്ട് (identity). അതേസമയം അതുള്‍പ്പെടുന്ന 'ജനസംഖ്യ' (population), 'സമൂഹം' (community), പരിസ്ഥിതിവ്യൂഹം (ecosystem), ജൈവമണ്ഡലം (ecosystem) എന്നിവയുമായും അതിന് ബന്ധമുണ്ട്.

ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നിയമങ്ങളെ മാത്രം അടിസ്ഥാനമാക്കി ജീവപ്രതിഭാസത്തെ വിശദീകരിക്കാന്‍ പ്രയാസമാണ്. ജീവന്‍ ഒരു പ്രത്യേക പ്രതിഭാസമാണ്. ഭൗതിക ലോകത്തിന്റെ ഏറ്റവും ഉന്നതമായ വികാസ പരിണാമഫലമായി ആവിര്‍ഭവിച്ചിട്ടുള്ള അതുല്യവും അതിസങ്കീര്‍ണവുമായ ദ്രവ്യത്തിന്റെ ഗുണവിശേഷമാണിത്. ജീവന്‍ 'ദ്രവ്യത്തിന്റെ ഒരു പ്രത്യേക രീതിയിലുള്ള നിലനില്പാണ്.' സചേതന ജീവരൂപങ്ങളുടെ തന്മാത്രാടിസ്ഥാനം, ഊര്‍ജ വിനിമയം, പ്രത്യുത്പാദനം, അനുവര്‍ത്തനം (adaptation), മരണം എന്നിവ ജീവന്റെ സാരവത്തായ ചില ഗുണവിശേഷങ്ങളാണ്.

ജീവന്റെ തന്മാത്രാടിസ്ഥാനം(Molecular basis). ജീവശാസ്ത്രജ്ഞനായിരുന്ന ലിനസ് പോളിങ് (Linus Pauling) തന്മാത്രകളുടെ പരസ്പരബന്ധംമൂലം ജീവന്‍ ഉളവാകുന്നുവെന്നും മറിച്ച് ഇത് ഏതെങ്കിലും ഒരു തന്മാത്രയുടെ ഒരു ഗുണവിശേഷമല്ല എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തന്മാത്രാ നിലവാരത്തില്‍, ജീവജാലങ്ങള്‍ക്കുള്ള സവിശേഷതകള്‍.

1. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍ എന്നീ മൂലകങ്ങളുടെ മേധാവിത്വമാണ് ജീവജാലങ്ങളില്‍ കാണപ്പെടുക. ഇവയുടെ തന്മാത്രാഘടന മൌലികമായി ജൈവസ്വഭാവത്തോടുകൂടിയതാണ്. പ്രകൃതിയില്‍ കാണപ്പെടുന്ന ജൈവസംയുക്തങ്ങളായ കല്‍ക്കരിയും പെട്രോളും പ്രാചീനകാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന ജീവജാലങ്ങളില്‍നിന്നും ഉണ്ടായിട്ടുള്ളവയാണ്. താരതമ്യേന ഒരു ലഘു ജൈവതന്മാത്രയായ ഗ്ളൂക്കോസ് ജീവിയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. അതേസമയം അചേതന ലോകത്തിന്റെ തന്മാത്രാഘടന മിക്കവാറും ഏറ്റവും ചെറിയ തോതിലുള്ളവയാണ് (വാതകങ്ങള്‍, ലവണങ്ങള്‍, അയിരുകള്‍ മുതലായവ).

2. ജീവനെ സംബന്ധിച്ചിടത്തോളം സൂക്ഷ്മതന്മാത്രകളും (micromolecules) സ്ഥൂലതന്മാത്രകളും (macromolecules) പ്രധാനപ്പെട്ടവയാണ്. ജലം, ഉപ്പ്, പഞ്ചസാര മുതലായ സൂക്ഷ്മതന്മാത്രകള്‍ക്ക് ജീവാധാര പ്രക്രിയകളില്‍ വമ്പിച്ച പ്രാധാന്യമുണ്ട്. നമ്മുടെ ശരീരഭാഗത്തിന്റെ 70 ശ.മാ.-ത്തോളം ജലമാണ്. പ്രകാശസംശ്ലേഷണത്തിലെ പരീക്ഷകവും (reagent), ആന്തരികശ്വസനം അഥവാ ജൈവ-ഓക്സീകരണത്തിന്റെ (biological oxidation) ഉത്പന്നവുമാണ് ജലം. ജീവന്റെ നിലനില്പിന് ജലം അനുപേക്ഷണീയമാണ്. ജീവന്റെ ഉത്പത്തിക്ക് തുടക്കം കുറിച്ചതുതന്നെ ജലമായിരുന്നു. ബൃഹത്തായ ജൈവതന്മാത്രകളുടെ സംശ്ലേഷണത്തിനും വിശ്ലേഷണത്തിനും ജലതന്മാത്രകള്‍ അനിവാര്യമാണ്. ജീവാധാര പ്രക്രിയകള്‍ക്ക് ഒഴിവാക്കാനാകാത്ത സാര്‍വ ലൗകിക ലായകംകൂടിയാണ് ജലം.

3. കാര്‍ബോഹൈഡ്രേറ്റുകള്‍ (carbohydrates), കൊഴുപ്പുകള്‍ (lipids), പ്രോട്ടീനുകള്‍ മുതലായ ബൃഹത്തായ ജൈവതന്മാത്രകള്‍ പ്രകൃതിയിലുള്ള സചേതന വസ്തുക്കളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇവയുടെ തന്മാത്രാഭാരം വളരെ വ്യത്യസ്തമാണ്. സൂക്ഷ്മ തന്മാത്രകളുടെ ബഹുരൂപവത്കരണത്തിലൂടെയാണ് (polymerisation) ബൃഹത്തായ ജൈവതന്മാത്രകള്‍ ഉണ്ടാകുന്നത്. സെല്ലുലോസ്, സ്റ്റാര്‍ച്ച്, ഡി.എന്‍.എ. മുതലായവ ബഹുജൈവതന്മാത്രകളാണ് (biopolymers).

ശരീരഘടനയിലുള്‍പ്പെട്ടിട്ടുള്ള പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പുകള്‍ എന്നിവ സുപ്രധാനമായ ജൈവബഹുലകങ്ങളാണ്. ജനിതക തന്മാത്രകളായ ഡി.എന്‍.എ., ആര്‍.എന്‍.എ., ജൈവരാസത്വരകങ്ങളായ എന്‍സൈമുകള്‍ മുതലായവയും ബൃഹത്തായ ജൈവതന്മാത്രകളാണ്. ഇവയാണ് സൂക്ഷ്മതന്മാത്രകളുടെ ജീവാധാര പ്രവര്‍ത്തനങ്ങളെയും വംശപാരമ്പര്യപ്രക്രിയകളെയും നിയന്ത്രിക്കുന്നത്.

4. ഒരു ജീവകോശത്തിലുള്ള രാസസംയുക്തങ്ങളുടെ വൈവിധ്യം കൂടുന്നതനുസരിച്ച് അതിന്റെ രാസപ്രവര്‍ത്തനങ്ങളുടെ വൈവിധ്യവും വര്‍ധിക്കുന്നു. ഒരു ജീവകോശത്തില്‍ 5000-ത്തിലേറെ വ്യത്യസ്ത രാസസംയുക്തങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ജീവകോശത്തിലെ അസംഖ്യം രാസപ്രതിപ്രവര്‍ത്തനങ്ങളെ സംശ്ലേഷണ ജീവാധാര പ്രക്രിയ (anabolism), വിശ്ലേഷണ ജീവാധാര പ്രക്രിയ (catabolism) എന്നിങ്ങനെ രണ്ടായി തിരിക്കാം.

അചേതനവും സചേതനവുമായ എല്ലാ വസ്തുക്കളിലും ഊര്‍ജം (energy) ഉണ്ട്. ദ്രവ്യചലനത്തിന്റെ പൊതുവായ പരിമാണമാണ് ഊര്‍ജം. ദ്രവ്യവും ഊര്‍ജവും ആപേക്ഷികങ്ങളാണ്. താപഗതിക (thermodynamics)ത്തിന്റെ ഒന്നാം നിയമമനുസരിച്ച് ഊര്‍ജം സൃഷ്ടിക്കപ്പെടാനോ നശിപ്പിക്കപ്പെടാനോ സാധ്യമല്ല.

എല്ലാ ജീവകോശത്തിലും ഊര്‍ജം സദാ രൂപാന്തരപ്പെടുകയും സ്ഥാനാന്തരപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. സചേതന ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഊര്‍ജരൂപാന്തരത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഹരിത സസ്യങ്ങളില്‍ നടക്കുന്ന പ്രകാശസംശ്ലേഷണമാണ്. സൂര്യപ്രകാശോര്‍ജത്തെ ഹരിതസസ്യകോശങ്ങള്‍ ഭക്ഷ്യതന്മാത്രകളുടെ രൂപത്തിലുള്ള രാസോര്‍ജമായി രൂപാന്തരപ്പെടുത്തുന്നു.

ഹരിത സസ്യകോശങ്ങള്‍ സംശ്ലേഷിക്കുന്ന ഗ്ലൂക്കോസിനെപ്പോലുള്ള ഭക്ഷ്യതന്മാത്രകള്‍ വിഘടിച്ച് ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നു. ഇങ്ങനെ നിര്‍മോചിതമാകുന്ന മിച്ച ഊര്‍ജം അഡനോസിന്‍ ട്രൈഫോസ്ഫേറ്റായി (ATP) എല്ലാ ജീവകോശങ്ങളിലും സംഭരിക്കപ്പെടുകയും ചെയ്യുന്നു. മിക്ക ജീവകോശങ്ങളുടെയും ജീവാധാര പ്രക്രിയകള്‍ക്കാവശ്യമായ ഊര്‍ജം സ്ഥാനാന്തരമായി നല്കപ്പെടുന്നത് അഡനോസിന്‍ ട്രൈഫോസ്ഫേറ്റില്‍ നിന്നാണ്. സസ്യലോകത്താല്‍ സംഭരിക്കപ്പെടുകയും കൈമാറപ്പെടുകയും ചെയ്യുന്ന രാസോര്‍ജത്തെ വൈദ്യുതി, പ്രകാശം, താപം എന്നീ വിവിധ ഊര്‍ജരൂപങ്ങളായി രൂപാന്തരപ്പെടുത്താനും ജീവലോകത്തിന് കഴിയുന്നു.

താപഗതികത്തിന്റെ രണ്ടാം നിയമപ്രകാരം പ്രപഞ്ചമുള്‍പ്പെടെയുള്ള ഏതൊരു വ്യവസ്ഥയെയും തനതായി വിട്ടാല്‍ അതിന്റെ 'എന്‍ട്രോപ്പി' (entropy) വര്‍ധിക്കുന്നതായി കാണാം. ക്രമരഹിതമായ തന്മാത്രാ ചലനത്തെ സൂചിപ്പിക്കുന്നതാണ് എന്‍ട്രോപ്പി. സമാനമായി വിതരണം ചെയ്യപ്പെടാനുള്ള ഒരു പ്രവണതയാണ് ഊര്‍ജത്തിനുള്ളത്. വര്‍ധിച്ച ഊര്‍ജസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ ഊര്‍ജസ്ഥാനങ്ങളിലേക്ക് ഇതിന് സ്ഥാനമാറ്റം സംഭവിക്കുന്നു. ഈ പ്രക്രിയയില്‍ തന്മാത്രകള്‍ പരസ്പര സംഘട്ടനത്തിലേര്‍പ്പെടുന്നു. ഈ സംഘട്ടനമാണ് ഊര്‍ജത്തിനെ ക്രമരഹിതമായ ചലനത്തിലേക്ക് നയിക്കുന്നത്.

തന്മാത്രകളുടെ ക്രമരഹിത ചലനംമൂലം കുറച്ച് ഊര്‍ജം താപരൂപത്തില്‍ നഷ്ടപ്പെടുന്നു. ഇക്കാരണത്താല്‍ ഊര്‍ജത്തിന്റെ സ്ഥാനമാറ്റം (രൂപാന്തരങ്ങള്‍) ഒരിക്കലും 100 ശതമാനം കാര്യക്ഷമതയുള്ളതായിരിക്കില്ല. ഊര്‍ജമാറ്റ പ്രതിപ്രവര്‍ത്തനങ്ങളുടെ ദീര്‍ഘമായ ഒരു പരമ്പരയിലൂടെ ഊര്‍ജനഷ്ടം ആവര്‍ത്തികമായി സംഭവിക്കുമ്പോള്‍ എന്‍ട്രോപ്പി വര്‍ധിക്കുന്നു. ഈ ഊര്‍ജനഷ്ടം സ്ഥിരമായി വീണ്ടെടുക്കുന്നില്ലെങ്കില്‍ എന്‍ട്രോപ്പിമൂലം ഒരു കോശത്തിന്റെ അഥവാ ഒരു ജീവിയുടെ മരണം അനിവാര്യമാകുന്നു.

ഒരു സചേതന വ്യവസ്ഥയില്‍ ഈദൃശ ഊര്‍ജനഷ്ടം സദാ നിക്ഷേപിക്കപ്പെടുന്ന സ്വതന്ത്ര ഊര്‍ജത്താല്‍ (ഉപയോഗപ്രദമായ ഊര്‍ജത്താല്‍) നികത്തപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വതന്ത്ര ഊര്‍ജം എന്‍ട്രോപ്പിയെ ലഘൂകരിക്കുന്നു. ഒരു ജീവിക്ക് പരിസ്ഥിതിയില്‍ നിന്നാണ് ഇതിനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്. സ്വപോഷികളായ സസ്യങ്ങള്‍ക്ക് (autotrophic plants) ഈ ഊര്‍ജം നേരിട്ട് സൂര്യപ്രകാശത്തില്‍നിന്നും ലഭിക്കുന്നു. ജന്തുക്കള്‍ക്ക് ഭക്ഷ്യതന്മാത്രകളിലൂടെയും ഇത് ലഭിക്കുന്നു. തന്മൂലം പരിസ്ഥിതിയില്‍നിന്ന് ഒരു ജീവിയെ ഒറ്റപ്പെടുത്താന്‍ സാധ്യമല്ല.

ജീവന്‍ ഒരു തുറന്ന വ്യവസ്ഥ (Open system). സജീവാവസ്ഥയിലുള്ള ജീവിക്ക് സ്വതന്ത്ര ഊര്‍ജം നിരന്തരമായി ലഭിച്ചുകൊണ്ടിരിക്കണം. അല്ലാത്തപക്ഷം ക്രമേണ ഇതിന്റെ സചേതന ഘടന നഷ്ടപ്പെടുകയും മരണത്തില്‍ അവസാനിക്കുകയും ചെയ്യും. ഊര്‍ജത്തിന്റെ നിരന്തരമായ ഉള്ളിലേക്കുള്ള ഒഴുക്കോടുകൂടിയ (പ്രത്യക്ഷവും പരോക്ഷവുമായ) ഒന്നാണ് തുറന്ന വ്യവസ്ഥ.

നേരേ മറിച്ച്, ഒരു അടഞ്ഞ വ്യവസ്ഥയില്‍ (closed system) ചുറ്റുപാടുമായുള്ള ദ്രവ്യത്തിന്റെ വിനിമയമില്ലെന്ന് കാണാം. ക്രമീകൃതമായ ഒരു സ്ഥിരാവസ്ഥയിലാണ് (steady state) തുറന്ന വ്യവസ്ഥ നിലനില്ക്കുന്നത്. ഒരു സ്ഥിരാവസ്ഥയിലുള്ള വ്യവസ്ഥയില്‍, ഉള്ളിലേക്കും പുറത്തേക്കുള്ള ദ്രവ്യത്തിന്റെയും ഊര്‍ജത്തിന്റെയും വിനിമയ നിരക്ക് ഏറെക്കുറെ തുല്യമായിരിക്കും. ഉദാ. സജീവാവസ്ഥയിലുള്ള ഒരു ജീവിയിലേക്ക് ജലം, ഓക്സിജന്‍, ഊര്‍ജം, മറ്റ് രാസവസ്തുക്കള്‍ മുതലായവ ഉള്ളിലേക്ക് തുടര്‍ച്ചയായി നല്കിക്കൊണ്ടിരിക്കണം. ഇവയുടെ അഭാവത്താല്‍ ഒരൊറ്റ ജീവിക്കും അതിന്റെ ജീവാവസ്ഥ നിലനിര്‍ത്താനാവില്ല. സജീവാവസ്ഥയിലുള്ള ഓരോ ജീവിയില്‍നിന്നും കാര്‍ബണ്‍ഡൈ ഓക്സൈഡ്, വിരേചന വസ്തുക്കള്‍, താപം മുതലായ രാസപ്രവര്‍ത്തനങ്ങളുടെ ഉപോത്പന്നങ്ങള്‍ തുടര്‍ച്ചയായി പുറന്തള്ളുകയും ചെയ്യും.

സ്വയം ക്രമീകൃതമായ ജീവികളുടെ സജീവാവസ്ഥ 'ഹോമിയോ സ്റ്റാസിസ്' അഥവാ 'ഹോമിയോ ഡൈനാമിക്സ്' (Homeo stasis or Homeo dynamics) എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എല്ലാ ജീവരൂപങ്ങളിലും സ്വയം ക്രമീകൃതമായ സജീവ ക്രിയാവിധി പൊതുവായി കാണപ്പെടുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരത്തില്‍ വിഭിന്ന തരത്തിലുള്ള കോശങ്ങളുണ്ട്. ഇവയുടെ ജീവാധാര പ്രതിപ്രവര്‍ത്തനങ്ങളും വിവിധ തരത്തിലുള്ളവയാണ്. സ്വയം ക്രമീകൃതമായ സജീവ ക്രിയാവിധി കോശതലത്തില്‍ മാത്രമല്ല കാണപ്പെടുക, പ്രത്യുത, ഒരു ജീവിയുടെ ശരീരഘടനയുടെ എല്ലാ തലങ്ങളിലും പ്രത്യക്ഷമാണ്.

കോശതലത്തിലുള്ള സ്ഥിരാവസ്ഥകളാണ് മറ്റെല്ലാ സ്ഥിരാവസ്ഥകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. അതുപോലെ തന്നെ അനുവര്‍ത്തനം, സ്വയം ശാശ്വതീകരണം (self perpetuation)എന്നിവയുടെ അടിസ്ഥാനവും കോശതലത്തിലുള്ള സ്ഥിരാവസ്ഥകളാണ്. വ്യക്തിതലത്തില്‍ മാത്രമല്ല സ്വയം ക്രമീകൃത സജീവാവസ്ഥ പ്രവര്‍ത്തിക്കുക; പ്രത്യുത, സചേതന ലോകത്തിന്റെ എല്ലാ തലങ്ങളിലും ഇത് പ്രവര്‍ത്തനക്ഷമമാണെന്നു കാണാം.

പ്രത്യുത്പാദനവും നിലനില്പും. ഓരോ ജാതിയില്‍പ്പെട്ട ഓരോ ജീവിയും വിവിധ കാരണങ്ങളാല്‍ മരണമടയുന്നു. ഈ പ്രകൃതി നിയമത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു ജീവികള്‍ക്ക് ഇരയാവുകയോ അല്ലെങ്കില്‍ രോഗബീജങ്ങളുടെ സംക്രമണംമൂലമോ മരണം സംഭവിക്കാം. എന്ന് മാത്രമല്ല, 'ജീവയന്ത്രത്തെ' നിലനിര്‍ത്താനാവശ്യമായ രാസതന്മാത്രകളുടെ പുനഃപ്രതിഷ്ഠാനം പരാജയപ്പെടുന്നതിലൂടെയും മരണം സംഭവിക്കാം.

നിലനില്പിനായി ഒരു നിര്‍ദിഷ്ട ജീവജാതിക്ക് മരണംമൂലമുള്ള നഷ്ടം നികത്തണം. ഇതിനായി പരമാവധി സന്തതികളെ ഓരോ ജീവിയും ഉത്പാദിപ്പിക്കുന്നു. ജീവന്റെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണിത്. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് അതി സങ്കീര്‍ണജൈവ യൌഗികങ്ങളായ ഡി.എന്‍.എ. പോലുള്ള ജൈവ തന്മാത്രകള്‍ സ്വയം ശരിപ്പകര്‍പ്പുകളെ സൃഷ്ടിക്കാനുള്ള കഴിവ് സ്വായത്തമാക്കിയിരുന്നു. ജീവികളുടെ ശാശ്വതീകരണം പ്രാവര്‍ത്തികമാക്കപ്പെടുന്നത് ഇവയുടെ പ്രത്യുത്പാദനത്തിലൂടെയാണ്.

പ്രത്യുത്പാദനത്തിനുവേണ്ടിയുള്ള ജനിതക നിര്‍ദേശം ഒരു ബീജകോശത്തിന് ആവശ്യമാണ്. വംശാഗതിയുടെ തന്മാത്രകളായ ഡി.എന്‍.എ.യില്‍ ഇതിനുള്ള നിര്‍ദേശം ഉള്‍ക്കൊണ്ടിരിക്കുന്നു. വളര്‍ച്ച, വിഭേദനം, മറ്റു ജീവപ്രക്രിയകള്‍ എന്നിവയ്ക്കാവശ്യമായ സമഗ്രമായ എല്ലാ സന്ദേശങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നത് ഡി.എന്‍.എ. തന്മാത്രകളിലാണ്. ഡി.എന്‍.എ.യിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ജനിതക സന്ദേശത്തിന്റെ വെളിച്ചത്തില്‍ ജീവകോശത്തിലെ വിവിധ ഘടനാരൂപങ്ങള്‍ കൂട്ടായി പ്രവര്‍ത്തിച്ച് പ്രോട്ടീനുകളുടെ സംശ്ലേഷണത്തെ സാക്ഷാത്കരിക്കുന്നു. ചില പ്രോട്ടീനുകള്‍ ജൈവരാസത്വരികങ്ങളായി (enzymes) പ്രവര്‍ത്തിക്കുന്നു. അചേതന ദ്രവ്യത്തെ സചേതന ദ്രവ്യമായി മാറ്റുന്നത് ഇത്തരം ജൈവരാസ ത്വരകങ്ങളാണ്. ഒരു ജീവകോശത്തില്‍ നടക്കുന്ന ഈദൃശപ്രക്രിയ സ്വയം ക്രമീകൃതമാണുതാനും.

സചേതന ലോകത്തിന്റെ നിലനില്പിന് മുഖ്യമായി രണ്ട് തരത്തിലുള്ള പ്രത്യുത്പാദന പ്രക്രിയകളാണ് കാണപ്പെടുന്നത്. (i) അലൈംഗിക പ്രത്യുത്പാദനം (Asexual reproduction), (ii) ലൈംഗിക പ്രത്യുത്പാദനം (Sexual reproduction). സസ്യങ്ങളിലും ജന്തുക്കളിലും ഈ രണ്ട് തരം പ്രത്യുത്പാദന പ്രക്രിയകള്‍ കാണപ്പെടുന്നുണ്ട്. അലൈംഗിക പ്രത്യുത്പാദനം താരതമ്യേന താഴ്ന്നതരം സസ്യങ്ങളിലും ജന്തുക്കളിലുമാണ് സാധാരണമായിട്ടുള്ളത്.

അനുവര്‍ത്തനം(Adaptation). ഓരോ ജീവിക്കും മാറ്റത്തിന് വിധേയമായ നൈസര്‍ഗിക കഴിവുണ്ട്. സചേതന ലോകവും അചേതന ലോകവും അവിരാമമായ മാറ്റങ്ങളിലൂടെയാണ് നിലനില്ക്കുന്നത്. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന പരിസ്ഥിതികള്‍ക്ക് അനുയോജ്യമായി ജീവലോകവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. പരിസ്ഥിതിയുടെ മാറ്റങ്ങള്‍ക്ക് അനുയോജ്യമായി വ്യത്യസ്ത ജീവജാലങ്ങള്‍ ആര്‍ജിക്കുന്ന അനുവര്‍ത്തക സ്വഭാവങ്ങള്‍ തലമുറയിലൂടെ പ്രേഷണം ചെയ്യപ്പെടുന്നു. അനുകൂലമായ അനുവര്‍ത്തക സ്വഭാവങ്ങള്‍ ആര്‍ജിക്കാന്‍ തരപ്പെടാത്ത ജീവജാതികള്‍ വംശനാശത്തിന് വിധേയമാകുന്നു. ജീവന്റെ നിലനില്പിനും പരിണാമത്തിനും അനുവര്‍ത്തനം അനുപേക്ഷണീയമായ ഒരു പ്രതിഭാസമാണ്.

രണ്ട് തരത്തിലുള്ള അനുവര്‍ത്തക സ്വഭാവങ്ങളാണ് ജീവികളില്‍ കാണപ്പെടുന്നത്: (i) ഒരു ജീവിയുടെ നിലനില്പിനാവശ്യമായ ഹ്രസ്വകാല അനുവര്‍ത്തനങ്ങള്‍ (short-term adaptations); (ii) ജീവജാതികളുടെ പരിണാമത്തെ ഉത്തേജിപ്പിക്കുന്നതായ ദീര്‍ഘകാല അനുവര്‍ത്തനങ്ങള്‍.

സസ്യങ്ങളും ജന്തുക്കളും സമ്മര്‍ദങ്ങളോടുള്ള (stresses)പ്രതികരണത്തില്‍ വ്യത്യസ്തങ്ങളാണ്. സമ്മര്‍ദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുനുള്ള ചലനശേഷി ജന്തുക്കള്‍ക്കുണ്ട്. മാത്രമല്ല, ഇവയുടെ പ്രതികരണങ്ങള്‍ തല്‍ക്ഷണവുമാണ്. സസ്യങ്ങള്‍ക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാനാവില്ല. മന്ദഗതിയിലുള്ള ഇവയുടെ ധര്‍മശാരീര പ്രതികരണങ്ങള്‍ മാത്രമാണ് മുഖ്യമായ അനുവര്‍ത്തക മാര്‍ഗങ്ങള്‍. ചെറുമുകുളങ്ങള്‍ക്ക് ചുറ്റുമുള്ള ശല്കങ്ങളുടെയും (scales) തടിക്ക് ബാഹ്യമായുള്ള വല്ക്കങ്ങളുടെയും (bark)വികസനം സസ്യങ്ങളില്‍ സാധാരണമാണ്. ഇതുപോലെതന്നെ ഇലകൊഴിച്ചിലും (defoliation). ഇപ്രകാരമുള്ള പ്രതികരണങ്ങള്‍ കൊടുംതണുപ്പില്‍നിന്ന് സസ്യങ്ങളെ സംരക്ഷിക്കാനുതകുന്ന അനുവര്‍ത്തനങ്ങളാണ്. എന്നാല്‍ നിരവധി കോണിഫറുകളും ചിലയിനം ഗുപ്തബീജികളും ഇലകൊഴിച്ചിലില്ലാത്ത നിത്യഹരിത സസ്യങ്ങളാണ്.

പക്ഷികളുടെ വിഭിന്ന രൂപാകൃതിയിലുള്ള നഖങ്ങളും ചുണ്ടുകളും ദീര്‍ഘകാല അനുവര്‍ത്തനങ്ങളാണ്. കംഗാരുവിന്റെ വാല് സഞ്ചാരത്തിനുപയോഗപ്പെടുത്തുന്ന അഞ്ചാംകാലാണ്. മനുഷ്യന്റെ ഗുല്ഫലാസ്ഥി (ankle bone) പുറകോട്ടു തള്ളപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഇരുകാലില്‍ നിവര്‍ന്നുനില്ക്കുവാന്‍ കഴിയുമായിരുന്നില്ല. തള്ളവിരലുകള്‍ക്ക് സ്വതന്ത്രമായ പാര്‍ശ്വചലനമില്ലായിരുന്നുവെങ്കില്‍, മനുഷ്യന്റെ കരങ്ങള്‍ക്ക് സിദ്ധമായിട്ടുള്ള നിരവധി കഴിവുകള്‍ (പണിയായുധങ്ങള്‍ ഉപയോഗിക്കുക, എഴുതുക, നെയ്യുക മുതലായവ) വികസിക്കുമായിരുന്നില്ല. ഇവ ജന്തുലോകത്തു കാണപ്പെടുന്ന ചില ദീര്‍ഘകാല-അനുവര്‍ത്തനങ്ങളാണ്.

സസ്യലോകത്തിനും ദീര്‍ഘകാല-അനുവര്‍ത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. മരുഭൂമികളില്‍ വളരുന്ന സസ്യങ്ങള്‍ ഇലകളില്ലാത്ത അവസ്ഥയിലോ മാംസളമായ ഇലകളുള്ളവയോ ആയിരിക്കും. മരുസസ്യങ്ങളുടെ കാണ്ഡം (stem)രസഭരവും (succulent)ഉപരിവൃതി തടിച്ചതുമായിരിക്കും. രാത്രികാലങ്ങളില്‍ വിടരുന്ന പുഷ്പങ്ങള്‍ സാധാരണയായി വെളുത്തതും സുഗന്ധമുള്ളവയുമായിരിക്കും. ഈ സവിശേഷതകള്‍ പരാഗണകാരികളെ (pollinators)ആകര്‍ഷിക്കാന്‍ സഹായിക്കുന്നു.

സസ്തനികളുടെ രക്തത്തിലുള്ള പ്രോട്ടീന്‍ കൊതുകിന്റെ അണ്ഡോത്പാദനത്തിന് അനുപേക്ഷണീയമാണ്. അനോഫലീസ് ജനുസ്സില്‍പ്പെട്ട പെണ്‍കൊതുകിന് മാത്രമേ രക്തം കുടിക്കാനുതകുന്ന വദനരൂപ ഘടനയുള്ളു. ആണ്‍കൊതുക് സസ്യരസം ഊറ്റിക്കുടിക്കുന്നു. ദീര്‍ഘകാല അനുവര്‍ത്തക സവിശേഷതകള്‍ ലക്ഷോപലക്ഷം വര്‍ഷങ്ങളിലൂടെ സചേതന ലോകത്തില്‍ പരിണമിച്ചവയാണ്. സദാ പരിവര്‍ത്തനവിധേയമായിരിക്കുന്ന പരിസ്ഥിതിയില്‍ അനുവര്‍ത്തക സ്വഭാവങ്ങളില്ലാത്ത ജീവജാലങ്ങള്‍ക്ക് നിലനില്ക്കാനാവില്ല.

മരണത്തിന്റെ പ്രാധാന്യം. ജീവന്റെ മറ്റൊരു ഗുണവിശേഷമാണ് മരണം എന്ന പ്രതിഭാസം. ഒരു ജീവിയുടെ ജീവനചക്രത്തില്‍ സഹജമായ ഒന്നാണിത്. ഒരോ ജാതിയില്‍പ്പെട്ട ജീവിയും നിശ്ചികാലംവരെ ജീവിച്ച് മരണമടയുന്നു. എന്നാല്‍ മരണത്തിന്റെ ജീവശാസ്ത്രം പൂര്‍ണമായും മനസ്സിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അനേകം ജന്തുജീവികളും സസ്യങ്ങളും പ്രായാധിക്യംമൂലമോ അത്യാഹിതംമൂലമോ മരണത്തിന് വിധേയമാകുന്നു. മരണം ആസന്നമാണെന്ന് ചില ജന്തുക്കള്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു.

ദീര്‍ഘകാലം ജീവിക്കുന്ന ചില ചിരന്തന (perennial) സസ്യങ്ങളുണ്ട്. സെക്കോയ (sequoia) പോലുള്ള ചില വൃക്ഷങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളോളം ജീവിക്കുന്നു. ഇത്തരം വൃക്ഷങ്ങളുടെ ശരീരത്തിന്റെ ഒരു നല്ല ഭാഗം മൃതകലകളാണ്. മരണത്തിലൂടെ ജീവലോകത്തിന് നിരവധി പ്രയോജനങ്ങളുണ്ട്. ഓരോ ജീവജാതിയിലുമുള്ള മൊത്തം അംഗസംഖ്യയുടെ നിലനില്പ് ചില നിയന്ത്രിത ക്രിയാവിധികള്‍ക്ക് വിധേയമാണ്. പ്രസ്തുത നിയന്ത്രണങ്ങള്‍ ഒരു ജനസംഖ്യയിലുള്‍പ്പെട്ട വ്യക്തികളുടെ എണ്ണത്തെ നിയന്ത്രിക്കുന്നു. മരണവും പ്രത്യുത്പാദനവുമാണ് ഈദൃശമായ സ്വയം ക്രമീകൃത ജീവാവസ്ഥയില്‍ മുഖ്യമായ പങ്കുവഹിക്കുന്നത്. മരണമില്ലാതെ ഒരവസ്ഥയില്‍ ജീവജാതികള്‍ക്ക് നിലനില്ക്കാനാവില്ല. മരണാനന്തരം സൂക്ഷ്മജീവികളുടെ (microbes) പ്രവര്‍ത്തനത്താല്‍ സസ്യജന്തുജീവികള്‍ ചീഞ്ഞളിയുന്നു. തത്ഫലമായി ഇവയുടെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടിരുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ മുതലായ മൂലകങ്ങള്‍ വീണ്ടും അചേതന ലോകത്തിലേക്ക് നിക്ഷേപിക്കപ്പെടുന്നു. അചേതന-സചേതന പ്രകൃതിയുടെ സന്തുലനത്തെ സാക്ഷാത്കരിക്കുന്ന ഒരു പ്രതിഭാസമാണ് ജൈവഭൌമരസ ചക്രങ്ങള്‍ (Bio-geochemical cycles). ഇത് പ്രാവര്‍ത്തികമാക്കാന്‍ ജീവജാലങ്ങളുടെ മരണം അനുപേക്ഷണീയമാണ്. മൃതകോശങ്ങള്‍ അല്ലങ്കില്‍ ഇവയുടെ വ്യുത്പന്നങ്ങള്‍ സചേതന പ്രക്രിയയില്‍ സുപ്രധാന പങ്ക് നേരിട്ട് നിര്‍വഹിക്കുന്നുണ്ട്. ദൃഷ്ടാന്തമായി സസ്യങ്ങളിലെ മൃതകലകളാല്‍ കാതല്‍ (heart wood), കല്‍ക്കം (cork) എന്നിവ സസ്യങ്ങള്‍ക്ക് താങ്ങായും സംരക്ഷണ കവചമായും വര്‍ത്തിക്കുന്നു. ജന്തുക്കളുടെ മൃതകലകളായ നഖങ്ങള്‍ (nails), ശൃംഗങ്ങള്‍ (horns), കുളമ്പുകള്‍ (hooves), ഇളം തൂവലുകള്‍ (down feathers) എന്നിവ താങ്ങും സംരക്ഷണവും നിര്‍വഹിക്കുന്നു. മനുഷ്യ ത്വക്കിന്റെ ബാഹ്യാവരണമായ അധിചര്‍മം ഒരു മൃതകോശപാളിയാണ്. ശരീര ദ്രവങ്ങള്‍ നഷ്ടപ്പെടാതെയും ഉപദ്രവകാരികളായ സൂക്ഷ്മാണു ജീവികളുടെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നത് ഇത്തരം മൃതകോശങ്ങളാണ്. ഒരു ജീവിയുടെ വികാസത്തില്‍ ചില ഭ്രൂണകോശങ്ങള്‍ സമയബന്ധിതമായി മൃതപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. സപുഷ്പികളായ സസ്യങ്ങളുടെ ഖരവ്യൂഹത്തിന്റെ (xylem) സംപ്രാപ്തിയില്‍ കുറുകെയുള്ള കോശഭിത്തുകള്‍ സ്വയം ലയിച്ച് യഥാസമയം ദീര്‍ഘവാഹിനികളായി രൂപാന്തരപ്പെടുന്നു. ഒരു വാല്‍മാക്രിയുടെ (tadpole) വാലും ബാഹ്യശകലങ്ങളും സമയബന്ധിതമായി മൃതപ്പെട്ടെങ്കില്‍ മാത്രമേ ഇത് തവളയായി രൂപാന്തരപ്പെടുകയുള്ളു.

ജീവോത്പത്തി(Origin of life). ജീവന്‍ ഈ ഭൂമിയില്‍ എങ്ങനെ, എപ്പോള്‍, ഏത് രൂപത്തില്‍ ആവിര്‍ഭവിച്ചു എന്നതിനെ സംബന്ധിച്ച സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തം ഇന്നുവരെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല.

ഭൗമജീവോത്പത്തി (Terrestrial origin of life) ആകസ്മികമോ (chance) ആവശ്യാധിഷ്ഠിതമോ (necessity) ആയ ഒരു പ്രതിഭാസമാണോ എന്നതിനെക്കുറിച്ച് വ്യക്തമായ ഒരുത്തരം കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇന്നുവരെ സാധിച്ചിട്ടില്ല. അചേതന വസ്തുക്കളില്‍നിന്നും സു. 250 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് രാസപരിണാമത്തിലൂടെ ജീവതന്മാത്രകള്‍ സമുദ്രത്തില്‍ ആവിര്‍ഭവിച്ചു എന്നും ഇവയ്ക്ക് തുടര്‍ന്നുണ്ടായ ജൈവപരിണാമത്തിലൂടെ വൈവിധ്യമാര്‍ന്ന ജീവികള്‍ വെള്ളത്തിലും കരയിലും പ്രത്യക്ഷപ്പെട്ടെന്നും അനുമാനിക്കപ്പെടുന്നു. അചേതന വസ്തുക്കളില്‍നിന്ന് സചേതന വസ്തുവിലുണ്ടായ മാറ്റത്തെ പ്രാഗ് ജൈവപരിണാമം (previological evolution) എന്നാണ് വിശേഷിപ്പിക്കുന്നത്.

ജീവോത്പത്തിയെക്കുറിച്ച് ഒട്ടേറെ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. റഷ്യന്‍ ശാസ്ത്രജ്ഞനായിരുന്ന എ.ഐ. ഓപ്പറിനും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന ജെ.ബി.എസ്. ഹാള്‍ഡേനും ആയിരുന്നു ജീവോത്പത്തിയെക്കുറിച്ചുള്ള ജൈവരസതന്ത്ര സിദ്ധാന്തം ആവിഷ്കരിച്ചത്. അതിപ്രാചീനമായ ഭൗമമണ്ഡലത്തില്‍ നിലനിന്നിരുന്ന സവിശേഷ ഭൗതിക-രാസസാഹചര്യങ്ങളില്‍ ലഘുരാസ തന്മാത്രകളില്‍നിന്ന് സങ്കീര്‍ണ ജൈവ യൗഗികങ്ങള്‍ ആവിര്‍ഭവിച്ചു എന്ന അഭ്യൂഹമായിരുന്നു ഇവര്‍ മുന്നോട്ടുവച്ചത്. പില്ക്കാലത്ത് ഈ അഭ്യൂഹം പരീക്ഷണാത്മകമായി സ്ഥിരീകരിച്ചത് ഉറേയും എസ്.എല്‍. മില്ലറുമായിരുന്നു. എന്നാല്‍ ജൈവയൗഗികങ്ങളുടെ ആവിര്‍ഭാവം ആകസ്മികമോ ആസൂത്രിതമോ എന്ന കാര്യത്തില്‍ ശാസ്ത്രത്തില്‍ വിപരീത ദര്‍ശനങ്ങളാണുള്ളത്.

ജീവോത്പത്തിയെക്കുറിച്ചുള്ള ജൈവരസതന്ത്ര സിദ്ധാന്തത്തിന് പല പരിഭാഷകളുമുണ്ട്. ജീവ തന്മാത്രകള്‍ താരതമ്യേന കുറഞ്ഞ താപ-മര്‍ദാവസ്ഥകളില്‍ പ്രാചീന ജലാശയങ്ങളില്‍ ആവിര്‍ഭവിച്ചു എന്ന സിദ്ധാന്തമാണ് (proteinoid theory) സിഡ്നി ഫോക്സ് മുന്നോട്ടു വച്ചത്. നേരെ മറിച്ച്, പ്രാചീന ഭൗമാവസ്ഥകളില്‍ ജീവതന്മാത്രകള്‍ ഈര്‍പ്പമുള്ള കരപ്രദേശത്തായിരുന്നു ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് ഹിന്റണ്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ അവകാശപ്പെടുന്നു (Terrestrial origin of life). ജീവോത്പത്തി ആദ്യമായി നടന്നത് അന്യഗ്രഹങ്ങളിലായിരുന്നുവെന്നും, പിന്നീട് അത് ഭൂമിയിലേക്ക് പ്രേഷണം ചെയ്യപ്പെട്ടെന്നും അവകാശപ്പെടുന്ന മറ്റൊരു സിദ്ധാന്തവും (panspermia) ഇന്ന് നിലനില്ക്കുന്നുണ്ട്.

(പ്രൊഫ. എം. സ്റ്റീഫന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍