This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:34, 9 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീനസ്

Genus

ജീവജാലങ്ങളുടെ വര്‍ഗീകരണ ശാസ്ത്രശാഖയില്‍ (Systamatics) ഉപയോഗപ്പെടുത്തുന്ന ഒരു സാങ്കേതിക സംജ്ഞ. ഇതിനെ ഗണം എന്നും പറയുന്നു. വര്‍ഗീകരണ ശ്രേണിയില്‍ വംശ(family)ത്തിനും ജാതിക്കും (species) ഇടയ്ക്കാണ് ജീനസിന്റെ സ്ഥാനം. സൂക്ഷ്മ ജീവികള്‍ (microbes), സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവ ലക്ഷോപലക്ഷം ജീനസുകളില്‍ (genera) ഉള്‍പ്പെടുന്നു.

പൗരാണികമായി ജീവജാലങ്ങളെ സസ്യലോകം (Plant kingdom), ജന്തുലോകം (Animal kingdom) എന്നിങ്ങനെ രണ്ടു ലോകങ്ങളായിട്ടായിരുന്നു വിഭജിച്ചിരുന്നത്; രൂപശാരീരം, ധര്‍മശാരീരം, ജൈവപരിണാമം, കോശശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഇന്ന് അഞ്ചു മുഖ്യ ജൈവലോകങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു (Whitaker): (i) ബാക്റ്റീരിയകളുള്‍പ്പെടുന്ന 'മൊണീറ' (monera), (ii) ഏകകോശസസ്യജന്തുജാതിയിലുള്‍പ്പെടുന്ന 'പ്രോട്ടിസ്റ്റാ' (Protista), (iii) ശിലീന്ധ്ര ലോകം ((Fungi), (iv) സസ്യലോകം, (v) ജന്തുലോകം.

ഓരോ ജൈവ ലോകത്തിലും പെട്ട വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെ ഇവയുടെ പരിണാമപരമായ പരസ്പരബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത മണ്ഡലങ്ങളായി (phyla) വിഭജിച്ചിരിക്കുന്നു. ഓരോ ജൈവമണ്ഡലത്തെയും വിഭാഗങ്ങളായും (classes); ഓരോ വിഭാഗത്തെയും ഗോത്രങ്ങളായും (orders); ഓരോ ഗോത്രത്തെയും വംശങ്ങളായും (families); ഓരോ വംശത്തെയും ജീനസുകളായും വിഭജിച്ചിരിക്കുന്നു. ഓരോ ജീനസിലും പരിണാമപരമായി പരസ്പരം ബന്ധപ്പെട്ട അനേകം ജാതികളുമുണ്ട് (species).

അരിസ്റ്റോട്ടലും മറ്റു ഗ്രീക്കു തത്ത്വചിന്തകന്മാരുമായിരുന്നു ജീവജാലങ്ങളെ ശാസ്ത്രീയമായി വര്‍ഗീകരിക്കാനുള്ള ശ്രമം തുടങ്ങിവച്ചത്. ആയിരക്കണക്കിനുള്ള സസ്യങ്ങളെയും ജന്തുക്കളെയും ഇവര്‍ വര്‍ഗീകരിച്ചിരുന്നു. ആയുര്‍വേദത്തിന്റെ പിതാവായ ചരകന്‍ (ഒന്നാം ശ.-ല്‍) വിവിധ ജീനസുകളില്‍പ്പെട്ട ഉദ്ദേശം 340-ലേറെ ജാതി സസ്യങ്ങളെയും 200-ലേറെ ജന്തു ജാതികളെയും ചരകസംഹിത എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജോണ്‍റേ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു സ്പീഷീസ് (ജാതി) എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. പില്ക്കാലത്ത് സ്വീഡിഷ് ശാസ്ത്രജ്ഞനായ കരോളസ് ലീനിയസ്, ജീനസ് എന്ന സംജ്ഞ സംഭാവന ചെയ്തു.

പരിണാമപരമായി പരസ്പരം ബന്ധമുള്ള ജീനസുകള്‍ (ഴലിലൃമ) ഒരു വംശത്തില്‍ (കുടുംബത്തില്‍) ഉള്‍പ്പെടുന്നു.

(പ്രൊഫ. എം. സ്റ്റീഫന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%80%E0%B4%A8%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍