This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിയാങ് സെമിന്‍ (1926 -)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജിയാങ് സെമിന്‍ (1926 -)== ചൈനീസ് രാഷ്ട്രീയ നേതാവ്. ചൈനീസ് കമ്യൂണി...)
(ജിയാങ് സെമിന്‍ (1926 -))
 
വരി 1: വരി 1:
==ജിയാങ് സെമിന്‍ (1926 -)==
==ജിയാങ് സെമിന്‍ (1926 -)==
-
ചൈനീസ് രാഷ്ട്രീയ നേതാവ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും 1993 മാര്‍ച്ച് മുതല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഒഫ് ചൈനയുടെ പ്രസിഡന്റും ആണ് ഇദ്ദേഹം. പൂര്‍വ ചൈനയില്‍ ജിയാങ്സു പ്രവിശ്യയിലെ യാങ്ഷൌ എന്ന സ്ഥലത്ത് 1926 ആഗ. 17-ന് ഇദ്ദേഹം ജനിച്ചു. ഷാങ്ഹായിലെ ജിയാഓതോങ് സര്‍വകലാശാലയില്‍ നിന്നും 1947-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം സമ്പാദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന   ഇദ്ദേഹം 1946-ല്‍ പാര്‍ട്ടിയില്‍ അംഗമായി.  
+
ചൈനീസ് രാഷ്ട്രീയ നേതാവ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും 1993 മാര്‍ച്ച് മുതല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഒഫ് ചൈനയുടെ പ്രസിഡന്റും ആണ് ഇദ്ദേഹം. പൂര്‍വ ചൈനയില്‍ ജിയാങ്സു പ്രവിശ്യയിലെ യാങ്ഷൗ എന്ന സ്ഥലത്ത് 1926 ആഗ. 17-ന് ഇദ്ദേഹം ജനിച്ചു. ഷാങ്ഹായിലെ ജിയാഓതോങ് സര്‍വകലാശാലയില്‍ നിന്നും 1947-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം സമ്പാദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന   ഇദ്ദേഹം 1946-ല്‍ പാര്‍ട്ടിയില്‍ അംഗമായി.  
 +
 
 +
[[ചിത്രം:Jiyang .png|100px|right|thumb|ജിയാങ് സെമിന്‍]]
    
ഇദ്ദേഹം സോവിയറ്റു യൂണിയനില്‍ സാങ്കേതിക വ്യാവസായികരംഗത്ത് പരിശീലനം നേടിയിരുന്നു. 1956 മുതല്‍ ചൈനയില്‍ പല വ്യാവസായിക ജോലികളിലും ഏര്‍പ്പെട്ടു. 1980 മുതല്‍ 84 വരെ ജിയാങ് ചൈനീസ് ഗവണ്‍മെന്റില്‍ മന്ത്രിതല പദവികള്‍ വഹിച്ചു.

Current revision as of 04:39, 24 ഫെബ്രുവരി 2016

ജിയാങ് സെമിന്‍ (1926 -)

ചൈനീസ് രാഷ്ട്രീയ നേതാവ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും 1993 മാര്‍ച്ച് മുതല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഒഫ് ചൈനയുടെ പ്രസിഡന്റും ആണ് ഇദ്ദേഹം. പൂര്‍വ ചൈനയില്‍ ജിയാങ്സു പ്രവിശ്യയിലെ യാങ്ഷൗ എന്ന സ്ഥലത്ത് 1926 ആഗ. 17-ന് ഇദ്ദേഹം ജനിച്ചു. ഷാങ്ഹായിലെ ജിയാഓതോങ് സര്‍വകലാശാലയില്‍ നിന്നും 1947-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം സമ്പാദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന   ഇദ്ദേഹം 1946-ല്‍ പാര്‍ട്ടിയില്‍ അംഗമായി.

ജിയാങ് സെമിന്‍

ഇദ്ദേഹം സോവിയറ്റു യൂണിയനില്‍ സാങ്കേതിക വ്യാവസായികരംഗത്ത് പരിശീലനം നേടിയിരുന്നു. 1956 മുതല്‍ ചൈനയില്‍ പല വ്യാവസായിക ജോലികളിലും ഏര്‍പ്പെട്ടു. 1980 മുതല്‍ 84 വരെ ജിയാങ് ചൈനീസ് ഗവണ്‍മെന്റില്‍ മന്ത്രിതല പദവികള്‍ വഹിച്ചു.

ജിയാങ് 1985-ല്‍ ഷാങ്ഹായിലെ മേയറായി. പിന്നീട് ഇദ്ദേഹം പാര്‍ട്ടിയിലും ഗവണ്‍മെന്റിലും പല ഉന്നത പദവികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1989 ജൂണില്‍ ഇദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും സെന്‍ട്രല്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും നവംബറില്‍ പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്റെ ചെയര്‍മാനും ആയി. പാര്‍ട്ടിയിലെ ഈ മൂന്നു പ്രധാന പദവികളിലേക്കും ഇദ്ദേഹം 1992-ലും 97-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

1990 മാര്‍ച്ചില്‍ ചൈനീസ് ഗവണ്‍മെന്റിന്റെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്റെ ചെയര്‍മാനായ ജിയാങ് 1993 മാര്‍ച്ചിലും 98 മാര്‍ച്ചിലും ഇതേ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജിയാങ്ങിനെ ചൈനയുടെ പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുത്തത് 1993 മാര്‍ച്ചില്‍ ആണ്. 1998 മാര്‍ച്ചിലും ഇദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍