This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിഫെന്‍ വിരോധാഭാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:49, 13 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിഫെന്‍ വിരോധാഭാസം

Giffon Paradox

സര്‍ ആര്‍. ജിഫെന്‍ ആവിഷ്കരിച്ച ഒരു ചോദന സിദ്ധാന്തം. സാധാരണ ചോദന നിയമത്തിന് അപവാദമെന്നോണം, ചില താണതരം ചരക്കുകളുടെ കാര്യത്തില്‍ വില വര്‍ധിക്കുന്നതിനനുസരിച്ച് ചോദനവും വര്‍ധിക്കുന്ന അപൂര്‍വപ്രവണതയെയാണ് ജിഫെന്‍ വിരോധാഭാസം എന്നു വിശേഷിപ്പിക്കുന്നത്. ചോദന നിയമമനുസരിച്ച് ചരക്കുകളുടെ വില വര്‍ധിക്കുമ്പോള്‍ ചോദനം കുറയുകയും വില താഴുമ്പോള്‍ ചോദനം വര്‍ധിക്കുകയും ചെയ്യുന്നു. എന്നാല്‍ താണതരം ചരക്കുകള്‍ക്കു വില വര്‍ധിച്ചാല്‍ ചോദനം വര്‍ധിക്കുമെന്നു സര്‍. ആര്‍. ജിഫെന്‍ ചൂണ്ടിക്കാട്ടി. പ്രത്യക്ഷത്തില്‍ വിരോധാഭാസം എന്നു തോന്നുന്ന ഈ പ്രവണത അവശ്യവസ്തുവായ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലാണ് പ്രകടമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അരിയുടെ വില വര്‍ധിക്കുമ്പോള്‍ ദരിദ്ര ജനങ്ങള്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ വലിയ പങ്ക് അതിനുവേണ്ടി ചെലവാക്കേണ്ടിവരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അത്യന്താപേക്ഷിതമല്ലാത്ത മറ്റ് ആഡംബര വസ്തുക്കളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും അങ്ങനെ ലാഭിക്കുന്ന വരുമാനം കൂടി അരി വാങ്ങുന്നതിനു വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നു. അരിയുടെ വില വര്‍ധിച്ചു എന്നതു കൊണ്ട് അതിന്റെ ഉപഭോഗം കുറയ്ക്കാന്‍ കഴിയില്ല എന്നതാണ് ഇതിനു കാരണം. പകരം മേല്‍ത്തരം ചരക്കുകളുടെ ഉപഭോഗം കുറയ്ക്കുകയാണ് കുറഞ്ഞ വരുമാനക്കാര്‍ ചെയ്യുക. ഈ വരുമാന വിഹിതം കൂടി ഉയര്‍ന്ന വിലയുള്ള അരി വാങ്ങുന്നതിനുവേണ്ടി വിനിയോഗിക്കുന്നതുകൊണ്ടാണ് അതിന്റെ ചോദനം വര്‍ധിക്കുന്നത്. ഇവിടെ, അരിയുടെ വിലവര്‍ധനവ് ചോദനം കുറയ്ക്കുന്നതിനു പകരം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഇതു ജിഫെന്‍ വിരോധാഭാസത്തിനുള്ള ദൃഷ്ടാന്തമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍