This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിപ്സികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിപ്സികള്‍

ദേശാടനങ്ങളിലൂടെ ജീവിതത്തെ അര്‍ഥവത്താക്കുന്ന ഒരു ജനവിഭാഗം. ആടിയും പാടിയും പറവകളെപ്പോലെ സര്‍വതന്ത്ര സ്വതന്ത്ര ജീവിതം നയിക്കുന്ന ഇവര്‍ പ്രാചീന കാലം മുതല്‍ എല്ലാ ഭൂപ്രദേശങ്ങളിലും സമൂഹത്തില്‍ നിന്ന് അന്യവത്കരിക്കപ്പെട്ടാണ് കഴിഞ്ഞുപോന്നത്. ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമായിട്ടുള്ള ഒരു ജനവിഭാഗമാണ് ജിപ്സികളെന്നതില്‍ തര്‍ക്കമില്ല. ഇവര്‍ നൃത്തം ചെയ്യുകയും പാട്ടുപാടുകയും കായികമായ വിദ്യകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഭാഗ്യലക്ഷണം പറയാനുള്ള കഴിവും ജിപ്സികള്‍ക്കുണ്ട്. ഇവര്‍ ദുര്‍മന്ത്രവാദികള്‍ കൂടിയാണ്. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യൂറോപ്പില്‍ ഇവരെ ശ.-ങ്ങളോളം മാറ്റി നിര്‍ത്തിയിരുന്നു. മലയാളത്തില്‍ ഇവരെ ഊരുചുറ്റികള്‍ എന്നാണു വിളിക്കുന്നത്. ഇവര്‍ ഭിക്ഷ യാചിച്ചും പാത്രങ്ങളുടെ ഉടവുകളും മറ്റും തീര്‍ത്തുമാണ് ജീവിതമാര്‍ഗം കണ്ടെത്തുന്നത്.

ജിപ്സികള്‍

ജിപ്സികള്‍ പരസ്പര സംവേദനത്തിനുപയോഗിക്കുന്നത് ലിപിയില്ലാത്ത ഒരു പ്രത്യേകതരം സങ്കരഭാഷയാണ്. ഏഷ്യാ-യൂറോപ്യന്‍ പ്രദേശങ്ങളിലെ ജിപ്സികളുടെ ഭാഷയില്‍ അതതു രാജ്യത്തുള്ള ഭാഷാപദങ്ങള്‍ കലര്‍ന്നിട്ടുണ്ട്. എങ്കിലും ജിപ്സിഭാഷ എന്നു വിശേഷിപ്പിക്കപ്പെടാന്‍ മാത്രം അടിസ്ഥാനപരമായി ഇവരുടെ ഭാഷയ്ക്ക് ഒരു പദസഞ്ചയം തന്നെയുണ്ട്. ഇവരുടെ ജീവിതത്തിനു സവിശേഷമായ പെരുമാറ്റച്ചട്ടമുണ്ടായിരുന്നതായി കാണാം. ഇവര്‍ കൃത്യമായി കടം വീട്ടുന്നവരും നുണ പറയാത്തവരുമാണ്. ആകാരസൗഷ്ഠവമുള്ള ശരീരഘടനയാണ് ജിപ്സികളുടേത്. ഇവര്‍ ഭംഗിയായി ചിട്ടയോടെയാണ് ജീവിക്കുന്നത്. കറുത്തമുടിയും ഉയര്‍ന്ന നാസികയും വികാസം സ്ഫുരിക്കുന്ന ചുണ്ടുകളും ഇവരുടെ പ്രത്യേകതകളാണ്. വെട്ടിത്തിളങ്ങുന്ന ജിപ്സി നയനങ്ങള്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്.

ജിപ്സികളുടെ ജന്മനാടിനെ ചൊല്ലി അഭിപ്രായഭേദങ്ങള്‍ നിലവിലുണ്ട്. ഏകീകൃതമായ ഒരഭിപ്രായ രൂപീകരണത്തിലെത്തുവാന്‍ പണ്ഡിതന്മാര്‍ക്കു കഴിഞ്ഞിട്ടില്ല. എങ്കിലും നിരവധി സാമൂഹ്യപഠിതാക്കളും നരവംശ ശാസ്ത്രഗവേഷകരും ഇവരുടെ ഗര്‍ഭഗൃഹം തിരഞ്ഞ് ഭാരതത്തിലാണെത്തിയത്. ജിപ്സികളുടെ ജീവിത സംസ്കാരവും പ്രാചീനമായ ഭാരതീയ സങ്കല്പങ്ങളും തമ്മില്‍ നടത്തിയ താരതമ്യപഠനങ്ങളിലൂടെയാണ് പണ്ഡിതന്മാര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ജിപ്സികളുടെ ഭാഷയിലും ആചാരങ്ങളിലും ഭാരതീയമായ സ്വഭാവ സവിശേഷതകള്‍ പ്രത്യക്ഷീകൃതമായിട്ടുണ്ട്. ഇവര്‍ ഭാരതം വിട്ടുപോയ കാലത്തെ സംബന്ധിച്ചും ഏകാഭിപ്രായം ഇല്ല. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് (ബി.സി. 326) ഇവര്‍ ഇന്ത്യ വിട്ടുപോയതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരു വാദഗതി മുഹമ്മദ് ഗസ്നിയുടെ ആക്രമണത്തോടെയാണിത് (എ.ഡി. 11) സംഭവിച്ചതെന്നാണ്. ജിപ്സികള്‍ ഈജിപ്തുകാരാണെന്ന നിഗമനത്തെ ശരിവയ്ക്കുന്ന സാമൂഹ്യശാസ്ത്രജ്ഞരുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍