This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാവ് ലിന്‍ ത്രോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജാവ് ലിന്‍ ത്രോ== അത്ലറ്റിക് മത്സരങ്ങളിലെ ഒരിനം. ജാവ്ലിന്‍ എ...)
(ജാവ് ലിന്‍ ത്രോ)
 
വരി 3: വരി 3:
അത്ലറ്റിക് മത്സരങ്ങളിലെ ഒരിനം. ജാവ്ലിന്‍ എന്ന പ്രത്യേകതരം കുന്തം വായുവില്‍ നീട്ടിയെറിയുന്നതാണ് ഈ മത്സരം. 'ജാവ് ലറ്റ്' എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ജാവ്ലിന്‍ എന്ന പദത്തിന്റെ നിഷ്പത്തി. ജാവ് ലിന്‍ മരം കൊണ്ടോ ലോഹം കൊണ്ടോ നിര്‍മിച്ചതാവാം. നീളമുള്ള ദണ്ഡും അതിന്റെ അറ്റത്തുള്ള കൂര്‍ത്ത ലോഹമുനയുമാണ് ഇതിന്റെ ഘടകങ്ങള്‍. പുരുഷന്മാരുടെ മത്സരത്തിനായുള്ള ജാവ് ലിന് 260 സെ.മീ. നീളവും 800 ഗ്രാം ഭാരവും എന്നാണ് കണക്ക്. സ്ത്രീകള്‍ക്കാണെങ്കില്‍ 220 സെ.മീ. നീളവും 600 ഗ്രാം ഭാരവും ഉണ്ടായിരിക്കും. ആയം നേടുന്നതിനുവേണ്ടി കുറേദൂരം ഓടിയ ശേഷം ഒരു നിശ്ചിത അടയാളത്തിനു പിന്നില്‍നിന്ന് ജാവ് ലിന്‍ നീട്ടിയെറിയുകയാണു ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ദൂരം ജാവ് ലിന്‍ എറിയുന്നയാള്‍ വിജയിയായി പ്രഖ്യാപിക്കപ്പെടുന്നു.

-
[[ചിത്രം:Jwlin Throw.png|200px|thumb|ജാവ്ലിന്‍ ത്രോ]]
+
[[ചിത്രം:Jwlin Throw.png|200px|thumb|ജാവ് ലിന്‍ ത്രോ]]
    
തലയ്ക്കുമീതെ കൂര്‍ത്ത അറ്റം അല്പം ഉയര്‍ത്തിപ്പിടിച്ച് ഓടി വന്ന് ആയത്തില്‍ എറിയുക എന്നതാണ് നിയമം. കൂര്‍ത്ത അറ്റം തറയില്‍ കുത്തിവീഴണം. അത് അമര്‍ന്നിരിക്കണമെന്നില്ല. കൂര്‍ത്ത അഗ്രം തറയില്‍ ആദ്യമായി കുത്തിയ സ്ഥലം മുതല്‍ നിന്നെറിഞ്ഞ സ്ഥലം വരെയുള്ള ദൂരമാണ് അളക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ എട്ടില്‍ താഴെയാണെങ്കില്‍ ഓരോരുത്തര്‍ക്കും 6 ട്രയല്‍ വീതം നല്കും. ആറിലും ഏറ്റവും മികച്ച ദൂരം കണ്ടെത്തുന്നയാളെ വിജയിയായി നിശ്ചയിക്കും. ഒരു മത്സരം വിലയിരുത്തുന്നതിന് നാല് ജഡ്ജിമാരുണ്ടാകണമെന്നാണ് നിയമം. ഒന്നാമന്‍ എറിഞ്ഞു തുടങ്ങുന്ന സ്ഥലം നിശ്ചയിക്കുകയും രണ്ടാമന്‍ ഓട്ടം ശ്രദ്ധിക്കുകയും ചെയ്യും. മൂന്നും നാലും ജഡ്ജിമാര്‍ ജാവ്ലിന്റെ അഗ്രം തറയില്‍ കുത്തുന്നതും ദൂരവും വിലയിരുത്തും.

Current revision as of 11:21, 15 ഏപ്രില്‍ 2016

ജാവ് ലിന്‍ ത്രോ

അത്ലറ്റിക് മത്സരങ്ങളിലെ ഒരിനം. ജാവ്ലിന്‍ എന്ന പ്രത്യേകതരം കുന്തം വായുവില്‍ നീട്ടിയെറിയുന്നതാണ് ഈ മത്സരം. 'ജാവ് ലറ്റ്' എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ജാവ്ലിന്‍ എന്ന പദത്തിന്റെ നിഷ്പത്തി. ജാവ് ലിന്‍ മരം കൊണ്ടോ ലോഹം കൊണ്ടോ നിര്‍മിച്ചതാവാം. നീളമുള്ള ദണ്ഡും അതിന്റെ അറ്റത്തുള്ള കൂര്‍ത്ത ലോഹമുനയുമാണ് ഇതിന്റെ ഘടകങ്ങള്‍. പുരുഷന്മാരുടെ മത്സരത്തിനായുള്ള ജാവ് ലിന് 260 സെ.മീ. നീളവും 800 ഗ്രാം ഭാരവും എന്നാണ് കണക്ക്. സ്ത്രീകള്‍ക്കാണെങ്കില്‍ 220 സെ.മീ. നീളവും 600 ഗ്രാം ഭാരവും ഉണ്ടായിരിക്കും. ആയം നേടുന്നതിനുവേണ്ടി കുറേദൂരം ഓടിയ ശേഷം ഒരു നിശ്ചിത അടയാളത്തിനു പിന്നില്‍നിന്ന് ജാവ് ലിന്‍ നീട്ടിയെറിയുകയാണു ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ദൂരം ജാവ് ലിന്‍ എറിയുന്നയാള്‍ വിജയിയായി പ്രഖ്യാപിക്കപ്പെടുന്നു.

ജാവ് ലിന്‍ ത്രോ

തലയ്ക്കുമീതെ കൂര്‍ത്ത അറ്റം അല്പം ഉയര്‍ത്തിപ്പിടിച്ച് ഓടി വന്ന് ആയത്തില്‍ എറിയുക എന്നതാണ് നിയമം. കൂര്‍ത്ത അറ്റം തറയില്‍ കുത്തിവീഴണം. അത് അമര്‍ന്നിരിക്കണമെന്നില്ല. കൂര്‍ത്ത അഗ്രം തറയില്‍ ആദ്യമായി കുത്തിയ സ്ഥലം മുതല്‍ നിന്നെറിഞ്ഞ സ്ഥലം വരെയുള്ള ദൂരമാണ് അളക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ എട്ടില്‍ താഴെയാണെങ്കില്‍ ഓരോരുത്തര്‍ക്കും 6 ട്രയല്‍ വീതം നല്കും. ആറിലും ഏറ്റവും മികച്ച ദൂരം കണ്ടെത്തുന്നയാളെ വിജയിയായി നിശ്ചയിക്കും. ഒരു മത്സരം വിലയിരുത്തുന്നതിന് നാല് ജഡ്ജിമാരുണ്ടാകണമെന്നാണ് നിയമം. ഒന്നാമന്‍ എറിഞ്ഞു തുടങ്ങുന്ന സ്ഥലം നിശ്ചയിക്കുകയും രണ്ടാമന്‍ ഓട്ടം ശ്രദ്ധിക്കുകയും ചെയ്യും. മൂന്നും നാലും ജഡ്ജിമാര്‍ ജാവ്ലിന്റെ അഗ്രം തറയില്‍ കുത്തുന്നതും ദൂരവും വിലയിരുത്തും.

യുദ്ധവീരന്മാരുടെ വിനോദമെന്ന നിലയിലാകണം ജാവ് ലിന്‍ ത്രോ ആരംഭിച്ചത്. ബി.സി. 708-ല്‍ ഗ്രീസില്‍ നടന്ന ഒളിമ്പിക് കായികമേളയില്‍ ഇതുള്‍പ്പെടുത്തിയിരുന്നുവെന്നതിനു തെളിവുകളുണ്ട്. ആധുനിക ഒളിമ്പിക്സിലും മറ്റു ദേശീയ അന്തര്‍ദേശീയ അത് ലറ്റിക് മേളകളിലും ഇന്ന് ഇതൊരു മുഖ്യ ഇനമാണ്. ഇന്റര്‍നാഷണല്‍ അമച്വര്‍ അത് ലറ്റിക് അസോസിയേഷന്‍ റിക്കോഡുകളില്‍ സ്ഥാനം നേടിയിട്ടുള്ള ഒരു ഫീല്‍ഡ് മത്സരം കൂടിയാണിത്.

ചെക്ക്സ്ലോവാക്യക്കാരനായ ജാന്‍സെലനിയാണ് 1995-ലെ ലോക അത് ലറ്റിക് മേളയിലെ ജാവ് ലിന്‍ ചാമ്പ്യന്‍. ദൂരം 95.66 മീറ്റര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍