This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാഗില്ലോണിയന്‍ വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:53, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാഗില്ലോണിയന്‍ വംശം

14-16 ശതകങ്ങളില്‍ പോളണ്ടും ബൊഹീമിയയും ഹങ്ഗറിയും ഭരിച്ചിരുന്ന രാജവംശം. പോളണ്ടില്‍ 1386 മുതല്‍ 1572 വരെയും ഹങ്ഗറിയില്‍ 1440 മുതല്‍ 44 വരെയും 1490 മുതല്‍ 1526 വരെയും ബൊഹീമിയയില്‍ 1471 മുതല്‍ 1526 വരെയും ഈ വംശം ഭരണം നടത്തി. ലിത്വാനിയയിലെ ഗ്രാന്‍ഡ് ഡ്യൂക്ക് ആയിരുന്ന വ്ലാഡിസ്ലാവ് ജാഗില്ലോ (സു. 1351-1434) ആയിരുന്നു ഈ രാജവംശം സ്ഥാപിച്ചത്. പോളണ്ടിലെ ജാഡ്വിഗാ രാജ്ഞിയെ വിവാഹം ചെയ്ത (1386) ഇദ്ദേഹം 1386-ല്‍ പോളണ്ടിലെ രാജാവായി. ഗ്രന്‍വാള്‍ഡി (ടാനന്‍ബര്‍ഗ്)ല്‍ 1410-ല്‍ ഇദ്ദേഹം ട്യൂട്ടോണിക് പ്രഭുക്കന്മാരെ തോല്പിച്ചു. ഇദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ വ്ലാഡിസ്ലാവ് III (1424-44) പോളണ്ടിലും (1434-44) ഹങ്ഗറിയിലും (1440) രാജാവായി. തുര്‍ക്കികളുമായുണ്ടായ വാര്‍ണാ യുദ്ധത്തില്‍ വ്ലാഡിസ്ലാവ് III കൊല്ലപ്പെട്ടു. വ്ലാഡിസ്ലാവിന്റെ സഹോദരന്‍ കാസിമിര്‍ IV (1427-92) 1447 മുതല്‍ 92 വരെ പോളണ്ടില്‍ ഭരണം നടത്തി.

കാസിമിര്‍ IV-ന്റെ മൂത്ത പുത്രന്‍ വ്ലാഡിസ്ലാവ് (1456-1516) 1471-ല്‍ ബൊഹീമിയയിലെയും 1490-ല്‍ ഹങ്ഗറിയിലെയും രാജാവായി. ഇദ്ദേഹത്തെ തുടര്‍ന്ന് പുത്രന്‍ ലൂയി II 1516 മുതല്‍ 26 വരെ ഭരിച്ചു. ഇദ്ദേഹമായിരുന്നു ബൊഹീമിയയിലെയും ഹങ്ഗറിയിലെയും അവസാനത്തെ ജാഗില്ലോണിയന്‍ വംശരാജാവ്.

പോളണ്ടു ഭരിച്ചിരുന്ന മറ്റു ജാഗില്ലോണിയന്‍ രാജാക്കന്മാര്‍ കാസിമിറിന്റെ പുത്രന്മാരായ ജോണ്‍ ആല്‍ബര്‍ട്ട് (ഭ.കാ. 1492-1501), അലക്സാണ്ടര്‍ (ഭ.കാ. 1501-06), സിഗിസ്മണ്ട് I(ഭ.കാ. 1506-48) എന്നിവരും സിഗിസ്മണ്ട് I-ന്റെ പുത്രന്‍ സിഗിസ്മണ്ട് II അഗസ്റ്റസും (ഭ.കാ. 1548-72) ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍