This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജസ്റ്റിന്‍ II (? - 578)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജസ്റ്റിന്‍ II (? - 578)

ബൈസാന്തിയന്‍ ചക്രവര്‍ത്തി. ജസ്റ്റിനിയന്‍ I-ന്റെ ഭാഗിനേയനായ ജസ്റ്റിന്‍ II അമ്മാവന്റെ മരണത്തെത്തുടര്‍ന്ന് 565-ല്‍ ചക്രവര്‍ത്തിയായി. ജസ്റ്റിനിയന്‍ I-ന്റെ യുദ്ധങ്ങള്‍ വരുത്തിവച്ച കടബാധ്യതയും പേറിയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണാരംഭം. മത സഹിഷ്ണുത വാഗ്ദാനം ചെയ്തെങ്കിലും അതിനു വിരുദ്ധമായ നയം പിന്തുടര്‍ന്ന ഇദ്ദേഹം 'മോണോഫിസൈറ്റ്' ക്രിസ്ത്യാനികളെ നിരന്തരം പീഡിപ്പിച്ചു. ആഭ്യന്തര-വിദേശകാര്യങ്ങളില്‍ ജസ്റ്റിനിയന്‍ I കാഴ്ചവച്ച നയചാതുര്യം ഇദ്ദേഹത്തിന് അന്യമായിരുന്നു. അതിര്‍ത്തിയില്‍ ഭീഷണിയായി വര്‍ത്തിച്ചുവന്ന അവറുകളെ നയശൂന്യമായ പെരുമാറ്റത്തിലൂടെ യുദ്ധത്തിലേക്കു വലിച്ചിഴച്ച ജസ്റ്റിന്‍ II-ന് ലംബാര്‍ഡുകള്‍ ഇറ്റലി ആക്രമിക്കുന്നത് നിസ്സഹായനായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ. പേര്‍ഷ്യന്‍ രാജാവായ ഖോസ്റോസിന്റെ കീഴിലുള്ള സേന അതിര്‍ത്തിപട്ടണമായ ദാറാ പിടിച്ചെടുത്തത് ഇദ്ദേഹത്തിന് കനത്ത മാനസികാഘാതമുണ്ടാക്കി. മാനസികവിഭ്രാന്തി ബാധിച്ച ഇദ്ദേഹം 578 ഒ. 4-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍