This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജവഹര്‍ലാല്‍ നെഹ്റു-സാങ്കേതിക സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജവഹര്‍ലാല്‍ നെഹ്റു-സാങ്കേതിക സര്‍വകലാശാല

ആന്ധ്രപ്രദേശിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാങ്കേതിക സര്‍വകലാശാല. 1972 സെപ്. 30-ന് സ്ഥാപിതമായ ഇതിന് സംസ്ഥാനത്താകമാനം അധികാരപരിധിയുണ്ട്. ഈ സര്‍വകലാശാലയുടെ കീഴില്‍ നാലു കോളജുകള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഒഫ് ബയോടെക്നോളജി, സ്കൂള്‍ ഒഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍, സ്കൂള്‍ ഒഫ് മാനേജ്മെന്റ്, സ്കൂള്‍ ഒഫ് കംപ്യൂട്ടര്‍ സയന്‍സ്, സ്കൂള്‍ ഒഫ് വാട്ടര്‍ റിസോഴ്സസ്, സ്കൂള്‍ ഒഫ് ആര്‍ക്കിടെക്ചര്‍ എന്നിവയാണ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖ സ്ഥാപനങ്ങള്‍. സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്നീ എന്‍ജിനീയറിങ് ശാഖകളില്‍ ബി.ടെക്, എം.ടെക്, എം.എസ്., പിഎച്ച്.ഡി. എന്നീ ബിരുദങ്ങള്‍ സര്‍വകലാശാല നല്കിവരുന്നു. കൂടാതെ ബി.ആര്‍ക്, എം. ആര്‍ക്, എം.ബി.എ. എന്നീ ബിരുദങ്ങളും പ്രയുക്ത ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം മുതലായവയില്‍ എം.എസ്സി. ബിരുദവും നല്കുന്നു. കമേഴ്സ്യല്‍ ആര്‍ട്ട്, ചിത്രകല, ശില്പകല, ഛായാഗ്രഹണം എന്നിവയില്‍ ഡിപ്ലോമ കോഴ്സുകളും സര്‍വകലാശാലയിലുണ്ട്. ഫീല്‍ഡ് എന്‍ജിനീയര്‍മാരുടെ സൗകര്യാര്‍ഥം ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂള്‍ ഒഫ് കണ്ടിന്യൂയിങ് ടെക്നോളജിക്കല്‍ എഡ്യുക്കേഷന്‍ എന്ന സ്ഥാപനവും സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ടു സെമസ്റ്ററുകളായി തിരിച്ചിട്ടുള്ള അധ്യയനവര്‍ഷം ജൂലായില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്നു. നവംബര്‍ മാസത്തിലും ഏപ്രില്‍ മാസത്തിലും പരീക്ഷകള്‍ നടത്തുന്നു. ആന്തരികവും ബാഹ്യവുമായ വിലയിരുത്തല്‍ ഇടകലര്‍ത്തിക്കൊണ്ടുള്ള സമ്പ്രദായമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആകെ മാര്‍ക്കിന്റെ 40 ശ.മാ. ആന്തരികമായ വിലയിരുത്തല്‍ വഴിയും ശേഷിച്ചവ ബാഹ്യമായ വിലയിരുത്തല്‍ വഴിയും നല്കുന്നു.

സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളിലും സുസജ്ജമായ ഗ്രന്ഥശാലകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍