This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലസന്തുലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:00, 15 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലസന്തുലനം

Water balance

സാധാരണ ചുറ്റുപാടില്‍ ഒരു വ്യക്തിയുടെ ശരീരത്തിനകത്തേക്കു പ്രവേശിക്കുന്ന ജലവും ശരീരം പുറന്തള്ളുന്ന ജലവും തമ്മിലുള്ള സന്തുലനം. ഭക്ഷണത്തിലൂടെയാണ് ശരീരത്തിനുള്ളില്‍ ജലം പ്രവേശിക്കുന്നത്. ഉപാപചയ ഫലമായും ശരീരത്തിനുളളില്‍ ജലം ഉണ്ടാകുന്നു. മൂത്രം, മലം എന്നിവയിലൂടെയും ത്വക്ക്, ശ്വാസകോശം എന്നിവയില്‍ നിന്ന് ബാഷ്പനം മുഖേനയും ജലം നഷ്ടപ്പെടുന്നു. ഈ ലാഭനഷ്ടങ്ങള്‍ ഒരിക്കലും ഋണാത്മകമോ ധനാത്മകമോ ആയിക്കൂടാ. ശരീരത്തിന് ജലം ലഭ്യമല്ലാതെ പോകുമ്പോഴോ അത്യധികമായി വിയര്‍ക്കുമ്പോഴോ ഉയര്‍ന്ന തലങ്ങളിലെ സഞ്ചാരം മൂലം അത്യധികമായി ശ്വാസോച്ഛ്വാസം ചെയ്യേണ്ടിവരുമ്പോഴോ തീവ്രമായ അതിസാരത്തിനടിമപ്പെടുമ്പോഴോ ഒക്കെയാണ് ജലനഷ്ടത്തിന്റെ തോത് ക്രമാതീതമാവുന്നതും ഋണാത്മക സന്തുലനം പ്രകടമാവുന്നതും. രോഗം നിമിത്തം ജലം വഹിക്കാന്‍ വൃക്കകള്‍ക്ക് ശേഷിയില്ലാതെയായാലും ഋണാത്മക സന്തുലനം ഉണ്ടാകുന്നു. നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയിലൊഴികെ മനുഷ്യശരീരത്തില്‍ ധനാത്മക സന്തുലനം ഉണ്ടാകാറില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍