This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലക്ട്രോമോണിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലക്ട്രോമോണിയം

ജലതരംഗവും ഹാര്‍മോണിയവും ഒന്നുചേര്‍ന്ന ഒരു സംഗീത ഉപകരണം. ഈ വാദ്യം നിര്‍മിച്ചത് ചെന്നൈയിലെ ഗിണ്ടി എന്‍ജിനീയറിങ് കോളജിലെ 'പാപ്പു സുബ്ബറാവു' ആണ്. ഹാര്‍മോണിയത്തിലെ കട്ടകള്‍ താഴെ നിശ്ചിതക്രമത്തില്‍ തയ്യാറാക്കിയിരിക്കുന്ന പിഞ്ഞാണക്കോപ്പകളില്‍ ലിവറുകള്‍കൊണ്ട് ബന്ധിപ്പിക്കുന്നു. ഹാര്‍മോണിയത്തിന്റെ കട്ടകള്‍ അമര്‍ത്തുമ്പോള്‍ ആ കട്ടകള്‍ക്കു നേരെ താഴെയുള്ള പിഞ്ഞാണക്കോപ്പയില്‍ ലിവര്‍ തട്ടുകയും ഹാര്‍മോണിയത്തിലെ നിര്‍ദിഷ്ട സ്വരം ജലതരംഗത്തിലും കേള്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടു വാദ്യങ്ങളും ഒന്നിച്ച് കേള്‍ക്കാമെന്നതാണ് ഈ വാദ്യത്തിന്റെ പ്രത്യേകത. ഹാര്‍മോണിയത്തിന്റെ ശബ്ദം കേള്‍പ്പിക്കാതെ ജലതരംഗം മാത്രം കേള്‍പ്പിക്കാനും ഇതില്‍ സംവിധാനമുണ്ട്.

(പൊഫ. എം. കെ. മോഹനന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍