This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജരാസന്ധന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജരാസന്ധന്‍

പുരാണ പ്രസിദ്ധനായ ഒരു മഗധ രാജാവ്. ജര എന്ന രാക്ഷസിയാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തിലാണ് ഈ പേര് വന്നത്. ബൃഹദ്രഥന് കാശിരാജാവിന്റെ രണ്ടു മക്കളിലുമായി ജനിച്ചയാളാണ് ജരാസന്ധന്‍. രണ്ടുപേരും ഓരോ പിളര്‍പ്പുകള്‍ വീതമാണ് പ്രസവിച്ചത്. അതിനെയാണ് 'ജര' കൂട്ടിച്ചേര്‍ത്തത്.

ശ്രീകൃഷ്ണനോട് ബദ്ധശത്രുതയിലായിരുന്നു ജരാസന്ധന്‍. കൃഷ്ണന്‍ കംസനെ വധിച്ചപ്പോള്‍ കംസന്റെ ഭാര്യമാരായ അസ്തിയും പ്രാപ്തിയും (ഇവര്‍ ജരാസന്ധന്റെ പുത്രിമാരാണ്) ജരാസന്ധനോട് സങ്കടം പറഞ്ഞു. സുശക്തമായൊരു പട നയിച്ച് മഥുരയിലെത്തിയ ജരാസന്ധന്‍ ശ്രീകൃഷ്ണനോട് പൊരുതി. അപ്പോള്‍ ബലരാമന്‍ ഇയാളെ ബന്ധനത്തിലാക്കുകയും വധിക്കാനൊരുങ്ങുകയും ചെയ്തുവെങ്കിലും ജരാസന്ധന്‍ ബലഭദ്രനാല്‍ വധിക്കപ്പെടേണ്ടവനല്ല എന്ന അശരീരിയെത്തുടര്‍ന്ന് വെറുതെവിട്ടു. ഒടുവില്‍ ഭീമസേനനുമായുള്ള ദ്വന്ദ്വയുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. ജരാസന്ധന്റെ നാലു പുത്രന്മാരില്‍ രണ്ടാമനായ സഹദേവനാണ് ജരാസന്ധനുശേഷം മഗധ ഭരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍