This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയചന്ദ്രന്‍ നായര്‍, എസ്. (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയചന്ദ്രന്‍ നായര്‍, എസ്. (1939 - )

പത്രപ്രവര്‍ത്തകനും കഥാകാരനും തിരക്കഥാകൃത്തും. സത്യവാഗീശരന്റെയും പൊന്നമ്മയുടെയും മകനായി 1939 ജനു. 31-നു തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ബിരുദമെടുത്തശേഷം കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലുള്ള കൗമുദി വാരികയില്‍ പത്ര പ്രവര്‍ത്തകനായി ചേര്‍ന്നു. തുടര്‍ന്ന് മലയാളരാജ്യം, കേരളകൗമുദി എന്നീ ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു കേരള കൗമുദിയില്‍ പ്രസിദ്ധം ചെയ്ത അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹത്തെ പ്രശസ്തനാക്കി. കലാകൗമുദി വാരിക തുടങ്ങിയപ്പോള്‍ മുതല്‍ അതിന്റെ എഡിറ്ററായിരുന്നു. പിന്നീട് അതിന്റെ പ്രിന്ററും പബ്ളിഷറുമായി. ഇന്ത്യന്‍ എക്സ്പ്രസ് (മധുരൈ) ലിമിറ്റഡ് 1997 മേയ് 15-ന് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോള്‍ ജയചന്ദ്രന്‍ നായര്‍ അതിന്റെ എഡിറ്ററായി. പത്ര പ്രവര്‍ത്തനരംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് കെ.സി. സബാസ്റ്റ്യന്‍ പുരസ്കാരവും എം.വി. പൈലി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചലച്ചിത്രങ്ങളായ 'പിറവി'(1989)യുടെയും 'സ്വമ്മി'ന്റെയും (1994) രചനയും നിര്‍മാണവും ഇദ്ദേഹത്തിന്റേതാണ്.

മലയാളരാജ്യം, മാതൃഭൂമി തുടങ്ങിയ വാരികകളില്‍ ഇദ്ദേഹം നിരവധി ചെറുകഥകള്‍ എഴുതിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍