This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയചന്ദ്രന്‍, കെ. (1944 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയചന്ദ്രന്‍, കെ. (1944 - )

ചലച്ചിത്ര പിന്നണി ഗായകന്‍. കൊച്ചി രാജകുടുംബാംഗമായ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്തു തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944-ല്‍ ജനിച്ചു. സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ യുവജനോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ജയചന്ദ്രന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നു ബിരുദം നേടുമ്പോഴേക്കും അറിയപ്പെടുന്ന ഗായകനായി തീര്‍ന്നിരുന്നു.

'കുഞ്ഞാലി മരയ്ക്കാര്‍' (1965) എന്ന ചിത്രത്തിലെ 'ഒരു മുല്ലപ്പൂ മാലയുമായ്' എന്ന ഗാനമാണ് ജയചന്ദ്രന്റെ ആദ്യത്തെ ചലച്ചിത്രഗാനം. തുടര്‍ന്ന് നാലായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ ഇദ്ദേഹം ആലപിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ഒട്ടുമിക്കവയും ജനപ്രീതി നേടിയവയാണ്.

1967, 72, 88 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും നല്ല ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയചന്ദ്രനു ലഭിക്കുകയുണ്ടായി. 'ശ്രീനാരായണഗുരു' എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ശിവശങ്കര സര്‍വ ശരണ്യ...' എന്നാരംഭിക്കുന്ന ഗാനത്തിലൂടെ ഇദ്ദേഹം ദേശീയ ബഹുമതിയും കരസ്ഥമാക്കി. ചലച്ചിത്ര ഗാനങ്ങള്‍ക്കു പുറമെ ധാരാളം ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ജയചന്ദ്രന്‍ ആലപിച്ചിട്ടുണ്ട്.

'കൃഷ്ണപ്പരുന്ത്', 'നഖക്ഷതങ്ങള്‍' എന്നീ ചിത്രങ്ങളിലൂടെ നടന്‍ എന്ന നിലയിലും ജയചന്ദ്രന്‍ ശ്രദ്ധേയനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍