This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയകേരളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയകേരളം

മറുനാടന്‍ മലയാള വാരിക. മദിരാശിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഈ വാരിക ഇതര മറുനാടന്‍ മലയാള പ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യത്യസ്തമായി, കേരളത്തിലെ സാംസ്കാരിക ജീവിതവുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. 1946-ലാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 1956-ല്‍ മലയാളത്തിലെ ഏറ്റവും നല്ല വാര്‍ഷികപ്പതിപ്പിനുള്ള പ്രസിഡന്റിന്റെ കീര്‍ത്തിമുദ്ര ഇതിനു ലഭിച്ചു. സി.കെ. അപ്പുക്കുട്ടി, ഗുപ്തന്‍, പി. ഭാസ്കരന്‍, എം. ഗോവിന്ദന്‍ തുടങ്ങിയവര്‍ വാരികയുടെ മുഖ്യ സംഘാടകരായിരുന്നു. പവനന്റെ കേരള ഡയറി, ദില്ലിക്കത്ത്, സംസാരിക്കുന്ന വാര്‍ത്തകള്‍ തുടങ്ങിയ പംക്തികള്‍ അക്കാലത്തെ മികച്ച വാര്‍ത്താ പംക്തികളെന്ന പ്രശംസ പിടിച്ചു പറ്റിയിട്ടുള്ളവയാണ്. നിണമണിഞ്ഞ കാല്പ്പാടുകള്‍ തുടങ്ങി പല പ്രമുഖ നോവലുകളും ജയകേരളത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഐക്യകേരളത്തിനു വേണ്ടി ശക്തിയുക്തം വാദിച്ച ഒരു ആനുകാലിക പ്രസിദ്ധീകരണമായിരുന്നു ജയകേരളമെന്നതും ശ്രദ്ധേയമാണ്. മുഖ്യധാരാപ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ സമീപനം പുലര്‍ത്തിയ ഒരു പ്രസിദ്ധീകരണം കൂടിയാണിത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%AF%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍