This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന കോണ്‍ഗ്രസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:35, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജന കോണ്‍ഗ്രസ്

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന അസംതൃപ്തരായ ഒരു വിഭാഗമാണ് ഇതു രൂപവത്കരിച്ചത്. ഓരോ സംസ്ഥാനത്തെയും ജനകോണ്‍ഗ്രസ് സ്വതന്ത്രമായി നിലനിന്നവയായിരുന്നു.

1957 ഒ.-ല്‍ ബിഹാറില്‍ രൂപവത്കൃതമായ ജന കോണ്‍ഗ്രസ് എന്ന കക്ഷി 1959 ഡി.-ല്‍ സ്വതന്ത്രാപാര്‍ട്ടിയില്‍ ലയിച്ചു. പിന്നീട് ഒറീസയിലും മധ്യപ്രദേശിലും 1966-ല്‍ ജന കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടിയുണ്ടായി. ജന കോണ്‍ഗ്രസ് എന്ന ഒരു അഖിലേന്ത്യാപാര്‍ട്ടി രൂപവത്കരിക്കുവാന്‍ 1966 ഡി. 6, 7 തീയതികളില്‍ ഡല്‍ഹിയില്‍ ആചാര്യ കൃപലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ നയപരിപാടികളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നും ഇതിന്റെ ഔദ്യോഗിക രൂപവത്കരണം 1967-ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം മതിയെന്നും നിശ്ചയിച്ചു. 1967-ല്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ജന കോണ്‍ഗ്രസ് രൂപവത്കരിച്ചു. എന്നാല്‍ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ജന കോണ്‍ഗ്രസ് 1967 ജൂണില്‍ ഭാരതീയ ക്രാന്തിദളില്‍ ലയിച്ചു; ഉത്തര്‍പ്രദേശിലേത് നവംബറിലും. ആന്ധ്രയിലും അസമിലും ജന കോണ്‍ഗ്രസ് തുടര്‍ന്നു ദുര്‍ബലമായി. 1971-ല്‍ ഒറീസയിലെ ഒരു വിഭാഗം ജന കോണ്‍ഗ്രസ്സുകാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അവശേഷിച്ചവര്‍ 1973-ല്‍ ബംഗ്ലാ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് 'ഭാരതീയ ജാതീയ മഹാസംഘ' (ഇന്ത്യന്‍ പീപ്പിള്‍സ് ഫെഡറേഷന്‍) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍