This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്‍ഷ്യനേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജന്‍ഷ്യനേസി == ==Gentianaceae== ദ്വിബീജപത്രികളിലെ സസ്യകുടുംബം. ഇതില്‍ 7...)
അടുത്ത വ്യത്യാസം →

09:00, 28 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജന്‍ഷ്യനേസി

Gentianaceae

ദ്വിബീജപത്രികളിലെ സസ്യകുടുംബം. ഇതില്‍ 70 ജീനസും 800-ലധികം സ്പീഷീസുമുണ്ട്. എല്ലായിടങ്ങളിലും വളരുന്നുണ്ടെങ്കിലും ശീതോഷ്ണമേഖലാ പ്രദേശങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. 5-60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷിയോ ചിരസ്ഥായിയോ ആയ ഓഷധികളാണധികവും. കുറ്റിച്ചെടികളും വിരളമല്ല. ജന്‍ഷ്യനേസി കുടുംബത്തിലെ ഇനങ്ങളിലെല്ലാം തന്നെ ഭൂകാണ്ഡവും ദ്വിഭാജിത കാണ്ഡവും (dichotomous stem) ഉണ്ടായിരിക്കും. ഏഷ്യന്‍ ഇനമായ ക്രോഫര്‍ഡിയ (Crawfurdia) ആരോഹിയാണ്.

ഈ കുടുംബത്തിലെ ഇനങ്ങളെല്ലാം പുല്ലുപോലെ കൂട്ടമായി വളരുന്നു. ഇലകള്‍ സമ്മുഖമോ അഭിന്യാസ (decussate) വിന്യാസമോ ആയിരിക്കും. ജലസസ്യമായ മെനിയാന്തസി (menyanthes)ല്‍ ഇലകള്‍ ഏകാന്തരന്യാസമാണ്.

ചിലയിനങ്ങള്‍ മൃതോപജീവി(സാപ്രോഫൈറ്റ്)കളാണ്. ഇവ വളരെ ചെറുതും കനംകുറഞ്ഞ തണ്ടുള്ളതുമാണ്. ഹരിതകമില്ലാത്ത ഇലകള്‍ ലോപിച്ചു ശല്കരൂപത്തിലായിത്തീര്‍ന്നിരിക്കുന്നു. ഉദാ. വൊറിയ (voyria).

സൈമോസ് പുഷ്പമഞ്ജരിയാണ് ജന്‍ഷ്യനുകളില്‍ സാധാരണ കണ്ടുവരുന്നത്. കാണ്ഡാഗ്രത്തിലും ശാഖാഗ്രങ്ങളിലും പുഷ്പങ്ങളുണ്ടാകാറുണ്ട്. നാലോ അഞ്ചോ വീതം സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ടായിരിക്കും. പുഷ്പങ്ങള്‍ നീല, കടുംചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. നീല പുഷ്പങ്ങളില്‍ വച്ച് ഏറ്റവും ഭംഗിയുള്ളത് ജന്‍ഷ്യാനയുടേതാണ്. 4-12 ദളങ്ങളുള്ള പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. ബാഹ്യ ദളപുടങ്ങള്‍ നാളികമായിരിക്കും. ദളങ്ങള്‍ ആകൃതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ദളങ്ങള്‍ക്കെതിര്‍വശത്തായി ദളനാളത്തില്‍ കേസരങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കും. കേസരതന്തുക്കളുടെ ചുവടുഭാഗം കനം കൂടിയതാണ്. രണ്ടു കാര്‍പലുകളുള്ള അണ്ഡാശയത്തിനു ചുവട്ടിലായി തേന്‍ ഗ്രന്ഥികള്‍ കാണപ്പെടുന്നു. വര്‍ത്തിക നീളം കൂടിയിരിക്കും. മിക്കയിനങ്ങളിലും വര്‍ത്തികാഗ്രം ദ്വിശാഖിതമായിരിക്കും. ചെറുമുഴകളും സിരകളുമുള്ള ധാരാളം ചെറിയ വിത്തുകളുണ്ട്.

ജന്‍ഷ്യനേസിയിലെ സസ്യങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമില്ല. മിക്കയിനങ്ങളും അലങ്കാര സസ്യങ്ങളായി നട്ടുവളര്‍ത്തപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍