This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്ന (സു. 13-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:03, 28 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജന്ന (സു. 13-ാം ശ.)

മധ്യകാല കന്നഡമഹാകവി. ഹൊയ്സാല വംശത്തിലെ നരസിംഹ ബല്ലാള രാജാവിന്റെ സൈന്യാധിപനും മന്ത്രിയുമായിരുന്നു ഇദ്ദേഹം. തന്റെ പദവികളുടെ വൈവിധ്യത്തെപ്പറ്റി ഇദ്ദേഹം നടത്തിയിട്ടുള്ള സരസമായ പ്രസ്താവന ഇങ്ങനെയാണ്: 'കൊട്ടാരത്തിലെ സദസ്സില്‍ നിന്നാല്‍ സേനാപതി, ഇരുന്നാല്‍ മന്ത്രി, എഴുതിത്തുടങ്ങിയാല്‍ കവി'.

യശോധരചരിതെ എന്ന കാവ്യമാണ് ഇദ്ദേഹത്തിന് കന്നഡ കാവ്യലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. ജൈന കഥാസഞ്ചയത്തിലെ വിഖ്യാതമായ യശോധരരാജ-അമൃതമതികഥയെ അവലംബിച്ചെഴുതിയ കാവ്യമാണിത്. മൂലകഥയുടെ ആന്തരികശോഭ ചാരുതയോടെ പൊലിപ്പിച്ചുകാട്ടുന്നതില്‍ ഈ കൃതി അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്. കന്നഡ-സംസ്കൃത ഭാഷകളുടെ സമഞ്ജസകാന്തിയും ഉത്പ്രേക്ഷോപമകളുടെ നിറക്കൂട്ടും ഇതില്‍ കാണാം. കാമവികാരത്തിന്റെ രൂക്ഷവര്‍ണങ്ങള്‍ ചിത്രീകരിച്ചുകൊണ്ട് വൈരാഗ്യത്തിന്റെ മഹത്ത്വം ആവിഷ്കരിക്കുന്നതോടൊപ്പം അഹിംസാമാര്‍ഗത്തിന്റെ വൈശിഷ്ട്യം വിശദമാക്കുകയും ചെയ്യുന്ന ഗഹനമായ രചനയാണ് ഈ കൃതി. ഇങ്ങനെ ഉചിതമായ കാവ്യധര്‍മ ദീക്ഷ നിലനിര്‍ത്തിക്കൊണ്ട് ജൈനമത സിദ്ധാന്തങ്ങളെയും ജീവിതയാഥാര്‍ഥ്യങ്ങളെയും അവതരിപ്പിച്ച് പുതിയ ഭാവുകത്വത്തിന് അടിത്തറ പാകിയ ജന്ന അതിവേഗം 'കവി ചക്രവര്‍ത്തി' എന്ന ബഹുമതിക്കുടമയായി.

ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് 14-ാമത്തെ തീര്‍ഥങ്കരനായ അനന്തനാഥന്റെ കഥ വിവരിക്കുന്ന അനന്തനാഥപുരാണം. കാമകലാഗ്രന്ഥമായ അനുഭവമുകുരയും ഇദ്ദേഹത്തിന്റേതാണ്.

പാകത്തില്‍ നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളിലാണ് ഇത് സജ്ജീകരിക്കാന്‍ തുടങ്ങിയത്. ഇതില്‍ തറനിരപ്പിനും ജന്നല്‍പ്പടിക്കും ഇടയ്ക്ക് ധാരാളം സ്ഥലമുണ്ടാകും.

ഴാലൂസി ജന്നല്‍ (Jalousie or Louvered window). ചട്ടങ്ങളില്‍ കണ്ണാടിപ്പാളികള്‍ വിലങ്ങനെ ഘടിപ്പിച്ചാണ് ഇതു പണിയുന്നത്. ചട്ടങ്ങളെ ഇരുവശങ്ങളിലും തിരിക്കുറ്റിയില്‍ ഉറപ്പിച്ചിട്ടുള്ളതിനാല്‍ വെനീഷ്യന്‍ തട്ടിപോലെ ഇതു തുറക്കാം. വീതിയുള്ള കണ്ണാടിപ്പാളികളെ ലംബമായി തിരിക്കുറ്റിയില്‍ ഘടിപ്പിച്ചു നിര്‍മിക്കുന്ന ജന്നലുകളാണ് തിരിക്കുറ്റി ജന്നല്‍ (pivoted window, solar shades).

പള്ളിഭിത്തി ജന്നല്‍ (clerestory window). മേല്‍ക്കൂരയ്ക്കു താഴെ ഭിത്തിയുടെ മുകളില്‍ നിരനിരയായി പണിയുന്ന ജന്നലാണിത്.

താപരോധനത്തിനു വേണ്ടി ചട്ടങ്ങളില്‍ രണ്ടോ അതിലധികമോ ചില്ലുപയോഗിക്കുന്ന (ഇതുമൂലം ചില്ലുകള്‍ക്കിടയില്‍ ഒരു വായു പ്രതലം സൃഷ്ടിക്കപ്പെടുന്നു) ജന്നല്‍ (multiple glass window), ചട്ടക്കൂടിന്റെ മധ്യത്ത് ഘടിപ്പിച്ചിരിക്കുന്ന അക്ഷത്തെ കേന്ദ്രീകരിച്ച് അകത്തോട്ടും പുറത്തോട്ടും തുറക്കാവുന്ന ചട്ടങ്ങളുള്ള 'തിരിക്കുറ്റി ജന്നല്‍' (pivoted sash window), അകത്തോട്ടോ പുറത്തോട്ടോ തുറക്കാവുന്നതും തുറന്നുവച്ചാല്‍ വെയില്‍ മറയുടെ ഉപയോഗം ചെയ്യുന്നതുമായ തരത്തില്‍ ചട്ടക്കൂടിന്റെ മുകള്‍ഭാഗത്തു വിജാഗിരി ഉപയോഗിച്ച് ഘടിപ്പിക്കുന്ന ചട്ടമുള്ള മുകള്‍ 'വിജാഗിരി ജന്നല്‍' (top linged window), ഭിത്തിക്കു വിലങ്ങനെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാവുന്ന തരത്തില്‍ ചട്ടങ്ങളുള്ള 'ക്ഷൈതിജ ചട്ട ജന്നല്‍' (horizontal sash window), പുറത്തു നിന്നും കെട്ടിടത്തിന്റെ ഉള്ളിലേക്കു വിസരിതപ്രകാശം കടന്നുവരാന്‍ വേണ്ടി ഇളം നിറ കണ്ണാടിച്ചില്ലുകള്‍ വച്ച് ഉയരത്തില്‍ പണിയുന്ന ജന്നലുകള്‍ (skylight windows) എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍