This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനാര്‍ദനമേനോന്‍, കുന്നത്ത് (1885 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനാര്‍ദനമേനോന്‍, കുന്നത്ത് (1885 - 1955)

മലയാളസാഹിത്യകാരനും പത്രാധിപരും. പാലക്കാട് വടശ്ശേരി കണ്ണന്‍മേനോന്റെ പുത്രനായി 1885-ല്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നു. സുദര്‍ശനം, സമദര്‍ശിനി തുടങ്ങിയ ആനുകാലികങ്ങളുടെ പത്രാധിപസ്ഥാനം വഹിച്ചുകൊണ്ട് ശ്രദ്ധേയനായി. തുടര്‍ന്ന് സ്വരാട്, ഗോമതി, ദീപം, എക്സ്പ്രസ്, ധര്‍മദേശം എന്നിവയുടെയും പത്രാധിപരായിരുന്നു. പള്ളത്തു രാമന്റെ ഉടമസ്ഥതയില്‍ തൃശൂരില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളചിന്താമണിയുടെ പത്രാധിപര്‍ ഇദ്ദേഹമായിരുന്നു. അഞ്ചു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മഹാഭാരതം ഗദ്യം (വിരാടപര്‍വം വരെ) ആണ് മികച്ച സംഭാവന. ശ്രീമൂലരാമായണം എന്ന പേരില്‍ വാല്മീകി രാമായണത്തിനും ഗദ്യവിവര്‍ത്തനം നടത്തിയിട്ടുണ്ട്. കുമാരനാശാന്‍, വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എന്നിവരുടെ ജീവചരിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു രണ്ടു രചനകള്‍. ബങ്കിംചന്ദ്ര ചാറ്റര്‍ജി, രമേശ്ചന്ദ്രദത്ത്, രബീന്ദ്രനാഥ ടാഗൂര്‍ മുതലായവരുടെ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത ആദ്യകാല സാഹിത്യകാരന്‍കൂടിയാണ് ഇദ്ദേഹം. സി.വി. രാമന്‍പിള്ളയുടെ ധര്‍മരാജ, രാമരാജബഹദൂര്‍ എന്നീ നോവലുകള്‍ക്ക് മേനോന്‍ സംഗ്രഹം തയ്യാറാക്കിയിട്ടുണ്ട്. മലയാളത്തിലെ സരസഗദ്യകാരന്മാരില്‍ ഒരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെതായി 50-ലധികം കൃതികളുണ്ട്. 1955 ജൂല. 6-ന് ജനാര്‍ദനമേനോന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍