This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനയുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:59, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനയുഗം

മലയാള ദിനപത്രം; ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ മുഖപത്രം. എന്‍. ഗോപിനാഥന്‍ നായരുടെ പത്രാധിപത്യത്തില്‍ 1947-ല്‍ കൊല്ലത്തുനിന്ന് വാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങി. പിന്നീട് ജനയുഗം പബ്ലിക്കേഷന്‍സ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് ദിനപത്രമാക്കി മാറ്റുകയാണുണ്ടായത്. ജനയുഗം വാരികയുടെ പ്രസിദ്ധീകരണവും ഒപ്പം തുടര്‍ന്നു. ഗോപിനാഥന്‍ നായര്‍ക്കുശേഷം വളരെക്കാലം കാമ്പിശ്ശേരി കരുണാകരനായിരുന്നു പത്രാധിപര്‍. തെങ്ങമം ബാലകൃഷ്ണന്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവരും പത്രാധിപത്യം വഹിച്ചിട്ടുണ്ട്. തോപ്പില്‍ ഗോപാലകൃഷ്ണനാണ് ഇപ്പോള്‍ (1997) ജനയുഗത്തിന്റെ പത്രാധിപര്‍. കൊല്ലത്തുനിന്നും കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിക്കുന്നു. കുട്ടികള്‍ക്കുവേണ്ടി ബാലയുഗം എന്ന ഒരു പ്രസിദ്ധീകരണവും കുറേനാള്‍ നടത്തിയിരുന്നു. മലയാളത്തിലെ ആനുകാലികങ്ങളില്‍ ശ്രദ്ധേയമായ ഒരു വാരികയായിരുന്നു ജനയുഗം. ബംഗാളിഭാഷയിലെയും മറ്റും പല പ്രമുഖകൃതികളുടെയും മലയാള പരിഭാഷ ജനയുഗത്തിലൂടെയാണ് പ്രസിദ്ധീകൃതമായത്. 1994 മുതല്‍ പത്രത്തിന്റെ പ്രസിദ്ധീകരണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%AF%E0%B5%81%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍