This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജതിസ്വരസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:32, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജതിസ്വരസാഹിത്യം

സാഹിത്യത്തോടൊന്നിച്ച് താളനിബദ്ധമായി സ്വരവും ജതിയും കോര്‍ത്തിണക്കിയ കൃതികള്‍. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ നവരാത്രി കൃതികളില്‍ ജതിസ്വരം സാഹിത്യത്തോട് മനോഹരമായി ചേര്‍ത്തിരിക്കുന്നതു കാണാം. ഉദാഹരണമായി ഭാരതിമാമവ എന്ന തോടി രാഗത്തിലുള്ള കൃതിയുടെ അനുപല്ലവിയില്‍ 'ശാരദ വിധുമണ്ഡലസദൃശ മനോഹരമുഖി താം താം തകജണുരിഗമഗരി സനിസഗിരി സനിധപ ധനിസാ; ഗമപാ നിധധപമതകും താരിതക സസരിരി ഗഗമമ കിടതകതകധനിസാ; തകധീം തകതകധിനനാ ദൃതില്ലാനതരി തത്തിത്തകധിനതിത്തക ധിതതക തത്തിക്കിട തകതകജം, തത്തിക്കിടതകതകജം തകജണുധൃമിതകതോം ഭാരതിമാമവ എന്നും, ദീക്ഷിതരുടെ വിശാലാക്ഷി എന്ന കൃതിയില്‍ ഈശാനീം ഗുരുഗുഹജനനീം തെയ്യതകിടനിധപമധിമി പധപ:' എന്നും വരുന്നു. ഊത്തുക്കാട്ട് വെങ്കട സുബ്ബയ്യരുടെ കൃതികളിലും ഈ അംഗം കാണാം. ഓരോ വര്‍ണത്തിലും ആദ്യം സ്വരം, പിന്നെ ജതി, അതിനുശേഷം സാഹിത്യം പാടുന്നു. മറ്റുകൃതികളെപ്പോലെ ഇടകലര്‍ത്തിപ്പാടുന്നില്ല. ജതിയും സാഹിത്യവും ഒന്നുചേര്‍ത്തു മനോഹരമായി രചിക്കപ്പെട്ടതാണ് സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഗോപാലക പാഹിമാം അനിശം എന്ന കൃതി.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍