This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജടായു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജടായു

പുരാണപ്രസിദ്ധമായ ഒരു പക്ഷി. അരുണന് ശ്വേനി എന്ന പക്ഷിണിയില്‍ ജനിച്ച പുത്രന്‍. അമ്മ മഹാശ്വേത ആണെന്നും ഒരു പാഠഭേദമുണ്ട്. രാമായണകഥയിലൂടെയാണ് ജടായു ഏറെ പ്രസിദ്ധിനേടിയിട്ടുള്ളത്. സീതയെ അപഹരിച്ച് രാവണന്‍ പുഷ്പകത്തില്‍ യാത്രചെയ്യവേ, രാമഭക്തനായ ജടായു വഴിതടഞ്ഞു. പക്ഷേ രാവണന്‍ ജടായുവിന്റെ ചിറകരിഞ്ഞു വീഴ്ത്തി യാത്ര തുടര്‍ന്നു. താഴെ വീണ ജടായുവിനെ സീതാന്വേഷണാര്‍ഥം വനത്തിലെത്തിയ രാമാദികള്‍ കണ്ടു. ജടായു സീതാവൃത്താന്തം രാമനെ ധരിപ്പിച്ചു. മരണമടഞ്ഞ ജടായുവിനെ രാമാദികള്‍ സംസ്കരിക്കുകയും മോക്ഷം നല്കുകയും ചെയ്തു.

ജടായുവുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഇങ്ങനെയാണ്. ഒരിക്കല്‍ സഹോദരനായ സമ്പാതിയുമൊത്ത് പറക്കവേ ജടായു സൂര്യമണ്ഡലത്തിലേക്കു കുതിച്ചു. ഉഗ്രതാപത്താല്‍ സഹോദരന്റെ ചിറകുകള്‍ കരിഞ്ഞുപോകുമെന്നു ഭയന്ന സമ്പാതി ജടായുവിനു മുകളില്‍ തന്റെ ചിറകുകള്‍ വിടര്‍ത്തി നിന്നു.

ജടായു വെട്ടേറ്റു വീണ സ്ഥലമാണ് ചടയമംഗലം (ജടായുമംഗലം) എന്ന വിശ്വാസം കേരളത്തില്‍ നിലവിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%9F%E0%B4%BE%E0%B4%AF%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍