This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജടാമാന്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജടാമാന്‍സി== ==Jatamansi== വലേറിയേസി (Valeriaceae) സസ്യകുടുംബത്തില്‍പ്പെടുന...)
(Jatamansi)
 
വരി 1: വരി 1:
==ജടാമാന്‍സി==
==ജടാമാന്‍സി==
-
==Jatamansi==
+
===Jatamansi===
വലേറിയേസി (Valeriaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാസ്ത്രനാമം: നാര്‍ഡോസ്റ്റാക്കിസ് ജടാമാന്‍സി (Nardostachys Jatamansi). ജടാമാംസി, മാന്‍സി, ബുധകേശി (demon's hair), തപസ്വിനി എന്നീ സംസ്കൃത പേരുകളിലും ഇത് അറിയപ്പെടുന്നു. സിക്കിമിലും ഭൂട്ടാനിലും ആല്‍പൈന്‍ ഹിമാലയന്‍ പ്രദേശങ്ങളിലും ഇവ ധാരാളമായി വളരുന്നു. കട്ടിയുള്ള പ്രകന്ദത്തോടു കൂടിയ ചിരസ്ഥായിയായ ഔഷധിയാണിത്.  ഉണങ്ങിയ ഇലകളുടെ നാരുകള്‍ കൊണ്ട് പ്രകന്ദം പൊതിഞ്ഞിരിക്കും. കാണ്ഡം 10-60 സെ.മീ. വരെ വണ്ണം വയ്ക്കും. ഇലകള്‍ ഒന്നോ രണ്ടോ ജോടികളായിട്ടാണുണ്ടാവുക. കൊതുമ്പിന്റെ ആകൃതിയിലുള്ള ഇലകള്‍ക്ക് ഞെടുപ്പിനടുത്തു വീതി കുറഞ്ഞിരിക്കും. തിളക്കമുള്ള ഇലകളില്‍ നെടുനീളെയാണു സിരാവിന്യാസം.

[[ചിത്രം:Jedamansi.png|150px|thumb|ജടാമാന്‍സി]]
    
കാണ്ഡാഗ്രത്തില്‍ ഒന്നോ മൂന്നോ അഞ്ചോ ശീര്‍ഷ പുഷ്പമഞ്ജരികളുണ്ടാകുന്നു. ചെറിയ ലോമങ്ങളുള്ള സഹപത്രങ്ങളുണ്ട്. പുഷ്പങ്ങള്‍ക്ക് കനം കുറഞ്ഞ ചിരസ്ഥായിയായ അഞ്ചു ബാഹ്യദളങ്ങളും കാണപ്പെടുന്നു. ആറു മില്ലിമീറ്ററോളം നീളം വരുന്ന നാളികാകാരത്തിലുള്ള അഞ്ചു കമ്പാനുലേറ്റ് ദളങ്ങളാണുള്ളത്. റോസ് നിറത്തിലുള്ള ദളങ്ങള്‍ക്കുള്ളില്‍ ചെറിയ ലോമങ്ങളുണ്ടാകാറുണ്ട്. ഇതിനു നാലു കേസരങ്ങളുണ്ട്. ഓരോ കേസരവും ലോമിലമാണ്. മൂന്നു കോശഅറകളും ഒരു അണ്ഡവുമുള്ള അണ്ഡാശയമാണിതിനുള്ളത്. വര്‍ത്തിക കനം കുറഞ്ഞിരിക്കും. വര്‍ത്തികാഗ്രം ഗുച്ഛിതമാണ്. ജടാമാന്‍സിക്ക് നാലു മി.മീ. നീളമുള്ള ഒറ്റവിത്തു മാത്രമുള്ള ഫലമാണ്. ഫലങ്ങളില്‍ വെള്ള ലോമങ്ങളുണ്ടാകാറുണ്ട്. ചിരസ്ഥായിയായ ബാഹ്യദളപുടങ്ങള്‍ ഫലത്തിന്റെ ചുവടുഭാഗത്ത് കാണുന്നു. രണ്ടിനം ജടാമാന്‍സികളുണ്ട്: തിളക്കമുള്ള സഹപത്രങ്ങളോടുകൂടിയ വലിയ പുഷ്പങ്ങളുള്ളവയും നിറയെ ചെറിയ ലോമങ്ങളുള്ള സഹപത്രങ്ങളോടു കൂടിയ ചെറി പുഷ്പങ്ങളുള്ളവയും.

വേരുകള്‍ ത്രിദോഷനാശിനിയാണ്. ദഹനേന്ദ്രിയങ്ങള്‍ക്കും ശ്വസനേന്ദ്രിയങ്ങള്‍ക്കും ഉണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. കുഷ്ഠം, ത്വഗ്രോഗങ്ങള്‍, തൊണ്ടവേദന, കുടല്‍വ്രണങ്ങള്‍, രക്തദൂഷ്യം എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു. എണ്ണകളും നെയ്യുകളും ഉണ്ടാക്കുമ്പോള്‍ നല്ല മണം കിട്ടാന്‍ ഇതു ചേര്‍ക്കാറുണ്ട്. തുര്‍ക്കിയിലും ഈജിപ്തിലും ഇതിന്റെ വേര് പരിമളതൈലമുണ്ടാക്കാനുപയോഗിക്കുന്നു. തലമുടി കറുത്ത് ഇടതൂര്‍ന്നു വളരുന്നതിന് ഇലച്ചാറ് ഉപയോഗിച്ച് എണ്ണകാച്ചി ഉപയോഗിക്കാറുണ്ട്. താളിയായും പ്രയോജനപ്പെടുത്തിവരുന്നു. പാമ്പുവിഷത്തിനും തേള്‍ വിഷത്തിനും ചരകന്റെയും സുശ്രുതന്റെയും കാലം മുതലേ ജടാമാന്‍സി ഉപയോഗിച്ചുവരുന്നു. വലേറിയന്‍ (Valerian) ചെടിയുടെ എല്ലാ ഉപയോഗങ്ങളുമുള്ള ജടാമാന്‍സിയെ വലേറിയനായി തെറ്റിദ്ധരിക്കാറുണ്ട്.

Current revision as of 05:02, 30 മാര്‍ച്ച് 2016

ജടാമാന്‍സി

Jatamansi

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍