This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജങ്കിന്‍സ്, റോയ് ഹാരിസ് (1920 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:16, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജങ്കിന്‍സ്, റോയ് ഹാരിസ് (1920 - )

ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായിരുന്ന ഇദ്ദേഹം 1920 ന. 11-ന് വെയില്‍സില്‍ ജനിച്ചു. ഓക്സ്ഫഡിലെ ബാലിയല്‍ കോളജില്‍ നിന്നും ബിരുദം നേടി. ഇദ്ദേഹം രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1948-ല്‍ സൗത്ത് എന്‍ഡില്‍ നിന്നും ജങ്കിന്‍സ് കോമണ്‍സ് സഭാംഗമായി. 1957-58-ല്‍ ഇദ്ദേഹം ഫേബിയന്‍ സൊസൈറ്റി ചെയര്‍മാനായിരുന്നു. ലേബര്‍പാര്‍ട്ടി ഗവണ്‍മെന്റില്‍ ഇദ്ദേഹം 1964-65-ല്‍ വ്യോമയാന മന്ത്രിയും 1965 മുതല്‍ 67 വരെ ആഭ്യന്തരസെക്രട്ടറിയും ആയി. 1967 മുതല്‍ 70 വരെ ഇദ്ദേഹം ചാന്‍സലര്‍ ഒഫ് എക്സ്ചെക്കര്‍ ആയിരുന്നു. 1970-ല്‍ ജങ്കിന്‍സ് ലേബര്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം വഹിച്ചു. യൂറോപ്യന്‍ കമ്യൂണിറ്റിയില്‍ ബ്രിട്ടന്‍ ചേരുന്നതു സംബന്ധിച്ച് ഹാരോല്‍ഡ് വിത്സനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് 1972 ഏ.-ല്‍ ഇദ്ദേഹം പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു. 1974 മാ.-ല്‍ വീണ്ടും ആഭ്യന്തരസെക്രട്ടറിയായി. 1976 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. 1977 മുതല്‍ 81 വരെ ഇദ്ദേഹം യൂറോപ്യന്‍ കമ്മിഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി 1981 മാ.-ല്‍ ബ്രിട്ടനില്‍ രൂപവത്കരിക്കപ്പെട്ട സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1982-ല്‍ പാര്‍ലമെന്റംഗമായി. 1982-83-ല്‍ ജങ്കിന്‍സ് പാര്‍ട്ടി നേതാവായിരുന്നു. 1987-ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജയപ്പെട്ടു. ഇദ്ദേഹത്തിന് 1987-ല്‍ പ്രഭു പദവി ലഭിച്ചു. ഈ വര്‍ഷം തന്നെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ചാന്‍സലറുമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍