This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗന്നാഥ വിജയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജഗന്നാഥ വിജയ

കന്നഡ സാഹിത്യത്തിലെ കൃഷ്ണകഥാപരമായ ആദ്യകൃതി. കന്നഡ ചമ്പൂശാഖയിലെ മികച്ച രചനകളിലൊന്നായ ഇതിന്റെ കര്‍ത്താവ് രുദ്രഭട്ട് (സു. 11-12 ശ.) ആണ്.

സംസ്കൃതത്തിലെ വിഷ്ണുപുരാണത്തെ അവലംബിച്ചാണ് ഇതു രചിച്ചിട്ടുള്ളത്. ജനനം മുതല്‍ ബാണാസുരയുദ്ധം വരെയുള്ള കൃഷ്ണകഥയാണ് ഇതിലെ ഇതിവൃത്തം. അത് 18 കാണ്ഡങ്ങളിലായി പക്വവും ഉദാത്തവുമായ ശൈലിയില്‍ രുദ്രഭട്ട് അവതരിപ്പിച്ചിരിക്കുന്നു. വിഷ്ണുപുരാണത്തിന്റെ പദാനുപദ തര്‍ജുമയല്ല ഈ കൃതി. നിരവധി പരിഷ്കാരങ്ങളോടുകൂടിയ ഒരു സ്വതന്ത്ര വിവര്‍ത്തനമായി ഇതിനെ കരുതാം. കേവലമായ കൃഷ്ണകഥാഖ്യാനം എന്നതിലുപരി കൃഷ്ണകടാക്ഷത്തിന്റെ മഹിമാതിശയങ്ങള്‍ സ്ഥാപിക്കുന്ന, വൈഷ്ണവഭക്തിയുടെ ദീപ്തി പ്രസരിപ്പിക്കുന്ന കൃതിയാണിത്. 'ലോകം നിലനില്ക്കുന്നിടത്തോളംകാലം കൃഷ്ണഭക്തിയും നിലനില്ക്കും എന്നു തെളിയിക്കാനായാണ് താന്‍ ഈ രചന നിര്‍വഹിച്ചത് എന്നാണ്' രുദ്രഭട്ടിന്റെ അഭിപ്രായം. കന്നഡസാഹിത്യരംഗത്ത് ശ്രദ്ധേയമായ സ്ഥാനം ഈ കൃതിക്കുണ്ടെങ്കിലും പല ഭാഗങ്ങളിലും വേണ്ടത്ര 'ക്ലാസിക് സ്വഭാവം' പുലര്‍ത്തുന്നില്ല എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഭാഗവതപ്രസ്ഥാനത്തിന്റെ സഹചാരിയായിരുന്നുവെങ്കിലും രുദ്രഭട്ട് ഏകദൈവസങ്കല്പത്തെയും ഉപനിഷദ്ദര്‍ശനത്തെയും ആദരിച്ചിരുന്ന കവിയാണെന്നും ജഗന്നാഥ വിജയ വെളിപ്പെടുത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍