This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗന്നാഥ പണ്ഡിതന്‍ (സു. 1575 - 1674)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:14, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജഗന്നാഥ പണ്ഡിതന്‍ (സു. 1575 - 1674)

സംസ്കൃത കാവ്യശാസ്ത്രകാരന്‍. രസഗംഗാധരമാണ് മുഖ്യകൃതി. 1628 മുതല്‍ 1658 വരെ ഡല്‍ഹി ഭരിച്ച ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന പണ്ഡിതനായിരുന്നു ജഗന്നാഥന്‍. പിതാവ് പേരഭട്ടന്‍, മാതാവ് ലക്ഷ്മീദേവി. 'പണ്ഡിതരാജന്‍' എന്ന ബഹുമതി ചെറുപ്പത്തിലേ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണരുടെ വൈരത്തിനു പാത്രമാകയാല്‍ തൈലംഗ ബ്രാഹ്മണനായിരുന്ന ഇദ്ദേഹം ജാതിഭ്രഷ്ടനായി. അങ്ങനെയാണ് മുഗള്‍ ചക്രവര്‍ത്തിയെ അഭയം പ്രാപിച്ചത്. ഡല്‍ഹി ഭരണകൂടത്തില്‍ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായപ്പോള്‍ അസമിലെ പ്രാണനാരായണന്‍ എന്ന രാജാവിന്റെ സദസ്യനായിത്തീര്‍ന്നു.

'രമണീയാര്‍ഥപ്രതിപാദകമായ ശബ്ദമാണു കാവ്യം' എന്ന നിര്‍വചനം ഉള്‍ക്കൊള്ളുന്ന കാവ്യശാസ്ത്ര കൃതിയാണ് രസഗംഗാധരം; 'ആനനം' എന്ന പേരിലുള്ള അഞ്ചു ഭാഗങ്ങളായാണ് ഈ കൃതി എഴുതാന്‍ ഉദ്ദേശിച്ചിരുന്നതെന്നു വ്യക്തമാണ്. പക്ഷേ, ഒന്നാം ആനനവും അപൂര്‍ണമായ രണ്ടാം ആനനവും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. സൂത്രവും വ്യാഖ്യാനവുമായിട്ടാണ് ഇതു ചിട്ടപ്പെടുത്തിയിട്ടുള്ളത്. വിഷയനിര്‍വചനം, സ്വന്തം പദ്യങ്ങള്‍ ഉദാഹരിച്ചുകൊണ്ടുള്ള വിശദമായ ചര്‍ച്ച, പൂര്‍വപക്ഷങ്ങളുടെ സ്വതന്ത്ര വിമര്‍ശനം എന്നിവ ഓരോ ഭാഗത്തുമുണ്ട്. നവ്യന്യായത്തിലെ പ്രൌഢഗദ്യശൈലിയിലെഴുതിയ ഈ കൃതിയില്‍ കാവ്യപ്രയോജനം, സ്വരൂപം, കാവ്യഹേതു, കാവ്യവിഭജനം, രസഭാവാദികള്‍, ഗുണം തുടങ്ങിയ കാവ്യവസ്തുതകള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രസഗംഗാധരത്തിനു പുറമേ, അപ്പയ്യദീക്ഷിതരുടെ ചിത്രമീമാംസയെ ഖണ്ഡിച്ചുകൊണ്ടുള്ള ചിത്രമീമാംസാഖണ്ഡനം, ഭട്ടോജി ദീക്ഷിതരുടെ പ്രൌഢമനോരമ എന്ന വ്യാകരണഗ്രന്ഥത്തിന്റെ ഖണ്ഡനമായ മനോരമാകുചമര്‍ദിനി, ജഗദാഭരണം, ആസഫവിലാസം, പ്രാണാഭരണം എന്നീ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാമിനീവിലാസം, ഗംഗാലഹരി, കരുണാലഹരി എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യഗ്രന്ഥങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍