This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛാത്രാരി നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:14, 3 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഛാത്രാരി നൃത്തം

ഒരു ഉത്തരേന്ത്യന്‍ നാടോടിനൃത്തം. ഹിമാചല്‍ പ്രദേശിലെ ചമ്പാജില്ലയിലുള്‍പ്പെട്ട ഛാത്രാരി ഗ്രാമവാസികളാണ് ഇത് പതിവായി നടത്താറുള്ളത്. പ്രേമം, വിവാഹം, യാത്ര, കൃഷി തുടങ്ങിയ വിഷയങ്ങളാണ് ഇതിലെ ഇതിവൃത്തങ്ങള്‍. രണ്ടുസംഘം സ്ത്രീകളാണ് ഇത് അവതരിപ്പിക്കാറുള്ളത്. പശ്ചാത്തലവാദ്യവും ഗാനവും അകമ്പടിയായുണ്ടാകും. ഈ നൃത്തരൂപത്തിനു നിരവധി പാഠഭേദങ്ങളുണ്ട്. സ്ത്രീകള്‍ ഇരുസംഘങ്ങളായി നിന്ന് പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം പറഞ്ഞും സല്ലപിക്കുന്ന രീതിയാണുള്ളത്. ഒരുഭാഗത്തു രാജാവും അകമ്പടിക്കാരും, മറുഭാഗത്ത് അധഃകൃതയായ കാമുകിയും കൂട്ടുകാരും എന്നാണ് സങ്കല്പം. ഈ മാതൃക 'ഭങ്കി' എന്നാണറിയപ്പെടുന്നത്. ജീവിതായോധനത്തിനായി നാടുവിടുന്ന കാമുകനു മുന്നില്‍ കാമുകി നടത്തുന്ന പരിദേവനം ഇതിവൃത്തമായുള്ള നൃത്തമാണ് കാങ്ഡ പ്രദേശത്തുള്ളവര്‍ അവതരിപ്പിക്കാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍