This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗ നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗ നൃത്തം

പശ്ചിമ ബംഗാളിലും ബിഹാറിലും വസന്തോത്സവത്തോടനുബന്ധിച്ചു നടത്തുന്ന ഒരു നൃത്തം. ആകര്‍ഷകമായ മുഖാവരണങ്ങള്‍ ധരിച്ചാണ് ഇതവതരിപ്പിക്കുന്നത്. അതുകൊണ്ട് 'മുഖംമൂടി നൃത്തം' എന്ന പേരിലും ഇതറിയപ്പെടുന്നു. പുരുഷന്മാര്‍ തന്നെ സ്ത്രീ വേഷങ്ങള്‍ അണിയുന്നു. പുരാണകഥകളോ ചരിത്രകഥകളോ ആണ് പാട്ടുകളിലെ ഇതിവൃത്തം. അവ നാടോടിപ്പാട്ടുകള്‍ പോലെ ലളിതവും ഗാനാത്മകവുമാണ്. സാധാരണയായി യുദ്ധ സന്ദര്‍ഭങ്ങളാണ് പാട്ടുകളില്‍ വിവരിക്കാറുള്ളത്. ഉദാ. രാമരാവണയുദ്ധം, മഹിഷാസുരമര്‍ദനം, കിരാതാര്‍ജുനയുദ്ധം. ശ്രീകൃഷ്ണന്റെ രാസലീലയിലെ ഭാഗങ്ങളും ഈ നൃത്തത്തിലൂടെ അവതരിപ്പിക്കാറുണ്ട്. വര്‍ത്തമാനകാല സംഭവങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇതിവൃത്തങ്ങളും ഇപ്പോള്‍ ഇതിനുപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പ്രാചീനകാലം മുതല്ക്കേ യുദ്ധവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ഒരു നൃത്തശൈലിയുടെ പരിഷ്കൃത രൂപമാണിതെന്നു കരുതപ്പെടുന്നു. പശ്ചിമ ബംഗാളിലെ നിംഹിദ് പ്രദേശത്താണ് ഇപ്പോള്‍ ഇതു സജീവമായിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍