This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗരാസ്യ, ഹരിപ്രസാദ് (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗരാസ്യ, ഹരിപ്രസാദ് (1938 - )

പുല്ലാങ്കുഴല്‍ വാദകന്‍. ചോദിലാലിന്റെയും അനുരാധയുടെയും മകനായി അലഹബാദില്‍ 1938-ല്‍ ചൗരാസ്യ ജനിച്ചു. വളരെ ചെറുപ്പത്തിലേ പുല്ലാങ്കുഴല്‍ വാദനരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്ന ചൗരാസ്യ ഇന്ന് ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്ന കലാകാരനാണ്.

അനേകം ഹിന്ദി-ഒറിയ ഗാനങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ബേഗഡ, പഹാഡി തുടങ്ങിയ രാഗങ്ങളിലുള്ള ചൗരാസ്യയുടെ ആലാപനം വളരെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും പുല്ലാങ്കുഴല്‍ കച്ചേരികള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം യൂറോപ്പിലും അമേരിക്കയിലും നടന്നിട്ടുള്ള പല അന്തര്‍ദേശീയ മേളകളിലും പങ്കെടുത്ത് ശ്രോതാക്കളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചൗരാസ്യ അരവിന്ദന്റെ പോക്കുവെയില്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്രങ്ങളില്‍ പുല്ലാങ്കുഴല്‍ വാദനം നടത്തിയിട്ടുണ്ട്. 'പീലിത്തിരുമുടി ഇല്ലാത്ത ഹരി' എന്നാണ് ഒരു ലേഖനത്തില്‍ അരവിന്ദന്‍ ചൗരാസ്യനെ വിശേഷിപ്പിച്ചിട്ടുള്ളത്. 1999-2000-ത്തിലെ 'കാളിദാസ് സമ്മാന്‍' നല്കി മധ്യപ്രദേശ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍