This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗധരി, ഇന്ദ്രനാഥ് (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗധരി, ഇന്ദ്രനാഥ് (1936 - )

ഹിന്ദി പണ്ഡിതനും സാഹിത്യഗവേഷകനും. 1936-ല്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയിലായിരുന്നു പഠനം. ഹന്‍സ്രാജ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലെ ഹിന്ദി ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ദക്ഷിണ്‍ ഭാരത് ഹിന്ദി പ്രചാരസഭയുടെ ഹൈദരാബാദിലെ 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചി'ല്‍ ഡയറക്ടറായി. 1996 വരെ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു.

താരതമ്യ സാഹിത്യത്തില്‍ ശ്രദ്ധേയങ്ങളായ ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളിലാണ് പഠനങ്ങള്‍ അധികവും. ദി ഇന്‍ഫ്ളുവന്‍സ് ഒഫ് ബംഗാളി ലിറ്റ്റെച്ചര്‍ ഓണ്‍ ദ് പൊയട്രി ഒഫ് നിരാല, എ കംപാരറ്റീവ് സ്റ്റഡി ഒഫ് മോഡേണ്‍ ഹിന്ദി ആന്‍ഡ് ബംഗാളി ലിറ്റററി ക്രിട്ടിസിസം എന്നിവയാണ് മുഖ്യപഠനങ്ങള്‍. ഡല്‍ഹി സര്‍വകലാശാലയുടെ കംപാരറ്റീവ് ലിറ്റ്റെച്ചറിന്റെ സഹപത്രാധിപര്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍