This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൊല്‍ക്കെട്ടു സ്വരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൊല്‍ക്കെട്ടു സ്വരങ്ങള്‍

സ്വരങ്ങളോട് ജതികള്‍ കലര്‍ത്തിപ്പാടുമ്പോള്‍ കേള്‍ക്കുന്ന ഒരു വിശേഷ അംഗം. സ്വാതിതിരുനാളിന്റെ നവരാത്രികൃതികളിലും മുത്തുസ്വാമി ദീക്ഷിതരുടെ ചില കൃതികളിലും ചൊല്‍ക്കെട്ടുസ്വരങ്ങള്‍ ഉണ്ട്. ത്യാഗരാജസ്വാമിയുടെ കാലത്തിനു വളരെ മുമ്പു ജീവിച്ചിരുന്ന ഊത്തുക്കാട്ട് വെങ്കടസുബ്ബയ്യരുടെ കൃതികളിലും ഈ വിശേഷ അംഗം ദൃശ്യമാണ്. സ്വാതിതിരുനാളിന്റെ ഭൈരവിരാഗത്തിലുള്ള നവരാത്രികൃതി ഒരു ഉദാഹരണം.

'താംകിടതകതജ്ജണുതകധീംതകണകധീ..., ഗരിഗമപധ

നീധപസനിധപമഗരിസനീ ; ; ; ധനീ നിധപധപമപാ

താഹതജംതരിതകുതരികിടതകജണുതരികിടതക

തകതരികിടതകജംതത്തിത്താകിടതകജം തിത്താകിടതകജം

താകിടതകജം കിടതക (ജനനീമാമവ)

മറ്റൊരുദാഹരണം

മുത്തുസ്വാമി ദീക്ഷിതരുടെ 'ഷഡാനനേസകലം അര്‍പ്പയാമി' എന്ന കമാശ് രാഗത്തിലുള്ള കൃതിയുടെ ചരണത്തില്‍

'ധീംതകണകധീംതധീം, തകിടതകധീം തകണകധീം

തകിടധീം തകധീം ; ; മഗസാനിധനിസ നിധമാഗ

മനിധ മഗസാനിപധനിരീസാഗജണുത മഗരിസ

പധനി രിസനിധ ഗമപസനിധപമഗമപ ജണു തധീം

മഗരീസാ, സനിധപാ; ഗരീസാ, നിധപാ രിസാസപാ'

(ഷഡാനനേ)

കൃതികളുടെ ഭംഗി വര്‍ധിപ്പിക്കാനാണ് ഈ അലങ്കാരിക അംഗം എങ്കിലും കൃതികളില്‍ ഈ ചൊല്‍ക്കെട്ടു സ്വരം ചേര്‍ക്കുന്ന വാഗ്ഗേയകാരന് രാഗം, താളം എന്നിവയെക്കുറിച്ച് നല്ല അറിവ് ആവശ്യമാണ്. നൃത്തവുമായി ബന്ധമുള്ള ദേവീദേവന്മാരെക്കുറിച്ചു രചിച്ച കൃതികളിലാണ് ചൊല്‍ക്കെട്ടു സ്വരം വളരെ യോജിച്ചതായിക്കാണുന്നത്. ഗണപതി, ശ്രീകൃഷ്ണന്‍, നടരാജന്‍ ഇവരെ സ്തുതിക്കുന്ന കൃതികളില്‍ ചൊല്‍ക്കെട്ടു സ്വരം വളരെ അനുയോജ്യമാണ്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍