This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെല്യൂസ്കിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെല്യൂസ്കിന്‍

Chelyuskin

ഏഷ്യാവന്‍കരയുടെ വടക്കേയറ്റത്തുള്ള ഒരു മുനമ്പ്. റഷ്യയിലെ തായ്മെര്‍ ഉപദ്വീപില്‍ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശം കേപ് സെവീറോ എന്നും കേപ് സെവീറോ-വൊസ്തോക് അഥവാ തെക്കുകിഴക്കന്‍ മുനമ്പ് എന്നും അറിയപ്പെടുന്നു. റഷ്യന്‍ പട്ടാള ആഫീസറായിരുന്ന ചെല്യൂസ്കിന്റെ സ്മരണയ്ക്കാണ് ഇതിന് ഈ പേരു നല്കിയത്. 1742-ല്‍ ഇദ്ദേഹം നയിച്ച പര്യവേക്ഷക സംഘം ചെല്യൂസ്കിന്‍ പ്രദേശത്തെത്തി. ഇവിടെവച്ചു തന്നെ ചെല്യൂസ്കിന്‍ മരണമടയുകയും ചെയ്തു. അതിനുശേഷം 1878 വരെ ആരും തന്നെ ഈ പ്രദേശത്തേക്കു പോയിട്ടില്ല. 1878-ലാണ് നീല്‍സ് അഡോള്‍ഫ് നോര്‍ഡന്‍ഷോള്‍ഡിന്റെ നേതൃത്വത്തില്‍ വേഗയില്‍ നിന്ന് ഒരു പര്യവേക്ഷകസംഘം ഇവിടെയെത്തിച്ചേര്‍ന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍