This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുതുരുത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുതുരുത്തി

Cheruthuruthy

കേരള കലാമണ്ഢലം

കേരളത്തില്‍ ഭാരതപ്പുഴയുടെ കരയിലുള്ള ഒരു ചെറുപട്ടണം. ഇവിടെ ഭാരതപ്പുഴയ്ക്കു കുറുകെയായി ഒരു പാലമുണ്ട്. ഈ പാലത്തിന് എതിര്‍വശത്തായാണ് ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷന്റെ സ്ഥാനം. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ നിന്നും 1.5 കി.മീ. മാറി ഒരു റെസ്റ്റ് ഹൗസും ചെറുതുരുത്തിയിലുണ്ട്. പുല്‍പ്പായയാണ് ഇവിടത്തെ പ്രധാന വ്യാവസായികോത്പന്നം.

മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ സ്ഥാപിച്ച കേരളകലാമണ്ഡലം ചെറുതുരുത്തിയില്‍ സ്ഥിതിചെയ്യുന്നു. പരമ്പരാഗതവും പുരാതനവുമായ കേരളീയകലകളെ ഉദ്ധരിച്ചു സംരക്ഷിച്ച് പുരോഗതിയിലേക്കു നയിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പരമമായ ലക്ഷ്യം. 1930-ല്‍ സ്ഥാപിക്കപ്പെട്ട കേരളകലാമണ്ഡലം ആദ്യം 'ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റി'ന്‍ പ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടക്കത്തില്‍ വര്‍ഷങ്ങളോളം സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടം 1942-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തോടെ കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് കേരളകലാമണ്ഡലത്തിന്റെ നിയന്ത്രണം കേരള സര്‍ക്കാരിനാണ്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ജനങ്ങള്‍ പലതരത്തിലുള്ള നൃത്തരൂപങ്ങളഭ്യസിക്കാന്‍ ഇവിടേക്കെത്തുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് കേരളത്തിന്റെ സാംസ്കാരികോദ്ധാരണത്തില്‍ സുപ്രധാനമായ പങ്കാണുള്ളത്. നോ. കലാമണ്ഡലം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍