This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെരാത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെരാത്

ഒരു തരം മണ്‍വിളക്ക്. പരന്ന ആകൃതിയിലുള്ള ചെറിയ മണ്‍പാത്രത്തില്‍ എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ച് വിളക്കായി ഉപയോഗിക്കുന്നു. 'ഇടിഞ്ഞില്‍ വിളക്ക്', 'മണ്‍ചെരാത്' എന്നീ പേരുകളിലാണ് ഇത്തരം വിളക്കുകള്‍ അറിയപ്പെടുന്നത്. ചിരാത്, ചരാത്ത്, ചരാകം എന്നിങ്ങനെയും പറയാറുണ്ട്.

മുനിവാടങ്ങളിലും മറ്റും മണ്‍ചെരാതുകള്‍ വെളിച്ചം പരത്തി നില്‍ക്കുന്നതിനെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങള്‍ പ്രാചീനകൃതികളില്‍ കാണാം. ആധുനികകാലത്ത് വിശേഷാവസരങ്ങളില്‍ നടത്താറുള്ള ദീപാലങ്കാരത്തിന് മണ്‍ചെരാതുകള്‍ ഉപയോഗിച്ചു കാണുന്നുണ്ട്. ദീപാവലിയും തൃക്കാര്‍ത്തികയും ഇതിനുദാഹരണങ്ങളാണ്. ക്ഷേത്രങ്ങളിലും വിശേഷദീപാലങ്കാരങ്ങള്‍ക്ക് ഇത് ഉപയോഗിക്കാറുണ്ട്. ബലികര്‍മങ്ങള്‍ക്കും മന്ത്രവാദപരമായ ചടങ്ങുകള്‍ക്കും വരയ്ക്കുന്ന കളങ്ങളില്‍ കത്തിച്ചുവയ്ക്കാന്‍ ചെരാതുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ചെരാതുകള്‍ ഉപയോഗിച്ചു വരുന്നു. ഉത്തരേന്ത്യയില്‍ ചിലയിടങ്ങളില്‍ ചെരാതുകള്‍ കൈയിലേന്തിക്കൊണ്ടുള്ള നൃത്തങ്ങള്‍ പ്രചാരത്തിലുണ്ട്.

പരന്ന പാത്രം എന്ന അര്‍ഥമുള്ള 'ശരാവം' എന്ന സംസ്കൃതപദത്തില്‍ നിന്നുമാണ് ചെരാത് എന്ന സംജ്ഞയുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്. വിളക്ക് എന്നര്‍ഥമുള്ള 'ചിരാഗ്' എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നാണ് ഇതിന്റെ ഉത്പത്തിയെന്നും വാദമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍