This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെയിന്‍ ഇന്‍ഡക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെയിന്‍ ഇന്‍ഡക്സ്

പുസ്തകങ്ങളുടെ വിഷയനാമം യാന്ത്രികമായി കാറ്റലോഗ് രേഖയില്‍ എഴുതുന്ന മാര്‍ഗം.

ഒരു ഗ്രന്ഥശാലയില്‍ ഗ്രന്ഥാന്വേഷണത്തിനു വായനക്കാര്‍ അവലംബിക്കുന്ന ഏറ്റവും പ്രധാന ഉപാധിയാണ് ലൈബ്രറി കാറ്റലോഗ്. ഗ്രന്ഥകാരന്‍, സഹഗ്രന്ഥകാരന്‍, ഗ്രന്ഥനാമം, എഡിറ്റര്‍, ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം മുതലായവയുടെ പേരുകള്‍ പറഞ്ഞാണ് വായനക്കാര്‍ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്നത്. ഈ സമീപനങ്ങളെല്ലാം തൃപ്തിപ്പെടുത്തുന്നതിനുളള രേഖകള്‍ (entries) കാറ്റലോഗിലുണ്ടായിരിക്കണം.

കൂടുതല്‍ വായനക്കാരും അവര്‍ക്കു താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി ഏതെല്ലാം പുസ്തകങ്ങള്‍ ഉണ്ട് എന്നായിരിക്കും അന്വേഷിക്കുക. അവര്‍ പറയുവാന്‍ സാധ്യതയുള്ള രീതിയില്‍ വിഷയത്തിന്റെ പേര് തലക്കെട്ടായി കൊടുത്തിരിക്കുന്ന രേഖകള്‍ കാറ്റലോഗിലുണ്ടായിരിക്കണം. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പേരാണെങ്കില്‍ വലിയ പ്രശ്നമില്ല. എന്നാല്‍ അനവധി വാക്കുകള്‍ കൂടിച്ചേരുന്ന വിഷയനാമമാണെങ്കില്‍ വായനക്കാര്‍ ഏതു രീതിയില്‍ വിഷയനാമം പറയുമെന്ന് അനുമാനിക്കുന്നതിനും അതേ രൂപത്തില്‍ വിഷയനാമം രേഖയില്‍ കൊടുക്കാനും ബുദ്ധിമുട്ടുണ്ടാകും. ഏതാണ്ട് യാന്ത്രികമായി വിഷയനാമം കാറ്റലോഗ് രേഖയിലെഴുതുന്നതിനു ഡോ. എസ്.ആര്‍. രംഗനാഥന്‍ നിര്‍ദേശിച്ചിട്ടുള്ള ഒരു മാര്‍ഗമാണ് ചെയിന്‍ ഇന്‍ഡക്സിങ്. ഇത് പുസ്തകത്തിന്റെ ക്ലാസ് നമ്പറില്‍ നിന്നും വിഷയനാമം വ്യുത്പാദിപ്പിക്കുന്ന പ്രക്രിയയാണ്.

ഉദാഹരണമായി ഒരു പുസ്തകത്തിനു നല്കിയിരിക്കുന്ന ക്ലാസ് നമ്പര്‍ (വിഷയത്തെ സൂചിപ്പിക്കുന്ന നമ്പര്‍) 45:4:6:44 (കോളന്‍ ക്ലാസ്സിഫിക്കേഷന്‍ 6-ാം പതിപ്പ്) ആണെന്നു വിചാരിക്കുക. ഇത്

ഒരു ചെയിനിന്റെ രീതിയില്‍ താഴെ കൊടുത്തിരിക്കുന്ന വിധത്തില്‍ എഴുതാം:

ചിത്രം:Pg153.png

ഈ ചെയിനിന്റെ ഓരോ സ്റ്റെപ്പിനും ഒരു ലിങ്ക് എന്നാണ് പറയുന്നത്. മുകളിലത്തെ 10 ലിങ്കുകളില്‍ ചിലത് അപ്രസക്തവും (False) ചിലതു വായനക്കാര്‍ പറയുവാന്‍ സാധ്യതയില്ലാത്ത (unsought)വയുമായ ലിങ്കുകളുമാണ്. 4,6,8 എന്നീ ലിങ്കുകള്‍ ആദ്യത്തെ ഗണത്തിലും 2-ഉം 6-ഉം 8-ഉം രണ്ടാമത്തെ ഗണത്തിലും പെടുന്നു. ബാക്കി അഞ്ചു വിഷയനാമങ്ങളും താഴെ പറയുന്ന ക്രമത്തില്‍ തലക്കെട്ടായി കൊടുത്തു കാറ്റലോഗില്‍ രേഖകള്‍ നല്‍കണം:

1.India, Treatment, Disease, Lung, Medicine 2.Treatment, Disease, Lung, Medicine 3.Disease, Lung, Medicine 4.Lung, Medicine 5.Medicine

കാറ്റലോഗ് രണ്ടുതരത്തിലുണ്ട്. ക്ലാസ്സിഫൈഡ് കാറ്റലോഗും ഡിക്ഷ്ണറി കാറ്റലോഗും. രണ്ടിലും ചെയിന്‍ ഇന്‍ഡക്സ് പ്രകാരം ലഭിക്കുന്ന വിഷയനാമം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വിഷയനാമം തലക്കെട്ടായി വരുന്ന രേഖകള്‍ വിഭിന്നരൂപത്തിലായിരിക്കും.

ക്ലാസ്സിഫൈഡ് കാറ്റലോഗില്‍, മേല്‍ കൊടുത്തിരിക്കുന്ന അഞ്ചു ലിങ്കുകളില്‍ ഓരോന്നിനും ഒരു ക്ലാസ് ഇന്‍ഡക്സ് എന്‍ട്രി കൊടുക്കുന്നു. അതു താഴെ കൊടുത്തിരിക്കുന്ന രൂപത്തിലാണ്.

India, Treatment, Disease, Lung, Medicine

For books in this Class and into Sub-divisions see the

Classified part of the Catalogue under the Class Number L45:4:6.44

മറ്റു നാലു ലിങ്കുകള്‍ക്കും ഇപ്രകാരം ക്ലാസ് ഇന്‍ഡക്സ് എന്‍ട്രി നല്‍കുന്നതുമൂലം വിഷയനാമം കൃത്യമായി പറയുവാന്‍ വായനക്കാരനു സാധിച്ചില്ലെങ്കില്‍ത്തന്നെ, അയാള്‍ക്കു താത്പര്യമുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ രേഖകളുള്ള ക്ലാസ്സിഫൈഡ് പാര്‍ട്ടിലെ മേഖലയില്‍ എത്തുവാന്‍ സാധിക്കുന്നു.

ഡിക്ഷ്ണറി കാറ്റലോഗില്‍ അവസാനത്തെ ലിങ്ക് തലക്കെട്ടായി ഒരു സ്പെസിഫിക് സബ്ജക്റ്റ് എന്‍ട്രിയും മറ്റു ലിങ്കുകള്‍ക്ക് 'ലെല മഹീ' എന്‍ട്രിയും കൊടുക്കുന്നു. സ്പെസിഫിക് സബ്ജക്റ്റ് എന്‍ട്രി INDIA, TREATMENT, DISEASE, LUNG, MEDICINE

MORRISON (L,R)

Handling Lung Diseases in India

L45:4:6:44 ME

(ഇവിടെ പരിഗണിച്ച പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവും ശീര്‍ഷകവുമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്).

ഈ രേഖയുടെ തലക്കെട്ടിലേക്ക് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ മറ്റു ലിങ്കുകളില്‍ തലക്കെട്ടായി വരുന്ന ടലല മഹീ എന്‍ട്രിയുടെ ഒരുദാഹരണം താഴെക്കൊടുക്കുന്നു:

TREATMENT, DISEASE, LUNG, MEDICINE

See also

INDIA, TREATMENT, LUNG, MEDICINE

വിഷയം വ്യക്തമായി പറയുവാന്‍ സാധിക്കാത്ത വായനക്കാര്‍ക്ക് കൃത്യമായ വിഷയത്തോടടുപ്പമുള്ള വിഷയങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലും ആവശ്യമുള്ള പുസ്തകങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാധിക്കും.

ബ്രിട്ടീഷ് നാഷണല്‍ ബിബ്ലിയോഗ്രഫി 1950 മുതല്‍ കുറച്ചുകാലത്തേക്ക് വിഷയനാമത്തിലുള്ള ഗ്രന്ഥസൂചി നിര്‍മാണത്തിനു ചെയിന്‍ ഇന്‍ഡക്സിനെ അവലംബിച്ചത് ഇതിന്റെ മികവിന്റെ തെളിവായി കണക്കാക്കാം.

(പ്രൊഫ. കെ.എ. ഐസക്ക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍