This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പുകൊട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചെമ്പുകൊട്ടി== ==Copper Smith== മരംകൊത്തി വര്‍ഗത്തില്‍പ്പെടുന്ന ഒരിന...)
(Copper Smith)
 
വരി 2: വരി 2:
==ചെമ്പുകൊട്ടി==
==ചെമ്പുകൊട്ടി==
-
==Copper Smith==
+
===Copper Smith===
മരംകൊത്തി വര്‍ഗത്തില്‍പ്പെടുന്ന ഒരിനം പച്ചക്കിളി. ശാസ്ത്രനാമം: മെഗാലയ്മ ഹീമാസെഫാല (Megalaima haemacephala). കുട്ടിക്കുറുമ്മന്‍, ചെന്തലയന്‍, ചെമ്പോട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറ്റക്കുരുവിയോളം വലുപ്പമുള്ള ഇത് നാട്ടിന്‍പുറത്തെങ്ങും കാണപ്പെടുന്നു.
മരംകൊത്തി വര്‍ഗത്തില്‍പ്പെടുന്ന ഒരിനം പച്ചക്കിളി. ശാസ്ത്രനാമം: മെഗാലയ്മ ഹീമാസെഫാല (Megalaima haemacephala). കുട്ടിക്കുറുമ്മന്‍, ചെന്തലയന്‍, ചെമ്പോട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറ്റക്കുരുവിയോളം വലുപ്പമുള്ള ഇത് നാട്ടിന്‍പുറത്തെങ്ങും കാണപ്പെടുന്നു.

Current revision as of 15:26, 20 ഏപ്രില്‍ 2016

ചെമ്പുകൊട്ടി

Copper Smith

മരംകൊത്തി വര്‍ഗത്തില്‍പ്പെടുന്ന ഒരിനം പച്ചക്കിളി. ശാസ്ത്രനാമം: മെഗാലയ്മ ഹീമാസെഫാല (Megalaima haemacephala). കുട്ടിക്കുറുമ്മന്‍, ചെന്തലയന്‍, ചെമ്പോട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറ്റക്കുരുവിയോളം വലുപ്പമുള്ള ഇത് നാട്ടിന്‍പുറത്തെങ്ങും കാണപ്പെടുന്നു.

വിവിധ വര്‍ണങ്ങളാല്‍ അസാധാരണമായ രീതിയില്‍ അലങ്കരിക്കപ്പെട്ട ഒരു കിളിയാണിത്. പുറം, ചിറകുകള്‍ ഉള്‍പ്പെടെ പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കരിമ്പിച്ച കടുംപച്ച. മാറിടത്തിനു താഴെ ഗുദം വരെ ഇളം പച്ച. കൊക്കിന്റെ കട മുതല്‍ പിന്‍കഴുത്തുവരെ കടുംചുവപ്പ്. ചുവപ്പിനും പിന്‍കഴുത്തിലെ പച്ചയ്ക്കുമിടയില്‍ കറുത്ത ഒരു പട്ട. താടിക്കും തൊണ്ടയ്ക്കും മഞ്ഞവര്‍ണം. മാറിടം ചുവപ്പ്. ചിറകിലെ വലിയ തൂവലുകള്‍ക്കു തവിട്ടുനിറം. കാലുകള്‍ക്കു ചുവപ്പ്. കണ്ണിനു ചുറ്റുമുള്ള വലിയ മഞ്ഞപ്പൊട്ടിനെ കണ്ണില്‍ക്കൂടി പോകുന്ന നേര്‍ത്ത കറുത്ത പട്ട രണ്ടായി മുറിക്കുന്നു. വലിയ തല, കുറിയ കൊക്ക്, ഉരുണ്ട ദേഹം, നീളം കുറഞ്ഞ മുറിയന്‍വാല് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ചുവന്ന കല്ലുകള്‍ കൊണ്ടുണ്ടാക്കിയപോലെ തോന്നിക്കുന്ന വലിയൊരു പതക്കവും കിരീടവും ഇതിനുണ്ട്.

ആല്‍, പുളി, മാവ്, മുരിങ്ങ തുടങ്ങിയവയാണ് ചെമ്പുകൊട്ടിയുടെ ചേക്കമരങ്ങള്‍. മരങ്ങളുടെ നെറുകയിലുള്ള ചുള്ളിക്കൊമ്പുകളിലിരുന്നാണ് ചിലയ്ക്കാറ്. ലോഹപ്പണിക്കാരന്‍ ചെമ്പുപാത്രത്തില്‍ അടിക്കുമ്പോഴുണ്ടാകുന്ന 'ടോന്‍ക്-ടോന്‍ക്' ശബ്ദത്തിനു തുല്യമായ ശബ്ദമാണ് ഈ കിളി പുറപ്പെടുവിക്കുന്നത് (ഇംഗ്ലീഷില്‍ 'കോപ്പര്‍ സ്മിത്ത്' എന്ന പേരു വന്നത് ഇക്കാരണത്താലാണ്). ഓരോ 'ടോന്‍ക്' ശബ്ദത്തോടുമൊപ്പം തല ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും തിരിച്ചു പൊക്കിത്താഴ്ത്തുന്നു. സ്വരം ഇടയ്ക്ക് ഉയര്‍ത്തിയും താഴ്ത്തിയും നല്ല താളത്തോടെ ഈരണ്ടു സെക്കന്‍ഡു കൂടുമ്പോള്‍ ചെമ്പുകൊട്ടി ശബ്ദം മുഴക്കിക്കൊണ്ടിരിക്കും.

ചെമ്പുകൊട്ടി മാംസഭുക്കാണ്. ഇതു മരംകൊത്തി വര്‍ഗത്തില്‍പ്പെട്ടതാണെങ്കിലും മരംകൊത്തിയെപ്പോലെ മരത്തോലും തടിയും തുളച്ചല്ല ഇരതേടുന്നത്. പഴങ്ങളോടൊപ്പം ചെറുകൃമികള്‍, പാറ്റകള്‍ എന്നിവയെയും ഇരയാക്കാറുണ്ട്. പേരാലിന്റെയും അരയാലിന്റെയും ഫലങ്ങളാണു കൂടുതല്‍ പഥ്യം. ഇത്തരം ഫലങ്ങള്‍ പഴുത്തു കൃമികള്‍ കൂട്ടക്കവര്‍ച്ച നടത്തുന്ന സമയത്താണ് ചെമ്പുകൊട്ടികള്‍ എത്തുന്നത്. മുപ്പതും നാല്പതും കിളികളാണ് ഈ സമയമെത്തുക. മരച്ചില്ലകളില്‍ മാറിമാറിപ്പറന്ന് ഇരതേടാറുള്ള ഇവ തറയിലിറങ്ങി വരാറില്ല.

ജനുവരി-ഏപ്രില്‍ മാസങ്ങളിലെ വേനലിലാണ് ചെമ്പുകൊട്ടികള്‍ കൂടുകൂട്ടുന്നതും മുട്ടയിടുന്നതും. മുരിങ്ങ, മുരിക്ക് തുടങ്ങിയ മൃദുവായ മരങ്ങളുടെ ദ്രവിച്ചു തുടങ്ങുന്ന ശാഖകളുടെ അടിവശത്താണ് ഇവ കൂടുണ്ടാക്കുന്നത്. മരംകൊത്തിയെപ്പോലെ കൊക്കുകൊണ്ടു കൊത്തി പോടുണ്ടാക്കുന്നു. പൂര്‍ണവൃത്താകൃതിയിലുള്ള പ്രവേശനദ്വാരം, കുഴല്‍പോലെയുള്ള ഉള്‍ഭാഗം എന്നിവയടങ്ങുന്നതാണ് കൂട്. ഇതര പക്ഷികളെപ്പോലെ ഇലകളോ മറ്റു വസ്തുക്കളോ നിരത്തിയുള്ള മെത്തയൊന്നും ഒരുക്കുന്നില്ല. സാധാരണയായി ഒരു പ്രാവശ്യം മൂന്നു മുട്ടകള്‍ ഇടുന്നു. മുട്ടയുടെ നിറം വെള്ളയാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്കു ശരീരത്തിലെങ്ങും ചുവപ്പുനിറം ഉണ്ടാവാറില്ല.

മലമ്പ്രദേശങ്ങളിലെ കാടുകളില്‍ ചെമ്പുകൊട്ടിയോടു സാമ്യമുള്ള 'ആല്‍ക്കിളി' എന്നൊരു പക്ഷിയുണ്ട് (Crimson-throated barbet). ആകൃതി, പ്രകൃതി, ശബ്ദം എന്നിവയില്‍ ചെമ്പുകൊട്ടിയുടെ നേര്‍പ്പകര്‍പ്പായ ഈ പക്ഷിയുടെ താടിയും തൊണ്ടയും മുഖവും നെറ്റിയും ഒട്ടാകെ ചുവപ്പാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍