This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പന്‍ നത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്പന്‍ നത്ത്

Jungle owlet

ചെമ്പന്‍ നത്ത്

വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന നത്തുവര്‍ഗത്തില്‍പ്പെടുന്ന ഒരു പക്ഷി. ശാസ്ത്രനാമം: ഗ്ളൌസീഡിയം റേഡിയേറ്റം (Glaucidium radiatum). സന്ധ്യാസമയത്തും പുലര്‍കാലത്തും 'കാവോ-കൂക്ക്'- 'കാവോ കൂക്ക്' എന്നു ശബ്ദമുണ്ടാക്കാറുണ്ട്. പകല്‍ വെളിച്ചത്തിലും ഇവയ്ക്കു കാഴ്ചശക്തി ഉണ്ടെങ്കിലും രാത്രികാലങ്ങളിലാണ് ഇവ ഇര തേടാനായി വെളിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വട്ട മുഖവും വലിയ കണ്ണുകളും മൂക്കുപോലെ തോന്നിക്കുന്ന കൊക്കും വെള്ളത്താടിയും ഉള്ള ചെമ്പന്‍ നത്തിന് മറ്റു പക്ഷികളില്‍ നിന്നും ഭിന്നമായ രൂപമാണുള്ളത്. കുറുകിയ കാലുകളും നീളം കുറഞ്ഞ പരന്ന വാലും ഉരുണ്ട ശരീരവും പ്രത്യേകതയുള്ള മുഖവുമാണ് ഇതിന്റെ സവിശേഷരൂപത്തിനു കാരണം.

പാറ്റ, വണ്ട് തുടങ്ങിയ ജീവികളാണ് ചെമ്പന്‍ നത്തിന്റെ മുഖ്യ ആഹാരം. ചെറിയ എലി, ഓന്ത്, ഗൌളി എന്നിവയെയും തരം കിട്ടിയാല്‍ ഇരയാക്കാറുണ്ട്. മരത്തടികളിലും കൊമ്പുകളിലും ഉള്ള മാളങ്ങളിലാണ് ഇവ സാധാരണയായി കൂടുകെട്ടാറുള്ളത്. ചപ്പും ചവറും മരച്ചില്ലകളും ചേര്‍ത്താണ് കൂടുകെട്ടുക. ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളാണ് സന്താനോത്പാദനകാലം. ഒരു പ്രാവശ്യം മൂന്നോ നാലോ മുട്ടകളിടും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ആണ്‍പക്ഷിയും പെണ്‍പക്ഷിയും ചേര്‍ന്ന് പരിരക്ഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍